കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ പച്ച' കണ്ടാല്‍ പാകിസ്താന്‍ തീവ്രവാദം! കാശ്മീരില്‍ 'ബിജെപി താമര' പച്ചയായി!

  • By
Google Oneindia Malayalam News

പാകിസ്താനിലെ പച്ചക്കൊടി കേരളത്തില്‍, അതും കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിക്ക് വേണ്ടി' കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉത്തരേന്ത്യയിലെ ബിജെപി അനുകൂല സോഷ്യല്‍ മീഡിയ പേജുകളില്‍ വ്യാപകമായ ഷെയര്‍ ചെയ്യപ്പെടുന്ന പോസ്റ്റാണിത്. മുസ്ലീം ലീഗിന്‍റെ പച്ചക്കൊടിയെ പാകിസ്താന്‍ കൊടിയാക്കിയാണ് കോണ്‍ഗ്രസിനെതിരേയും രാഹുല്‍ ഗാന്ധിക്കെതിരേയും പ്രചരണം നടത്തുന്നത്.

<strong>മോദി വീണ്ടും നാണം കെട്ടു! ബംഗാളിലെ റാലി വന്‍ പരാജയം! കേള്‍ക്കാള്‍ പ്രതീക്ഷിച്ച ആളെത്തിയില്ല</strong>മോദി വീണ്ടും നാണം കെട്ടു! ബംഗാളിലെ റാലി വന്‍ പരാജയം! കേള്‍ക്കാള്‍ പ്രതീക്ഷിച്ച ആളെത്തിയില്ല

എന്നാല്‍ കാശ്മീരില്‍ എത്തിയപ്പോള്‍ പച്ച ബിജെപിക്ക് പഥ്യമായി. ഒരു മടിയുമില്ലാതെ ബിജെപി ചുവന്ന താമരയെ 'പച്ചയാക്കി', വന്‍ 'പച്ച' പ്രചരണമാണ് ബിജെപി താഴ്വരയില്‍ നടത്തുന്നത്. എന്നാല്‍ ബിജെപിയുടെ ഈ ഇരട്ടത്താപ്പിനെ സോഷ്യല്‍ മീഡിയ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

 പച്ചക്കൊടി

പച്ചക്കൊടി

ഉത്തരേന്ത്യയിലെ ഹിന്ദുക്കളെ ഭയന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയതെന്ന ബിജെപി പ്രചരണത്തിന് ചുവടുപിടിച്ചാണ് കോണ്‍ഗ്രസിനെതിരെ 'പച്ചക്കൊടി' പ്രചരണവും ബിജെപി ശക്തമാക്കിയത്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആഹ്ളാദം പ്രകടിപ്പിക്കുന്ന മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ വീഡിയോ പങ്കുവെച്ചായിരുന്നു ബിജെപിയുടെ വ്യാജ പ്രചരണം.

 വര്‍ഗീയ പ്രചരണം

വര്‍ഗീയ പ്രചരണം

രാഹുല്‍ ഗാന്ധിക്ക് വേണ്ടി വയനാട്ടില്‍ പാകിസ്താന്‍ കൊടികള്‍ വീശുന്നുവെന്ന് സുപ്രീം കോടതിയിലെ ബിജെപി ലീഗല്‍ സെല്‍ സെക്രട്ടറിയും പൂര്‍വാഞ്ചല്‍ മോര്‍ച്ച ദില്ലി സംസ്ഥാന സെക്രട്ടറിയുമായ പ്രേരണകുമാരിയാണ് സോഷ്യല്‍ മീഡിയ വഴി പ്രചരണം നടത്തിയത്.

 സംഘപരിവാര്‍ അനുകൂലം

സംഘപരിവാര്‍ അനുകൂലം

ഇതോടെ മോദി അനുകൂല സംഘപരിവാര്‍ പ്രൊഫൈലുകള്‍ എല്ലാം ഈ പ്രചരണത്തെ ഏറ്റുപിടിക്കുകയും ചെയ്തു. മുസ്ലീം ലീഗിനെ വിമര്‍ശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തി. മുസ്ലീം ലീഗ് രാജ്യത്തെ ബാധിച്ച വൈറസാണെന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്.

 വൈറസ് ബാധ

വൈറസ് ബാധ

വൈറസ് ബാധിച്ചവര്‍ അതിനെ അതിജീവിക്കാറില്ല. പ്രതിപക്ഷമായ കോണ്‍ഗ്രസിനെ ആ വൈറസ് ഇപ്പോള്‍ തന്നെ ബാധിച്ചിരിക്കുന്നു. കോണ്‍ഗ്രസ് വിജയിച്ചാല്‍ ആ വൈറസ് രാജ്യം മുഴുവന്‍ ബാധിക്കുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.

