ബംഗാളില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പാര്‍ട്ടി എംപി മൗസം ബേനസീര്‍ തൃണമൂലില്‍ ചേര്‍ന്നു
കൊല്‍ക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് ബംഗാളില്‍ പാര്‍ട്ടി എംപി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മാല്‍ഡ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗമായ മൗസം ബേനസീര്‍ നൂര്‍ ആണ് തൃണമൂലില്‍ ചേര്‍ന്നത്.
ബിജെപിയെ ശക്തമായി നേരിടാന്‍ മമതാ ബനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെ സാധിക്കുകയുള്ളു. അതിനാലാണ് മമതയോടൊന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് മൗസം നൂര്‍ വ്യക്തമാക്കി. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ മൗസം ബേനസീര്‍ തൃണമൂല്‍ അംഗത്വം സ്വീകരിച്ചു.

സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന എബിഎ ഗനിഘാന്‍ ചൗധരിയുടെ മരുമകളായ മൗസം ബേനസീര്‍ പാര്‍ട്ടി വിട്ടത്ത് തിരഞ്ഞെടുപ്പ് പ്രചാരാണ പ്രവര്‍ത്തനങ്ങളിലേക്ക് കടന്ന കോണ്‍ഗ്രസിന് കടുത്ത ക്ഷീണമായി. പൊതു തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കണമെന്ന് മൗസം ബേനസീര്‍ നേരത്തെ പരസ്യമായി ഉന്നയിച്ചിരുന്നു.
തൃണമൂല്‍ അംഗത്വം സീകരിച്ച മൗസം ബേനസീര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാല്‍ഡ നോര്‍ത്തില്‍ നിന്ന് തന്നെ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുമെന്ന് മമതാ ബാനര്‍ജി അറിയിച്ചു. മുര്‍ഷിദാബാദ് അടക്കമുള്ള ജില്ലകളിലെ പ്രചാരണ ചുമതലയും തൃണമൂല്‍ കോണ്‍ഗ്രസ് മൗസം ബേനസീറിന് നല്‍കി.


Click it and Unblock the Notifications