കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് 53 ലക്ഷം കടന്ന് കൊവിഡ് കേസുകള്‍..! 24 മണിക്കൂറില്‍ 93,337 രോഗികൾ, ആകെ മരണം 85,000 കടന്നു

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഏറ്റവും അവസാനമായി പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം കടന്നിരിക്കുകയാണ്. രാജ്യത്ത് അണ്‍ലോക്ക് പ്രക്രിയ പുരോഗമിക്കുന്നതിനിടെയിലാണ് രോഗികളുടെ എണ്ണം വലിയ രീതിയില്‍ വര്‍ദ്ധിക്കുന്നത്. കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച് ശുഭ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നത് വലിയ ആശങ്ക പരത്തുന്നു. വിശദാംശങ്ങളിലേക്ക്..

കഴിഞ്ഞ 24 മണിക്കൂര്‍

കഴിഞ്ഞ 24 മണിക്കൂര്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 93,337 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 53,08,014 ആയി. ഇപ്പോള്‍ രാജ്യത്താകമാനം 10,13,964 പേരാണ് ആകെ ചികിത്സയിലുള്ളത്. ഇക്കഴിഞ്ഞ സമയത്ത് മാത്രം 95,880 പേര്‍ക്കാണ് രോഗമുക്തി നേടിയത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നത് അശ്വാസം പകരുന്നു. ആകെ 42,08,431 പേരാണ് രാജ്യത്ത് നിന്ന് രോഗമുക്തി നേടിയത്.

 മരണം

മരണം

രാജ്യത്ത് കൊവി്ഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 1247പേരാണ് മരിച്ചത്. ഇതോടെ ആകെ 85,619 പേര്‍ രാജ്യത്താകമാനം മരണപ്പെട്ടു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 31,791 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് മരണപ്പെട്ടു.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചവരുടെ സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. 11,67,496 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം ബാധിച്ചത്. 3,01,271 പേര്‍ ഇപ്പോഴും മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. 8,34,432 പേരാണ് ഇവിടെ നിന്നും രോഗമുക്തി നേടിയത്.

ആന്ധ്രാപ്രദേശ്

ആന്ധ്രാപ്രദേശ്

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ടാം സ്ഥാനത്ത് ആന്ധ്രാപ്രദേശാണ്. 6,09,558 പേര്‍ക്കാണ് രോഗം ആന്ധ്രയില്‍ രോഗം ബാധിച്ചത്. 84,423 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 5,19,891 പേരാണ് ഇവിടെ നിന്നും രോഗമുക്തി നേടി ആശുപത്രിവിട്ടത്. ആകെ 5244 പേര്‍ സംസ്ഥാനത്ത് മരണപ്പെട്ടു. ഇന്നലെ മാത്രം 67 പേരാണ് ഇവിടെ നിന്ന് മരിച്ചത്.

Recommended Video

cmsvideo
Russia Approves 1st COVID-19 Prescription Drug For Sale In Pharmacies | Oneindia Malayalam
കേരളം

കേരളം

സംസ്ഥാനത്ത് ഇന്നലെ 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2744 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 35,724 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 90,089 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,723 സാമ്പിളുകളാണ് പരിശോധിച്ചത്.

കൊച്ചിയില്‍ 3 അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍; ലക്ഷ്യമിട്ടത് വന്‍ ആക്രമണം? ബംഗാളിലും അറസ്റ്റ്കൊച്ചിയില്‍ 3 അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍; ലക്ഷ്യമിട്ടത് വന്‍ ആക്രമണം? ബംഗാളിലും അറസ്റ്റ്

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് മുന്നില്‍ മുട്ട് മടക്കി യോഗി; മുന്നില്‍ തെരഞ്ഞെടുപ്പും;3 ലക്ഷം തൊഴില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് മുന്നില്‍ മുട്ട് മടക്കി യോഗി; മുന്നില്‍ തെരഞ്ഞെടുപ്പും;3 ലക്ഷം തൊഴില്‍

സുപ്രധാന സൈനിക വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം; ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍സുപ്രധാന സൈനിക വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം; ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ന്യൂക്ലിയർ മിസൈൽ പോലെ, സുദര്‍ശന്‍ ടിവി പരിപാടി സംപ്രേഷണം വിലക്കിയതിൽ സുപ്രീം കോടതിന്യൂക്ലിയർ മിസൈൽ പോലെ, സുദര്‍ശന്‍ ടിവി പരിപാടി സംപ്രേഷണം വിലക്കിയതിൽ സുപ്രീം കോടതി

English summary
In Last 24 Hours India Record 93,337 Covid Cases, Total Covid Cases Cross 53 Lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X