കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിൽ വിറച്ച് ഇന്ത്യ..!! കഴിഞ്ഞ 24 മണിക്കൂറിൽ 57,118 കേസുകൾ, ആകെ രോഗികൾ 17 ലക്ഷം അടുക്കുന്നു

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് അണ്‍ലോക്ക് പ്രക്രിയയുടെ മൂന്നാം ഘട്ടം തുടരുമ്പോഴും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. രാജ്യത്ത് ഇന്ന് മുതലാണ് മൂന്നാം ഘട്ട അണ്‍ലോക്ക് ഇളവുകള്‍ നടപ്പിലാക്കുന്നത്. രാത്രി യാത്രാ നിരോധനം (നൈറ്റ് കര്‍ഫ്യൂ) ഒഴിവാക്കിയാണ് മുന്നാം ഘട്ടത്തിലെ പ്രധാന പ്രഖ്യാപനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അണ്‍ലോക്ക്-3 യുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

ജിംനേഷ്യങ്ങളും യോഗാ പരിശീലന സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് 5 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. എന്നിരുന്നാലും കൊവിഡ് കേസുകളിലുണ്ടാകുന്ന വര്‍ദ്ധന കൂടുതല്‍ ആശങ്കയ്ക്ക് വഴിവയ്ക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ആകെ കൊവിഡ് കസുകളുടെ എണ്ണം 17 ലക്ഷം അടുക്കുകയാണ്. വിശദാംശങ്ങളിലേക്ക്...

കഴിഞ്ഞ 24 മണിക്കൂര്‍

കഴിഞ്ഞ 24 മണിക്കൂര്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 57117 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത് ഏറ്റവും വലിയപ്രതിദിന നിരക്കാണിത്. ഇതേ സമയത്ത് ആകെ 764 പേര്‍ക്കാണ് വിവിധ സംസ്ഥാനത്ത് നിന്ന് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുമാി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്.

ആകെ കേസുകള്‍

ആകെ കേസുകള്‍

ഇതോടെ രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 16,95,988 ആയി. 764 പേരും കൂടെ മരിച്ചപ്പോള്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത മരണം 36,511 ആയി. രാജ്യത്ത് ഇതുവരെ 565103 പേരാണ് ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നത്. 1094374 പേര്‍ക്ക് രോഗമുക്തി നേടി ആശുപത്രിവിട്ടു. കഴിഞ്ഞ ദിവസം മാത്രം 36564 പേര്‍ രോഗമുക്തി നേടി.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഇതുവരെ മഹാരാഷ്ട്രയില്‍ 422118 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 150966 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 256158 പേര്‍ ഇവിടെ നിന്നും രോഗമുക്തി നേടി ആശുപത്രിവിട്ടു. 14994 പേരാണ് സംസ്ഥാനത്ത് നിന്ന് കൊവിഡ് ബാധിച്ച് മരിച്ചത്.

Recommended Video

cmsvideo
Masks that can be used to get rid of Corona | Oneindia Malayalam
തമിഴ്‌നാട്

തമിഴ്‌നാട്

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ രണ്ടാമത് നില്‍ക്കുന്ന സംസ്ഥാനം തമിഴ്‌നടാണ്. 245859 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 57968 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 183956 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. 3935 പേര്‍ കൊവിഡ് ബാധിച്ചുമരിച്ചു. ഇന്നലെ മാത്രം സംസ്ഥാനത്ത് 97 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

ദില്ലി

ദില്ലി

രാജ്യത്ത് കൊവിഡ് ബാധിച്ചവരില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം ദില്ലിയാണ്. ദില്ലിയില്‍ 135898 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 1195 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്. 10705 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. 120938 പേര്‍ക്ക് ഇവിടെ നിന്നും രോഗമുക്തി നേടി. ഇതിവരെ 3963 പേര്‍ക്ക് ദില്ലയില്‍ നിന്നും കൊവിഡ് ബാധി്ട് ജീവന്‍ നഷ്ടമായി.

 കേരളം

കേരളം

കേരളത്തില്‍ കഴിഞ്ഞ ദിവസം 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 864 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 10,495 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,027 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,323 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,33,151 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,172 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്

English summary
In Last 24 Hours, India Record Over 57,000 Covid Cases and 764 Deaths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X