കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാമിന്റെ അവസാന ഉപദേശം രാഷ്ട്രീയക്കാര്‍ക്ക്!! പറഞ്ഞതെന്തെന്നോ?

രാഷ്ട്രീയക്കാര്‍ നിയമം ലംഘിക്കുന്നതിലും അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതിലുമുള്ള ആശങ്ക അദ്ദേഹം പുസ്തകത്തില്‍ പങ്കുവച്ചിട്ടുണ്ട്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ അവസാന ഉപദേശം രാഷ്ട്രീയക്കാര്‍ക്ക് വേണ്ടിയുള്ളതായിരുന്നു. മരിക്കുന്നതിന് മുമ്പ് അദ്ദേഹം പൂര്‍ത്തിയാക്കിയ 'പാത്ത് വെയ്‌സ് ടു ഗ്രേറ്റ്‌നസ്' എന്ന പുസ്തകത്തിലാണ് അദ്ദേഹം രാഷ്ട്രീയക്കാര്‍ക്കുള്ള ഉപദേശം നല്‍കിയിരിക്കുന്നത്.

രാഷ്ട്രീയക്കാര്‍ നിയമം ലംഘിക്കുന്നതിലും അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതിലുമുള്ള ആശങ്ക അദ്ദേഹം പുസ്തകത്തില്‍ പങ്കുവച്ചിട്ടുണ്ട്. 2015 മാര്‍ച്ചിലാണ് അദ്ദേഹം പുസ്തകം പൂര്‍ത്തിയാക്കിയത്. പുസ്തകം പൂര്‍ത്തിയായി നാല് മാസത്തിനു ശേഷമാണ് അദ്ദേഹം അന്തരിച്ചത്.

apj abdulkalam

കലാം അവസാനം പൂര്‍ത്തിയാക്കിയ പുസ്തകം അടുത്ത മാസം പുറത്തിറക്കും. ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യയാണ് പുസ്തകം പബ്ലിഷ് ചെയ്യുന്നത്. മഹത്തായ മനുഷ്യ ജീവിതത്തിനു വേണ്ടിയുള്ള മാനിഫെസ്റ്റോ ആണ് പുസ്തകം.

നീതി വേഗത്തിലെത്തിക്കുക എന്നതി വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പുസ്തകത്തില്‍ പറയുന്നു. എല്ലാ മാതാ പിതാക്കളും തന്റെ പുസ്തകം വായിക്കണമെന്നും അദ്ദേഹം പറയുന്നു.

ചെറുപ്പത്തില്‍ തന്നെ നല്ല റോള്‍മോഡലുകളും സാന്മാര്‍ഗിക വിദ്യാഭ്യാസവും ഉണ്ടായിക്കുന്നത് കുറ്റ കൃത്യങ്ങളുടെ അളവ് കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. മറ്റുള്ളവരുടെ അവകാശങ്ങളെ ബഹുമാനിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്.

English summary
Politicians breaking law misusing power, existence of irrelevant and old laws and expression of intolerance through violence are some of the concerns raised by A P J Abdul Kalam in his last book.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X