• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഞ്ച് മാസം കൊണ്ട് ബിജെപിക്ക് കിട്ടിയത് എൺപതിനായിരം കോടി; ഭരണത്തിൽ മുഴുവൻ അഴിമതിയും!!

 • By Desk
cmsvideo
  '5 മാസത്തിനിടെ ബിജെപിക്ക് സംഭാവന കിട്ടിയത് 80,000 കോടി' | Oneindia Malayalam

  ദില്ലി: നരേന്ദ്രമോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും അണ്ണാ ഹസാരെ. എന്‍ഡിഎ ഭരിച്ച മൂന്നു വര്‍ഷം കൊണ്ട് രാജ്യം അഴിമിതിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയെന്നും അഞ്ച് മാസത്തിനിടയിലല്‍ 80000 കോടി രൂപ ബിജെപി ഡൊണേഷനായി പിരിച്ചെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷത്തെ എന്‍ഡിഎ ഭരണത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ മുന്നിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഫോര്‍ബ്‌സ് മാസിക നടത്തിയ സര്‍വേ ഉദ്ധരിച്ചാണ് അദ്ദേഹം അസമിലെ ഗുവാഹാട്ടിയില്‍വെച്ച് ഇക്കാര്യം പറഞ്ഞത്.

  പൊതുജനങ്ങള്‍ ഇപ്പോഴും പ്രശ്‌നങ്ങളില്‍ക്കിടന്ന് ഉഴലുകയാണ്. രാജ്യത്തെ കര്‍ഷകര്‍ യാതനകള്‍ അനുഭവിക്കുന്നു. കര്‍ഷകര്‍ക്ക് ബാങ്കുകള്‍ വായ്പ നല്‍കുന്നുണ്ടെങ്കിലും, അവർക്ക് തോന്നിയ പലിശയാണ് ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിസര്‍വ് ബാങ്ക് കര്‍ഷകര്‍ക്കായി നിശ്ചിത പലിശനിരക്ക് തീരുമാനിക്കണം. വിളകള്‍ക്ക് യഥാര്‍ഥവില ലഭിക്കാത്തതിനാല്‍ വായ്പ തിരിച്ചടക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കാതെ വരുന്നു. തുടര്‍ന്ന് അവര്‍ ആത്മഹത്യ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

  സംസാരിക്കാനുള്ള സമയം കഴിഞ്ഞു

  സംസാരിക്കാനുള്ള സമയം കഴിഞ്ഞു

  പുതിയ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനനുമതി എന്നുള്ള നിലക്കാണ് ഇത്രയും കാലം വിമര്‍ശിക്കാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ സംസാരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്നും അതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും ഹസാരെ പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ച് 23 മുതല്‍ ശക്തമായ ലോക്പാലിന് വേണ്ടിയും കര്‍ഷകര്‍ക്ക് വേണ്ടിയും സമരം തുടങ്ങുകയാണെന്ന് ഹസാരെ വ്യക്തമാക്കി. ലോക്പാലിന് വേണ്ടി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 32 കത്തുകള്‍ പ്രധാനമന്ത്രിക്ക് എഴുതിയെന്നും ഒന്നിനും മറുപടിയുണ്ടായില്ലെന്നും ഹസാരെ കുറ്റപ്പെടുത്തി.

  ദില്ലിയിൽ സത്യാഗ്രഹം

  ദില്ലിയിൽ സത്യാഗ്രഹം

  ഇക്കാര്യങ്ങളുന്നയിച്ച് പ്രധാനമന്ത്രിക്ക് താന്‍ മൂന്നുവര്‍ഷത്തിനിടയില്‍ 32 കത്തുകള്‍ അയച്ചെന്നും, എന്നാല്‍ ഒരു മറുപടിപോലും ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ ഇടത്തുപോയി ഇക്കാര്യങ്ങൾ ജനങ്ങളുമായി സംസാരിക്കും. ജയിലിൽ പോകാൻ ഒരുക്കമാണെന്നും അണ്ണാ ഹസാരം പറഞ്ഞു. മാര്‍ച്ച് 23-ന് ഈ പ്രശ്‌നങ്ങളുന്നയിച്ച് ദില്ലിയില്‍ സത്യാഗ്രഹം ആരംഭിക്കുമെന്ന് ഹസാരെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

  ഇനിയൊരു കെജ്രിവാൾ ഉണ്ടാകില്ല

  ഇനിയൊരു കെജ്രിവാൾ ഉണ്ടാകില്ല

  ഇനിയൊരു കെജ്രിവാൾ തന്റെ സമരത്തിലൂടെ ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന പ്രസ്താവനയുമായി കഴിഞ്ഞ ദിവസം അണ്ണാ ഹസാരെ രംഗത്തെത്തിയിരുന്നു. ദില്ലി മുഖ്യമന്ത്രിയായ അരവിന്ദ് കെജ് രിവാള്‍ 2011ല്‍ അണ്ണ ഹസാരെ നയിച്ച അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. പിന്നീട് ഹസാരെയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പ്രസ്ഥാനത്തിൽ നിന്ന് പുറത്തു പോകുകയായിരുന്നു. അതിനുശേഷമാണ് ആം ആദ്മി പാർട്ടി രൂപീകരിച്ചത്. ആഗ്രയിലെ ഷാഹിദ് സ്മാരകില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ സംസാരിക്കവെയാണ് ഇനിയുടെ കെജ്രിവാൾ ഉണ്ടാവില്ലെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഹസാരെ പറഞ്ഞത്.

