കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ പ്രതിഷേധം: പകയൊടുങ്ങാതെ യോഗി ആദിത്യനാഥ്; പിഴയൊടുക്കാന്‍ നഗരമധ്യത്തില്‍ പരസ്യം

Google Oneindia Malayalam News

ലഖ്‌നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളവരുടെ പേരും മേല്‍വിലാസവും ഫോട്ടോയും അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി പരസ്യം സ്ഥാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. തലസ്ഥാനമായ ലഖ്‌നൗവിലാണ് ഹോര്‍ഡിംഗ് സ്ഥാപിച്ചിട്ടുള്ളത്. സംഘര്‍ഷത്തിനിടെ നശിച്ച പൊതു മുതലിന്റെ നഷ്ടപരിഹാരം ഒടുക്കണമെന്നാവശ്യപ്പെട്ടാണ് ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചത്. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ഇവരുടെ സ്വത്തുകള്‍ പിടിച്ചെക്കുമെന്നും ഹോര്‍ഡിംഗില്‍ പറയുന്നു. പൗരത്വഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Recommended Video

cmsvideo
Hoardings With Photos & Addresses of Anti-CAA Protesters Put Up in Lucknow
പൗരത്വപ്രതിഷേധം

പൗരത്വപ്രതിഷേധം

ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആളികത്തിയത്. അതില്‍ 20 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അലഹബാദ് ഹൈക്കോടതിയെ അറിയിച്ച കണക്ക്. ഇപ്പോള്‍ ഇത്തരമൊരു ഹോര്‍ഡിംഗുകള്‍ എന്തിനാണ് തലസ്ഥാന നഗരിയില്‍ സ്ഥാപിച്ചതെന്ന് വ്യക്തമല്ല. കാരണം പ്രതികളില്‍ പലര്‍ക്കും നഷ്ടപരിഹാരം ഒടുക്കാന്‍ ആവശ്യപ്പെട്ട് വ്യക്തിഗതമായി സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തില്‍ പൊതു സ്വത്തുക്കള്‍ നശിപ്പിച്ചതിനും കലാപത്തിന് ആഹ്വാനം ചെയ്തതിനും 883 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതില്‍ 561 പേര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

പോസ്റ്റര്‍

പോസ്റ്റര്‍

ആക്റ്റിവിസ്റ്റും കോണ്‍ഗ്രസ് നേതാവുമായ സദാഫ് ജാഫര്‍, അഭിഭാഷകനായ മുഹമ്മദ് ഷോയ്ബ്, നാടക പ്രവര്‍ത്തകനായ ദീപക് കബീര്‍, മുന്‍ ഐപിഎസ് ഓഫീസര്‍ എസ്. ആര്‍ ധരപുരി എന്നിവരുടെ പേരും പോസ്റ്ററില്‍ ഉണ്ട്. പൊലീസ് വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞുവെന്ന് ആരോപിച്ചായിരുന്നു ഇവരെ ഡിസംബര്‍ 19ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാവരും തന്നെ ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്. പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കാന്‍ തക്ക തെളിവുകളൊന്നും പൊലീസ് ഹാജരാക്കിയിട്ടില്ലെന്ന് ഇവര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി സൂചിപ്പിച്ചിരുന്നു. സ്വത്തുക്കള്‍ പിടിച്ചെടുക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ നിമയപോരാട്ടത്തിനൊരുങ്ങുകയാണ് ഇവര്‍.

നോട്ടീസിന് സ്റ്റേ

നോട്ടീസിന് സ്റ്റേ

പൗരത്വപ്രതിഷേധത്തിനിടെ പൊതുസ്വത്തുക്കള്‍ നശിപ്പിച്ചെന്നാരോപിച്ച് സര്‍ക്കാര്‍ അയച്ച നോട്ടീസുകള്‍ അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള ഒരു വ്യക്തിക്ക് സര്‍ക്കാരില്‍ നിന്ന് ലഭിച്ച നോട്ടീസാണ് സ്റ്റേ ചെയ്തത്. ചില പ്രത്യേക കേസുകളില്‍ സുപ്രീംകോടതി ഇത്തരം നോട്ടീസുകളടെ സാധുത പരിശോധിക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടി അദ്ദേഹത്തിന് ഹൈക്കോടതി ഇടക്കാല സംരക്ഷണം നല്‍കുകയായിരുന്നു.

പ്രതികാര നടപടി

പ്രതികാര നടപടി

യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരമാണ് സംസ്ഥാനത്ത് ഇത്തരമൊരു ഹോര്‍ഡിംഗ് സ്ഥാപിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി. പൗരത്വപ്രതിഷേധക്കാര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തെ യോഗി ആദിത്യനാഥ് പറഞ്ഞത് ഏറെ വിവാദമായിരുന്നു. 'ഞങ്ങള്‍ വളരെ കര്‍ക്കശക്കാരാണ്. സംഘര്‍ഷത്തില്‍ പങ്കുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും. വീഡിയോയിലൂടെയും സിസിടിവി ദൃശ്യങ്ങളിലൂടെയും നിരവധി പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.' എന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്.

 യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥ്

പൗരത്വഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിരവധി പേര്‍ക്കെതിരെയാണ് ഉത്തര്‍പ്രദേശ് പൊലീസ് കലാപശ്രമം, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചതിന് പിഴയൊടുക്കണമെന്നാവശ്യപ്പെട്ട് ആദ്യഘട്ടത്തില്‍ 28 പേര്‍ക്കെതിരൊയിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നോട്ടീസയച്ചത്. 25 ലക്ഷം രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടാണ് സര്‍ക്കര്‍ നോട്ടീസ് അയച്ചത്.പ്രതിഷേധത്തിനിടെയുണ്ടായ വെടിവെപ്പില്‍ ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തെ വീണ്ടും ന്യായീകരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിരുന്നു.മരിക്കാനുറപ്പിച്ച് ഒരാള്‍ വന്നാല്‍ അവര്‍ മരിച്ചിരിക്കുമെന്നും അവര്‍ എങ്ങനെ ജീവിച്ചിരിക്കുമെന്നുമായിരുന്നു യോഗി സംഭവത്തെ ന്യായീകരിച്ച് പറഞ്ഞത്.

English summary
The Uttar Pradesh government has put up hoardings in prominent intersections in state capital Lucknow, with names, addresses and photos of some of those accused of violence during CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X