Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ദ്രനെ പ്രീതിപ്പെടുത്താതെ രക്ഷയില്ല; ഒടുവില്‍ രണ്ട് സ്ത്രീകള്‍ തമ്മില്‍ കല്യാണം കഴിച്ചു

മംഗളൂരു: മഴയുടെ ദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്തുന്നതിനായി കര്‍ണാകയില്‍ രണ്ട് സ്ത്രീകള്‍ വിവാഹിതരായിരിക്കുകയാണ്. മഴ പെയ്യിക്കാനും സന്തോഷത്തിനും വേണ്ടി ആണ് പ്രതീകാത്മകമായി രണ്ട് സ്ത്രീകള്‍ തമ്മിലുള്ള വിവാഹം ഹലക്കി വൊക്കലിഗ സമൂഹം നടത്തിയത്.

പ്രതീകാത്മകമായാണ് കല്യാണം നടത്തിയതെങ്കിലും ആഘോഷങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായിട്ടല്ല. ഗംഭീരമായിത്തന്നെ ആഘോഷങ്ങളും നടന്നു. ഉത്തര കന്നഡയിലെ ഗോകര്‍ണയ്ക്കടുത്തുള്ള തരമാക്കി ഗ്രാമത്തില്‍ ആണ് പരമ്പരാഗത നാടോടി സംഗീതവും ആഘോഷവുമായി വിവാഹം നടന്നത്. കല്യാണ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ വലിയ ജനാവലി തന്നെ ഉണ്ടായിരുന്നു.

wed

യുവാക്കള്‍ ഡിജെ മ്യൂസിക് ഏറ്റെടുത്ത് നൃത്തം ചെയ്തു. ഘോഷയാത്ര കേതകി വിനായക ക്ഷേത്രത്തില്‍ മുന്നില്‍ അവസാനിച്ചു. ഗോത്രദേവതയായ കരിദേവരുവിനെയും ഇവിടെ പ്രതിഷ്ഠിക്കുന്നുണ്ട്.

'ഇന്ദ്രനെ പ്രീതിപ്പെടുത്താന്‍ രണ്ട് സ്ത്രീകളുടെ വിവാഹമാണിത്, മഴ കുറവുള്ളപ്പോഴെല്ലാം ഇത് നടത്തുന്നു,'' ആദിവാസി മൂപ്പനായ സോമു ഗൗഡ പറഞ്ഞു.

സ്ത്രീകളുടെ കല്യാണത്തിന് നേതൃത്വം വഹിക്കുന്നതും സ്ത്രീകള്‍ തന്നെയാണ്. പുരുഷന്മാര്‍ വളരെ ചെറിയ പങ്ക് മാത്രമാണ് വഹിക്കുന്നത്. ''ഇത് കാലങ്ങളായി ശീലിച്ചുവരുന്നു. കൗതുകകരമെന്നു പറയട്ടെ, സമൂഹം അതിന്റെ പാരമ്പര്യം നിലനിര്‍ത്തിയിട്ടുണ്ട്. വധുവിനെയും പങ്കാളിയെയും തിരഞ്ഞെടുക്കുന്നത് മുതല്‍ വിവാഹം പൂര്‍ണ്ണമായും സ്ത്രീകളാണ് നടത്തുന്നത്. ഒരു ശുഭദിനത്തില്‍, സ്ത്രീകളുടെ 'കമ്മിറ്റി' വധൂവരന്മാരെ പ്രഖ്യാപിക്കുന്നു. എല്ലാ സ്ത്രീകളും പങ്കെടുക്കുന്നു,'' ഗോകര്‍ണ മഹാബലേശ്വര്‍ ക്ഷേത്രത്തിലെ പൂജാരി വിനായക് ശാസ്ത്രി പറഞ്ഞു.

ഇന്ന് സാരിയിലല്ല...പുതിയ ലുക്കില്‍ ലക്ഷ്മി നക്ഷത്ര..എന്തുപറയുമെന്നറിയില്ലെന്ന് ആരാധകര്‍

സ്ത്രീകള്‍ മാലകള്‍ കൈമാറുകയും മറ്റ് വിവാഹ ചടങ്ങുകള്‍ നടത്തുകയും ചെയ്യുന്നു. ഒരേയൊരു വ്യത്യാസം, വിശുദ്ധ സംസ്‌കൃത കീര്‍ത്തനങ്ങള്‍ക്ക് പകരം നാടന്‍ പാട്ടുകള്‍, സംഗീതം, ബാലാഡുകള്‍, പ്രാദേശിക ഭാഷയില്‍ ഗാനങ്ങള്‍ എന്നിവയുണ്ട്, ''ഒരു നിവാസിയായ സന്ദീപ് ഗൗഡ പറഞ്ഞു.

രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വിവാഹം, ദമ്പതികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന സമുദായത്തലവന്റെ വീട്ടിലേക്കുള്ള ഘോഷയാത്രയോടെയാണ് അവസാനിക്കുന്നത്.

സ്ത്രീകള്‍ ഒരുമിച്ച് താമസിക്കില്ല, ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ മാത്രമാണ് വിവാഹം കഴിക്കുന്നത്. കനത്ത മണ്‍സൂണ്‍ ഉണ്ടായിരുന്നിട്ടും, ഉത്തര കന്നഡ ജില്ലയില്‍ ഭട്കല്‍ ഒഴികെ, സാധാരണയിലും താഴെയാണ് മഴ ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+