  മാർച്ചിൽ കർഷകർ പങ്കാളികളാകണം

  മാർച്ചിൽ കർഷകർ പങ്കാളികളാകണം

  മാർച്ച് 23ന് രാജ്യ തലസ്ഥാനത്ത് പടുക്കൂറ്റൻ റാലി ഹസാരെയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്. റാലിയിൽ കർഷകർ പങ്കാളികളാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. യുപിഎ സര്‍ക്കാര്‍ ജനലോക്പാല്‍ബില്‍ നിയമമാക്കുന്നതില്‍ പരാജയപ്പെട്ടെന്നും പിന്നീട് വന്ന മോദി സര്‍ക്കാര്‍ ബില്ലില്‍ വെള്ളം ചേര്‍ത്തെന്നും ഹസാരെ ആരോപിച്ചു. ജന്‍ ലോകപാല്‍ ബില്ല് പാസ്സാക്കുക, കാര്‍ഷീക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അടുത്ത മാര്‍ച്ച് 23 ന് അണ്ണാഹസാരെ വീണ്ടും സത്യാഗ്രഹം ആരംഭിക്കുന്നുവെന്ന വാർത്ത നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ജന്‍ ലോകപാല്‍ ബില്ല് പാസ്സാക്കുക, കാര്‍ഷീക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് 23 ന് അണ്ണാഹസാരെ വീണ്ടും സത്യാഗ്രഹം ആരംഭിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.

  യഥാർത്ഥ ജനാധിപത്യം വന്നോ?

  യഥാർത്ഥ ജനാധിപത്യം വന്നോ?

  യഥാര്‍ഥ അര്‍ഥത്തിലുള്ള ജനാധിപത്യം ഇനിയും ഇന്ത്യയില്‍ സംജാതമായിട്ടില്ല.നമുക്ക് മുതലാളികളുടെ സര്‍ക്കാരിനെയല്ല വേണ്ടത്. മോദിയെയും രാഹുലിനെയും നമുക്ക് വേണ്ട. കര്‍ഷക താത്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെയാണ് നമുക്കാവശ്യമെന്ന് ആഗ്രയിലെ ഷാഹിദ് സ്മാരകില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ കഴിഞ്ഞ 22 വര്‍ഷത്തിനിടയില്‍ 12 ലക്ഷം കര്‍ഷകരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നാല്‍ എത്ര വ്യവസായികള്‍ ഈ കാലയളവില്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് ഹസാരെ ചോദിക്കുന്നു.

  ബിജെപിയും കോൺഗ്രസും പരാജയപ്പെട്ടു

  ബിജെപിയും കോൺഗ്രസും പരാജയപ്പെട്ടു

  അഴിമതി തടയുന്നതില്‍ ബിജെപിയും കോണ്‍ഗ്രസും പരാജയപ്പെട്ടുവെന്നും ഹസാരെ ആരോപിച്ചിരുന്നു. ബിജെപി തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ അഴിമതി വിഷയം ഉന്നയിച്ചിരുന്നെങ്കിലും അധികാരത്തില്‍ എത്തിക്കഴിഞ്ഞ്‌ ബിജെപി മിണ്ടുന്നില്ല. ലോക്‌പാല്‍ ബില്ലിലൂടെ മാത്രമേ അമ്പത്‌ ശതമാനം അഴിമതി തടയാനാകൂ എന്നും ഹസാരെ പറഞ്ഞു. ജനങ്ങളില്‍ അടിച്ചേല്‍പിച്ച നോട്ട് നിരേധനവും ജിഎസ്ടിയും കൊണ്ട് രാജ്യം എന്ത് നേടിയെന്നും തിരിച്ചെത്തിയ കള്ളപ്പണം എവിടെയെന്നും ഹസാരെ ചോദിച്ചു. സ്വഛ് അഭിയാന്‍ കാമറയ്ക്കു് മുന്നിലുള്ള നാടകമാവരുത്. ആദര്‍ശങ്ങള്‍ പ്രവൃത്തിയിലാണ് വേണ്ടതെന്നും അണ്ണാ ഹസാരെ ഓര്‍മിപ്പിച്ചു.

  English summary
  Attacking the Narendra Modi government at the Centre, prominent social activist Anna Hazare on Friday said the country has topped the list of corrupt countries in Asia in the last three years of the NDA rule and claimed that Rs. 80,000 crore has come to the coffers of the BJP in the last five months as donation.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more