കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ ഞെട്ടിച്ച് കൊവിഡ് കുതിക്കുന്നു; കഴിഞ്ഞ 24 മണിക്കൂറില്‍ 48916 പേര്‍ക്ക് രോഗം, 757 മരണം

Google Oneindia Malayalam News

ദില്ലി: രാജത്ത് ലോക്ക് ഡൗണ്‍ ഇളവിന് പിന്നാലെ പ്രഖ്യാപിച്ച അണ്‍ലോക്ക് 2.0 അവസാനിക്കാനിരിക്കെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. കൊവിഡ് കേസുകള്‍ ഉയരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. ജുലൈ 27 നാണ് യോഗം നടക്കുക. ആഭ്യന്തര മന്ത്രി അമിത് ഷായും സെക്രട്ടറി അജയ് ഭല്ലയും യോഗത്തില്‍ പങ്കെടുത്തേക്കും.

എന്നാല്‍ കൊവിഡ് കേസുകള്‍ ക്രമേണ ഉയരുന്ന പഞ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ രാജ്യത്ത് നടപ്പലാക്കുമെന്നാണ് കരുതുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഏറ്റവും അവസാനമായി പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് 13,36,861 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതുവരെ 31358 പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. മരണത്തിന്റെ എണ്ണത്തില്‍ ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. ഇന്ത്യയ്ക്ക് തൊട്ടുമുകളില്‍ ഇറ്റലിയും മെക്‌സിക്കോയുമാണ് പട്ടികയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂര്‍

കഴിഞ്ഞ 24 മണിക്കൂര്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 48916 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതേ മണിക്കൂറില്‍ 757 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. രോഗവ്യാപനം വര്‍ദ്ധിക്കുന്നത് വീണ്ടും ആശങ്ക പരത്തിയിട്ടുണ്ട്. ഇന്ത്യയല്‍ മരണനിരക്കില്‍ വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. ഇതുവരെ 31358 പേര്‍ക്കാണ് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.

Recommended Video

cmsvideo
Masks that can be used to get rid of Corona | Oneindia Malayalam
മഹാരാഷ്ട്ര

മഹാരാഷ്ട്ര

ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര, ഇതുവരെ 357117 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്. 9615 പേര്‍ക്കും രോഗം ബാധിച്ചത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ്. 144018 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 199967 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതുവരെ സംസ്ഥാനത്ത് 13132 പേരാണ് ഇവിടെ നിന്ന് മരണപ്പെട്ടത്.

തമിഴ്‌നാട്

തമിഴ്‌നാട്

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ രണ്ടാമതുള്ളത് തമിഴ്‌നാടാണ്. 53132 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നുണ്ട്. 143297 പേരാണ് ഇവിടെ നിന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 3320 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ മാത്രം 88 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തമിഴ്‌നാട്ടില്‍ ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

കര്‍ണാടക

കര്‍ണാടക

രോഗം സ്ഥിരീകരിക്കുന്നവരില്‍ മൂന്നാം സ്ഥാനത്തുള്ളത് കര്‍ണാടകയാണ്. 85870 പേര്‍ക്കാണ് കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 5007 പേര്‍ രോഗം ബാധിച്ച് ആശുപത്രിയിലെത്തി. 52799 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 31347 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഇതുവരെ കര്‍ണാടകയില്‍ 1724 പേരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്.

കേരളം

കേരളം

സംസ്ഥാനത്ത് ഇന്നലെ 885 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 968 പേര്‍ക്കാണ് രോഗമുക്തി. 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരികരിച്ചത്. ഉറവിടം അറിയാത്ത 56 കേസുകള്‍ ഉണ്ട്. വിദേശത്ത് നിന്ന് വന്ന 64 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 68 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 16995 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

 സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് മാണിക്യവിളാകം സ്വദേശിയായ 66 കാരൻ സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് മാണിക്യവിളാകം സ്വദേശിയായ 66 കാരൻ

ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാര്‍ത്ഥിക്ക് കൊവിഡ്-19ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാര്‍ത്ഥിക്ക് കൊവിഡ്-19

രാജ്യത്ത് കുത്തനെ ഉയർന്ന് കൊവിഡ്; പ്രധാനമന്ത്രി 27 ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുംരാജ്യത്ത് കുത്തനെ ഉയർന്ന് കൊവിഡ്; പ്രധാനമന്ത്രി 27 ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

English summary
In Last 24 Hours India record 48,916 new covid cases and 757 deaths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X