കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധുര മീനാക്ഷി ക്ഷേത്രത്തിൽ തീപിടുത്തം: കത്തി നശിച്ചത് 40ഓളം കടകൾ!! കടകൾ ഒഴിപ്പിക്കണമെന്ന് !

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിലെ മധുര മീനാക്ഷി ക്ഷേത്രത്തില്‍ വൻ, തീപിടുത്തം. ക്ഷേത്ര പരിസരത്തുണ്ടായ തീപിടുത്തത്തിൽ 40ഓളം കടകളാണ് കത്തിനശിച്ചത്. ആർക്കും പരിക്കേറ്റതായി റിപ്പോര്‍‌ട്ടുകളില്ലെന്ന് പോലീസ് വ്യക്തമാക്കി. ഷോർട്ട് സർ‍ക്യൂട്ടിനെ തുടർരന്നാണ് തീപിടിച്ചതെന്നാണ് ക്ഷേത്രം അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. കടകളിൽ സൂക്ഷിച്ചിരുന്ന പൂജാസാമഗ്രികൾക്ക് തീപിടച്ചതോടെയാണ് തീ ആളിപ്പടർന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് തീപിടുത്തമുണ്ടായത്.

തീപടർന്നപ്പോൾ തന്നെ ക്ഷേത്ര ഭാരവാഹികൾ ഇടപെട്ട് രക്ഷാ പ്രവർത്തനം നട
ത്തിയതിനാൽ നൂറോളം തൂണുകളുള്ള ഹാളിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനാ അംഗങ്ങളും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നല്‍കുകയായിരുന്നു.

മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനം ‌

മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനം ‌


60 ഓളം അഗ്നിശമന സേനാംഗങ്ങളും വാഹനങ്ങളും മണിക്കൂറുകൾ‍ നീണ്ടുനിന്ന പരിശ്രമത്തിന് ഒടുവിലാണ് ക്ഷേത്രത്തിന് സമീപത്തെ തീയണച്ചത്. സംഭവത്തിൽ‍ കേസെടുത്ത പോലീസ് കേസ് അന്വേഷിച്ച് വരികയാണ്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി മധുരൈ കളക്ടർ വീര രാഘവ റാവു വ്യക്തമാക്കി.
സ്ഥിതി നിയന്ത്രണ വിധേയം

 പൂജാകര്‍മങ്ങൾക്ക് മുടക്കമില്ല

പൂജാകര്‍മങ്ങൾക്ക് മുടക്കമില്ല

അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ രാത്രിയോടെ തന്നെ തീ നിയന്ത്രണവിധേയമായിരുന്നു. എന്നാൽ‍ പൂജാകർമങ്ങൾ കൃത്യമായി നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍‍ ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തെ ശുചീകരണപ്രവൃത്തികൾ പൂർത്തിയാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കടകള്‍ അടച്ചുപൂട്ടണം

കടകള്‍ അടച്ചുപൂട്ടണം

ക്ഷേത്രത്തിന് സമീപത്ത് തീപിടുത്തമുണ്ടായയതോടെ മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപത്തുള്ള കടകൾ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി വിവിധ ഹിന്ദുസംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു ഭക്ത ജനസഭ, വിശ്വ ഹിന്ദു പരിഷത്ത്, ഹിന്ദു മുന്നണി എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കടകൾ ഒഴിപ്പിച്ച് ക്ഷേത്രത്തിന്റെ ചുറ്റുപാടുമുള്ള പ്രദേശം വൃത്തിയാക്കണുമെന്നുമാണ് ഹിന്ദു സംഘടനകൾ ഉന്നയിക്കുന്ന ആവശ്യം.

ക്ഷേത്രം അതീവ സുരക്ഷയിൽ

ക്ഷേത്രം അതീവ സുരക്ഷയിൽ

തീപിടുത്തമുണ്ടായതോടെ 300 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. വെള്ളിയാഴ്ച വൈകിട്ട് തീപിടുത്തമുണ്ടായെങ്കിലും ശനിയാഴ്ച രാവില മുതല്‍ തന്നെ ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കുന്നുണ്ട്. തീപിടുത്തമുണ്ടായതിൽ പേടിക്കേണ്ടതില്ലെന്നും ക്ഷേത്രത്തിന്റെ പ്രവർത്തനം കൃത്യമായി നടക്കുന്നുണ്ടെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

English summary
A major fire broke out inside the premises of famous Meenakshi temple in Madurai in which at least 40 shops were gutted, the police said. However no one was injured, they said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X