കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ഒരു ദിവസത്തിനിടെ 15 പേര്‍ക്ക് കൂടി കെറോണ; 23000 ചേരി നിവാസികള്‍ നിരീക്ഷണത്തില്‍

  • By Anupama
Google Oneindia Malayalam News

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 15 പേര്‍ക്ക് കൂടി പുതുതായി രോഗം ബാധിച്ചതായി കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് ആകെ കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം 89 ആയി. പുതുതായി കോറോണ രോഗം ബാധിച്ചവരില്‍ 14 പേരും മുംബൈയിലാണ്. ഒരാള്‍ പൂനെയിലും.

സംസ്ഥാനത്ത് കൊറോണ പടര്‍ന്ന പിടിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യ സേവനങ്ങള്‍ ഒഴികെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചിടാനാണ് സര്‍ക്കാര്‍ തീരുമാനം. പൊതു ഗതാഗത സംവിധാനം പൂര്‍ണ്ണമായും നിര്‍ത്തിയിരുന്നു.സ്വകാര്യ ഓഫീസുകള്‍ പൂട്ടണമെന്നും നിര്‍ദേശമുണ്ട്. ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള മുഴുവന്‍ ബോര്‍ഡ് പരീക്ഷകളും നിര്‍ത്തി ഉത്തരവിറക്കിയിരുന്നു.

corona

മുംബൈ, പൂനെ നഗരങ്ങള്‍ പൂര്‍ണ്ണമായും നിശ്ചലമാണ്. മുംബൈയില്‍ വിദേശ ആഭ്യന്തര യാത്രകള്‍ക്കെല്ലാം തന്നെ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഇതനുസരിച്ച് മാര്‍ച്ച് 31 വരെ വിനോദ സഞ്ചാരികളെ കൂട്ടമായി യാത്രകള്‍ക്ക് കൊണ്ടു പോകരുതെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് 144ാം വകുപ്പ് ഉപയോഗിച്ചാണ് മുംബൈയില്‍ പ്രത്യേകം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇത് പൂര്‍ണ്ണമായുള്ള നിരോധനാജ്ഞയല്ല. പൊലീസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 188 പ്രകാരം കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.

രാജ്യത്ത് ഇതുവരേയും ഏഴ് പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയില്‍ രണ്ട് പേരാണ് കൊറോം ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരേയും കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 400 കഴിഞ്ഞു. ഇന്നലെ മാത്രം 68 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
80 Cities Across India Go Into Lockdown Till March 31. What It Means?

മുംബൈയിലെ ചേരി പ്രദേശങ്ങളില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ആരോഗ്യസംഘം ആശങ്കയിലാണ്. 23000 പേരാണ് ഇതോടെ നിരീക്ഷണത്തില്‍ പോയിരിക്കുന്നത്. എല്ലാ ദിവസവും ആരോഗ്യ സംഘം ഇവിടെ നിരീക്ഷണത്തിനെത്തുന്നുണ്ട്. അമേരിക്കയില്‍ നിന്നെത്തിയ ഒരാളുടെ വീട്ടില്‍ ജോലിക്ക് നിന്നയാള്‍ക്കാണ് നിലവില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. അയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ അവിടെയെത്തുന്ന വീട്ടു ജോലിക്കാരിയേയും പരിശോധിച്ചക്കുകയായിരുന്നു. നീരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടും മുങ്ങി നടന്നതിന് സംസ്ഥാനത്ത് 500 ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മഹാരാഷ്ട്രയില്‍ ഒരു ദിവസത്തിനിടെ 15 പേര്‍ക്ക് കൂടി കെറോണ; 23000 ചേരി നിവാസികള്‍ നിരീക്ഷണത്തില്‍

English summary
In last 24 hours, Maharashtra records 15 new confirmed cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X