കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീർ: ഇന്‍റർനെറ്റിന് വീണ്ടും വിലക്ക്: ഏറ്റുമുട്ടൽ തടസ്സപ്പെടുത്തിയതിന് പിന്നിൽ വാട്സ്ആപ്!!

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരിൽ വീണ്ടും മൊബൈല്‍ ഇന്‍റർനെറ്റ് സേവനങ്ങൾക്ക് വിലക്ക്. ഹിസ്ബുൾ മുജാഹിദ്ദീന്‍ കമാൻഡോയെ സുരക്ഷാസേന വധിച്ചതിനെ തുടര്‍ന്നാണ് ശനിയാഴ്ച പുനഃസ്ഥാപിച്ച ഇന്റർനെറ്റ് സേവനങ്ങള്‍ക്ക് വീണ്ടും വിലക്കേർപ്പെടുത്തിയത്. ഒരു മാസത്തെ വിലക്കിനെ തുടർന്ന് ശനിയാഴ്ചയാണ് ഇന്‍റർനെറ്റ് സോവനങ്ങൾ പുനഃസ്ഥാപിച്ചത്. ഹിസ്ബുൾ മുജാഹിദ്ദീന്‍ കമാന്‍ഡോ സബ്സര്‍ അഹമ്മദിനെ ഉള്‍പ്പെടെ എട്ട് ഭീകരരെ ശനിയാഴ്ചയാണ് ഇന്ത്യൻ സൈന്യം രണ്ടിടങ്ങളിൽ നിന്നായി വധിച്ചത്.

എന്നാൽ വീണ്ടും മൊബൈൽ ൽ ഇന്‍റർനെറ്റ് സർവ്വീസിന് വിലക്കേർപ്പെടുത്താനുള്ള കാരണം കശ്മീര്‍ സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ കശ്മീരിൽ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടൽ നടക്കുന്ന കേന്ദ്രങ്ങളിലെത്തുന്നതിനും സൈന്യത്തിനെതിരെ കല്ലെറിയുന്നതിനും പ്രേരിപ്പിച്ചത് വാട്സ്ആപ്പ് വഴി പ്രചരിച്ച വോയ്സ് മെസേജാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണമേർപ്പെടുത്തിയതെന്നുമാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

സർക്കാർ കടിഞ്ഞാണിട്ടു

സർക്കാർ കടിഞ്ഞാണിട്ടു

കശ്മീരിൽ സൈന്യത്തിനെതിരെ ഉണ്ടായിട്ടുള്ള പ്രകോപനപരമായ നീക്കത്തെ തുടർന്നാണ് സർക്കാർ 2ജി, 3ജി, 4ജി സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഏപ്രിലില്‍ ഇത്തരം സാഹചര്യമുണ്ടായതിനെ തുടർന്ന് ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ എന്നിവയുൾപ്പെടെ 22 സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾക്ക് സർക്കാർ ഒരുമാസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ജനങ്ങൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നീക്കം.

കമാന്‍ഡോയുടെ മരണം

കമാന്‍ഡോയുടെ മരണം

ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡോ ബർഹാൻ വാനി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടതിന് പിന്നാലെ കമാൻഡോ സ്ഥാനത്തെത്തിയ മൂസ തർക്കങ്ങളെ തുടർന്ന് ഭീകരസംഘടന വിട്ടതോടെയാണ് സബ്സർ അഹമ്മദ് കമാൻഡോ സ്ഥാനത്തെത്തുന്നത്.

 ഭീകരവിരുദ്ധ ഓപ്പറേഷൻ

ഭീകരവിരുദ്ധ ഓപ്പറേഷൻ

ജമ്മുകശ്മീരിലെ ഭീകരവിരുദ്ധ ഓപ്പറേഷനുകളെ തടസ്സപ്പെടുത്തുന്നതിനായി പാക് അഡ്മിൻമാരുടെ നിയന്ത്രണത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്‍റലിജന്‍സ് ഏജൻസികൾ കണ്ടെത്തിയിരുന്നു. കശ്മീർ താഴ്വരയിലെ യുവാക്കളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് സൈനിക ഓപ്പറേഷൻ തടസ്സപ്പെടുത്തുന്നതിനായി കശ്മീരി യുവാക്കളെ ഏറ്റമുട്ടൽ നടക്കുന്ന സ്ഥലങ്ങളിലേയ്ക്ക് എത്തിക്കുന്നതെന്നും നേരത്തെ കണ്ടെത്തിയിരുന്നു.

 ഭീകരരെ സഹായിക്കാൻ

ഭീകരരെ സഹായിക്കാൻ

ലൗഡ് സ്പ്ീക്കർ ഏറ്റമുട്ടല്‍ നടക്കുന്ന കേന്ദ്രങ്ങളിൽ ഭീകരരെ
സഹായിക്കാൻ ജനങ്ങൾ ഉപയോഗിച്ചുവെന്ന് സൈനിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ശനിയാഴ്ച സൈനിക ഏറ്റുമുട്ടൽ നടന്ന ട്രാൽ സൈമോ പ്രദേശത്താണ് സംഭവം.

English summary
Soon after security forces killed Hizbul Mujahideen leader Sabzar Ahmad on Saturday morning, the Jammu and Kashmir (J&K) government decided to again cut mobile internet services in the state, a mere 12-odd hours after an earlier month-long internet ban had ended.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X