കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡില്‍ വിറച്ച് രാജ്യം; കഴിഞ്ഞ 24 മണിക്കൂറില്‍ 48,661 രോഗം, 705 മരണം, ആകെ രോഗികള്‍ 13.85 ലക്ഷം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് നില നില്‍ക്കുന്നത്. തുടര്‍ച്ചായായ ദിവസങ്ങളില്‍ ഇന്ത്യയിലെ പ്രതിദിന നിരക്ക് 50000 അടുത്ത് നില്‍ക്കുകയാണ്. രാജ്യത്ത് രോഗ വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ആശങ്ക വീണ്ടും വര്‍ദ്ധിക്കുകയാണ്. ലോകത്ത് രോഗികളുടെ എണ്ണങ്ങളുടെ പട്ടിയില്‍ ഇന്ത്യ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണുള്ളത്. അമേരിക്കയും ബ്രസീലുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഏറ്റവും അവസാനമായി പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയില്‍ 13,85,522 പേര്‍ക്കാണ് കൊവിഡ് ബപാധിച്ചിരിക്കുന്നത്. ആകെ മരണം 32,063 ആവുകയും ചെയ്തു. ഇതുവരെ രാജ്യത്ത് 8,85,577 പേരാണ് കൊവിഡില്‍ നിന്നും മുക്തി നേടിയത്. വിശദാംശങ്ങളിലേക്ക്...

കഴിഞ്ഞ 24 മണിക്കൂര്‍

കഴിഞ്ഞ 24 മണിക്കൂര്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. 48,661 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത്. ഈ മണ്ിക്കൂറില്‍ 705 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറില്‍ 36145 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുന്നത് ആശ്വാസം പകരുന്ന ഒന്നാണ്.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം 9251 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 366368 ആയി. 145785 ഓളം പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 207194 പേരാണ് ഇപ്പോള്‍ ഇവിടെ നിന്ന് രോഗമുക്തി നേടിയത്. 13389 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.

തമിഴ്‌നാട്

തമിഴ്‌നാട്

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ രണ്ടാമതുള്ളത് തമിഴ്നാടാണ്. ഇതുവരെ 206737 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചിരിക്കുന്നത്. 52273 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നുണ്ട്. 151055 പേരാണ് ഇവിടെ നിന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 3409 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ മാത്രം 89 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തമിഴ്നാട്ടില്‍ ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

ദില്ലി

ദില്ലി

രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് ദില്ലിയാണ്. സംസ്ഥാനത്ത് ഇതുവരെ 129531 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 12657 പേര്‍ മാത്രമാണ് ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നത്. ദിവസേനയുള്ള കേസുകളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് കുറവുണ്ട്. 113068 പേരാണ് പേരാണ് ഇവിടെ നിന്ന് ഇതുവരെ രോഗമുക്തി നേടിത്.

കര്‍ണാടക

കര്‍ണാടക

രോഗം സ്ഥിരീകരിക്കുന്നവരില്‍ നാലാം സ്ഥാനത്തുള്ളത് കര്‍ണാടകയാണ്. 90942 പേര്‍ക്കാണ് കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 5072 പേര്‍ രോഗം ബാധിച്ച് ആശുപത്രിയിലെത്തി. 55396 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 33750 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഇതുവരെ കര്‍ണാടകയില്‍ 1796 പേരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്.

കേരളം

കേരളം

കേരളത്തില്‍ ഇന്നലെ 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 79 (ഒരാള്‍ മരണമടഞ്ഞു) പേര്‍ക്കും, കോട്ടയം ജില്ലയില്‍ 77 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 68 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 62 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 52 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 40 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 36 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 35 പേര്‍ക്കും, വയനാട് ജില്ലയില്‍ 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

English summary
In Last 24 Hours, India Record 48,661 new Covid cases and 705 deaths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X