ബി ഗ്രേഡ് സിനിമയ്ക്ക് മുന്നേ ദേശീയ ഗാനം പ്രദര്‍ശിപ്പിച്ചാല്‍ എന്ത് സംഭവിക്കും?
തിയേറ്ററില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിച്ചിരുന്നെങ്കിലും ബി ഗ്രേഡ് സിനിമ ആയതുകൊണ്ട് പ്രേക്ഷകര്‍ എഴുന്നേറ്റ് നില്‍ക്കാന്‍ വിസമ്മതിക്കുകയായിരുന്നു
കൊല്‍ക്കത്ത: ദേശീയഗാനം സിനിമ തിയേറ്ററുകളില്‍ നിര്‍ബന്ധമാക്കിയതായിരുന്നു അടുത്തായി വന്ന വിവാദം. ദേശീയഗാനം നിര്‍ബന്ധമാക്കി സുപ്രീം കോടതി പ്രസ്താവന ഇറക്കുകയും ചെയ്തു. എന്നാല്‍ ബി ഗ്രേഡ് സിനിമയ്ക്ക് മുമ്പ് ദേശീയ ഗാനം വച്ചാല്‍ എന്തായിരിക്കും സ്ഥിതി. കൊല്‍ക്കത്തയില്‍ സമാനമായ സംഭവം നടന്നിട്ടുണ്ട്.
കൊല്‍ക്കത്തയിലെ റീഗല്‍ തിയേറ്ററിലായിരുന്നു സംഭവം. തിയേറ്ററില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിച്ചിരുന്നെങ്കിലും ബി ഗ്രേഡ് സിനിമ ആയതുകൊണ്ട് പ്രേക്ഷകര്‍ എഴുന്നേറ്റ് നില്‍ക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ബി ഗ്രേഡ് സിനിമകള്‍ കാണുന്നത് മറ്റൊരു ലക്ഷ്യത്തിന്് വേണ്ടിയാണെന്നും അതിനിടയില്‍ തനിക്ക് ദേശീയതയുണ്ടെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കേണ്ട അവശ്യമില്ലെന്നുമാണ് പ്രേക്ഷകരുടെ വാദം.

അവിടെ പ്രസക്തിയില്ല
അശ്ലീലത അനുഭവിക്കാന്‍ വേണ്ടിയാണ് തിയേറ്ററില്‍ പ്രേക്ഷകര്‍ എത്തിയിട്ടുള്ളത്. അവര്‍ക്ക് ദേശീയ ഗാനത്തിന്റെ പ്രസക്തി ആ സമയത്ത് മനസിലാകില്ലെന്ന് തിയേറ്റര്‍ ജോലിക്കാരനായ എസ് കെ ജാ പറയുന്നു.

ഒരു തെറ്റുമില്ല
തങ്ങള്‍ ചെയ്തതില്‍ ഒരു തെറ്റുമില്ലെന്നാണ് പ്രേക്ഷകരുടെ വാദം. ഇത്തരം സിനിമ കാണുന്നത് മറ്റൊരു ലക്ഷ്യത്തിന് വേണ്ടിയാണ് . അതിനിടയില്‍ ദേശീയത ഉണ്ടെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കേണ്ട ആവശ്യമില്ലെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു.

നിര്‍ബന്ധിക്കില്ല
സുപ്രീംകോടതി വിധി അനുസരിച്ച് സിനിമ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം വയ്ക്കണമെന്നാണ് തങ്ങള്‍ക്ക് കിട്ടിയ നിര്‍ദേശം. പ്രേക്ഷകരെ നിര്‍ബന്ധിച്ച് എണീറ്റ് നിര്‍ത്താന്‍ തങ്ങളെ കൊണ്ട് സധിക്കില്ലെന്ന് തിയേറ്റര്‍ ഉടമ വ്യക്തമാക്കി.

പ്രതീക്ഷയില്ല
ബി ഗ്രേഡ് സിനിമ കാണാന്‍ വരുന്നവരില്‍ ഭൂരിഭാഗവും വരുന്നത് ദരിദ്ര മേഖലയില്‍ നിന്നാണെന്നും ചേരിപ്രദേശത്ത് നിന്ന് വരുന്ന ഇവര്‍ ദേശീയ ഗാനത്തിനിടെ എഴുന്നേറ്റ് നില്‍ക്കുമെന്ന് പ്രതീകിഷിക്കേണ്ടെന്നും തിയേറ്റര്‍ ജീവനക്കാര്‍ പറയുന്നു.












Click it and Unblock the Notifications