 കാവി നിറം

കാവി നിറം

എന്നാല്‍ പച്ചയും മുസ്ലീം ലീഗിനേയുമെല്ലാം പാക്കിസ്താനാക്കിയ ബിജെപിക്കാര്‍ പക്ഷേ കാശ്മീരില്‍ എത്തിയപ്പോള്‍ കവാത്ത് മറന്നെന്ന് പറഞ്ഞ പോലാണ് കാര്യങ്ങള്‍. കാശ്മീരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കാവി കളര്‍ പൂര്‍ണമായും ഒഴിവാക്കി ബിജെപിയുടെ പ്രചരണങ്ങള്‍ പച്ച പുതച്ചിപിക്കുകയാണ്.

 പച്ചയല്ല ചുവന്ന താമര

പച്ചയല്ല ചുവന്ന താമര

ശ്രീനഗറിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഖാലിദ് ജാഹംഗിറിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയാണ് പൂര്‍ണമായി കാവി ഒഴിവാക്കിയിരിക്കുന്നത്. പകരം പച്ച നിറത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങളില്‍ ഉള്‍പ്പെടെ പച്ചയാണ് ഉപയോഗിച്ചിരിക്കുന്നത്.

 പ്രതികരണം ഇങ്ങനെ

പ്രതികരണം ഇങ്ങനെ

ബിജെപിയുടെ കാവി താമര വരെ പച്ചയാക്കിയാണ് പ്രചരണം ​എന്നതാണ് ശ്രദ്ധേയം. നാഷ്ണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്‍റ് ഫാറൂഖ് അബ്ദുള്ളയാണ് ഖാലിദിന്‍റെ എതിര്‍ സ്ഥാനാര്‍ത്ഥി. 'പച്ച പുതച്ച' പോസ്റ്ററുകളില്‍ ബിജെപിയുട പ്രതികരണം ഇങ്ങനെ

 സമാധാനത്തിന്‍റെ നിറം

സമാധാനത്തിന്‍റെ നിറം

പച്ച സമാധാനത്തിന്‍റേയും വികസനത്തിന്‍റേയും നിറമാണ്, ബിജെപി പച്ച നിറം ഉപയോഗിച്ചതില്‍ യാതൊരു തെറ്റുമില്ല, ബിജെപി വക്താവ് അല്‍ത്താഫ് താകുര്‍ പറഞ്ഞു. എന്തുകൊണ്ടാണ് പരസ്യങ്ങളിലൊന്നും കാവിനിറം ഇല്ലാതിരുന്നതെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ

 പച്ച പുതയ്ക്കും

പച്ച പുതയ്ക്കും

കാശ്മീര്‍ ഇപ്പോള്‍ തന്നെ താമരയുടെ നാടാണ്, പച്ച കൂടി ഇവിടെ അവതരിപ്പിക്കണമെന്നാണ് പാര്‍ട്ടിയുടെ താത്പര്യം, അല്‍ത്താഫ് പറഞ്ഞു. അതേസമയം പരാജയ ഭീതിയാണ് ബിജെപിയുടെ നീക്കത്തിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

 പന്തിയല്ല

പന്തിയല്ല

പഞ്ചായത്ത്, മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപി മികച്ച മുന്നേറ്റം നടത്തിയിരുന്നെങ്കിലും പാര്‍ട്ടിയുടെ നില സംസ്ഥാനത്ത് പരുങ്ങലിലാണ്. താഴ്വരയിലെ തിരഞ്ഞെടുപ്പ് പ്രധാന പാര്‍ട്ടികളാണ് നാഷ്ണല്‍ കോണ്‍ഫറന്‍സും പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും ബഹിഷ്കരിച്ചിരുന്നു.

രൂക്ഷ വിമര്‍ശനം

അതേസമയം ബിജെപിയുടെ ' പച്ച' രാഷ്ട്രീയത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് നേരിടുന്നത്. കേരളത്തില്‍ പച്ച കണ്ടാല്‍ തീവ്രവാദം പറയുന്ന ബിജെപി കാശ്മീരില്‍ എത്തുമ്പോള്‍ പച്ച പുതയ്ക്കുന്നത് ഇരട്ടതാപ്പാണെന്ന് ചിലര്‍ വിമര്‍ശിക്കുന്നു. ബിജെപി തങ്ങളുടെ യഥാര്‍ത്ഥ രാഷ്ട്രീയം വെളിപ്പെടുത്തി പ്രചരണത്തിന് ഇറങ്ങാന്‍ ധൈര്യം കാണിക്കൂവെന്ന് നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള വെല്ലുവിളിച്ചു.

ശ്രീനഗര്‍, ലോക്സഭാ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍

English summary
in kashmir saffron bjp turns green
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X