കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേത്, മുൻ സർക്കാർ പരിഗണന നൽകിയത് മുസ്ലീങ്ങൾക്കെന്ന് ബിജെപി എംഎല്‍എ

2013ല്‍ 60 പേരുടെ മരണത്തിനിടയാക്കിയ മുസഫര്‍ നഗറില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സൈനി.

  • By Ankitha
Google Oneindia Malayalam News

മുസാഫര്‍നഗര്‍: വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് ബിജെപി എംഎൽഎ വിക്രം സൈനി. ഹിന്ദുസ്ഥാന്‍ ഹിന്ദുക്കള്‍ക്കുള്ളതാണ് അതുകൊണ്ടാണ് നമ്മുടെ രാജ്യം ഹിന്ദുസ്ഥാന്‍ എന്ന് പേര് ലഭിച്ചതെന്നും സൈനി പറഞ്ഞു. 2013ല്‍ 60 പേരുടെ മരണത്തിനിടയാക്കിയ മുസഫര്‍ നഗറില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സൈനി. മുൻപും പ്രകോപനപരമായ പ്രസ്താവനയുമായി സൈന്യ രംഗത്തെത്തിയിരുന്നു.

vikaram saini

 പാകിസ്താനെ കയ്യൊഴിഞ്ഞ യുഎസിനു പുതിയ കൂട്ടായി ഇന്ത്യ, ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ പാകിസ്താനെ കയ്യൊഴിഞ്ഞ യുഎസിനു പുതിയ കൂട്ടായി ഇന്ത്യ, ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ

താന്‍ ഉറച്ച ഒരു ഹിന്ദുമത വിശ്വാസിയാണ്. നമ്മുടെ രാജ്യം ഹിന്ദുസ്ഥാന്‍ എന്നാണ് അറിയപ്പെടുന്നത്. അതിനര്‍ത്ഥം അത് ഹിന്ദുക്കള്‍ക്കുള്ളതാണ്. എന്നാല്‍ ഇന്ന് എല്ലാവരും യാതൊരു വേര്‍തിരിവുകളുമില്ലാതെ ഗുണങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. മുൻപ് നമ്മെ ഭരിച്ചിരുന്ന സർക്കാരുകൾ മുസ്ലീങ്ങൾക്കാണ് കൂടുതൽ പരിഗണന നൽകിയിരുന്നത്. ആ നേതാക്കന്മാരുടെ ബുദ്ധി ശൂന്യമായ ഇടപെടലാണ് ഇപ്പോഴുണ്ടാകുന്ന പല പ്രശ്നങ്ങൾക്കും കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ വെബ് സൈറ്റുമായി രജനി, തമിഴ്നാട്ടിൽ മാറ്റത്തിനു വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് താരംപുതിയ വെബ് സൈറ്റുമായി രജനി, തമിഴ്നാട്ടിൽ മാറ്റത്തിനു വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് താരം

മുൻപും പ്രകോപനപരമായ പ്രസ്താവനയുമായി സൈനി രംഗത്തെത്തിയിരുന്നു.. ആരെങ്കിലും പശുക്കളോട് അപമര്യാദയായി പെരുമാറുകയോ, കൊല്ലുകയോ ചെയ്യുന്നത് കണ്ടാല്‍ അവരുടെ കയ്യും കാലും തല്ലി ഒടിക്കാന്‍ താന്‍ മടിയ്ക്കില്ലെന്നാണ് ഒരു പൊതുറാലിയില്‍ പങ്കെടുത്ത് കൊണ്ട് വിക്രം സൈനി പറഞ്ഞിരുന്നു ഇത് ഏറെ വിവാദമായിരുന്നു. കൂടാതെ മുസാഫര്‍ ഗനര്‍ കലാപത്തെ കുറിച്ച് പരാമര്‍ശം നടത്തിയും നേരത്തെ വിവാദത്തില്‍ ചാടിയിട്ടുള്ള ആളാണ് വിക്രം സൈനി.

English summary
Vikram Saini, a legislator of the ruling BJP in Uttar Pradesh known for making provocative comments, stirred another controversy today when he said "our country is called Hindustan, which means a nation for the Hindus," accusing earlier governments of giving benefits only to Muslims.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X