യുവതിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി; ഭര്‍ത്താവ് അറസ്റ്റില്‍
മുസാഫര്‍ നഗര്‍: യുവതിയെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയെന്ന കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലാണ് സംഭവം. ഷേര്‍പുര്‍ ജില്ലയിലെ ഷബാനയാണ് ക്രൂരതയ്ക്കിരയായത്. സംഭവത്തില്‍ ഷബാനയുടെ ഭര്‍ത്താവ് അഫ്‌സലിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടി ജനിക്കാത്തതിനെ തുടര്‍ന്ന് ഷബാനയെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നത് പതിവാണെന്ന് ഷബാനയുടെ സഹോദരന്‍ ഇഖ്ബാല്‍ പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭര്‍തൃകുടുംബാംഗങ്ങളും കേസില്‍ പ്രതികളാണ്. പ്രതികളായ അഞ്ചുപേര്‍ ഒളിവിലാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ചമന്‍ സിങ് ചാവ്ദ പറഞ്ഞു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീയെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയതെങ്കിലും കാര്യങ്ങള്‍ കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കുട്ടി ജനിക്കാത്തതിനെ തുടര്‍ന്നായിരുന്നു സ്ത്രീക്കെതിരെ ഭര്‍തൃവീട്ടുകാര്‍ പീഡനം നടത്തിയത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും പീഡിപ്പിക്കാറുണ്ടെന്ന് സഹോദരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒളിവില്‍ പോയവര്‍ പിടിയിലാകുന്നതോടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.












Click it and Unblock the Notifications