കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിന് ആസാദിന്റെ മുന്നറിയിപ്പ്; 10 ദിവസത്തിനകം ചിത്രം മാറും, ഷഹീന്‍ബാഗ് സന്ദര്‍ശിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
Bhim Army's Chief Chandrasekhar Azad Joins Protests At Shaheenbagh | Oneindia Malayalam

ദില്ലി: ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ദില്ലിയിലെ ഷഹീന്‍ബാഗ് സന്ദര്‍ശിച്ചു. ഒരു മാസത്തിലധികമായി സിഎഎക്കെതിരെ ഷഹീന്‍ബാഗിലെ സ്ത്രീകള്‍ സമരത്തിലാണ്. കടുത്ത തണുപ്പ് അവഗണിച്ച് രാപകല്‍ സമരം നടത്തുന്ന വനിതകളെ ആസാദ് അഭിനന്ദിച്ചു.

ഇത് രാഷ്ട്രീയ സമരമല്ലെന്നും ഭരണഘടന സംരക്ഷിക്കാനുള്ള സമരമാണെന്നും ആസാദ് വനിതകളെ അഭിസംബോധന ചെയ്തു പറഞ്ഞു. ശക്തമായ സമരത്തിന് തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ് ഈ ദളിത് നേതാവ്. നരേന്ദ്ര മോദി സര്‍ക്കാരിന് ശക്തമായ താക്കീത് നല്‍കിയാണ് അദ്ദേഹം ഷഹീന്‍ ബാഗ് വിട്ടത്. വിശദാംശങ്ങള്‍....

പ്രതിഷേധത്തിന്റെ ചിത്രം മാറും

പ്രതിഷേധത്തിന്റെ ചിത്രം മാറും

അടുത്ത പത്ത് ദിവസത്തിനകം രാജ്യത്തെ പ്രതിഷേധത്തിന്റെ ചിത്രം മാറുമെന്ന് ആസാദ് മുന്നറിയിപ്പ് നല്‍കി. ഷഹീന്‍ബാഗിലെത് പോലെ രാജ്യത്തെ 500 കേന്ദ്രങ്ങളില്‍ സമരം തുടങ്ങാന്‍ പോകുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകീട്ടാണ് ആസാദ് ഷഹീന്‍ബാഗിലെ സമരക്കാരെ സന്ദര്‍ശിച്ചത്.

പതിവില്‍ കവിഞ്ഞ ജനക്കൂട്ടം

പതിവില്‍ കവിഞ്ഞ ജനക്കൂട്ടം

ചന്ദ്രശേഖര്‍ ആസാദ് എത്തുന്ന വിവരം അറിഞ്ഞ് പതിവില്‍ കവിഞ്ഞ ജനക്കൂട്ടം ഷഹീന്‍ബാഗിലെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമം കരിനിയമമാണെന്ന് അദ്ദേഹം പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഷ്ട്രീയ സമരമല്ല

രാഷ്ട്രീയ സമരമല്ല

ഷഹീന്‍ബാഗിലെ സമരക്കാരെ അഭിന്ദിക്കുന്നു. ഇതൊരു രാഷ്ട്രീയ സമരമല്ല. ഇവിടെ കൂടിയവര്‍ക്കാര്‍ക്കും പ്രത്യേക രാഷ്ട്രീയവുമില്ല. ഇത് ഭരണഘടനയും രാജ്യത്തിന്റെ ഐക്യവും സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ഡിസംബര്‍ 15നാണ് ഷഹീന്‍ബാഹിലെ സമരം തുടങ്ങിയത്.

വനിതകളുടെ ശക്തി

വനിതകളുടെ ശക്തി

ദില്ലിയില്‍ കടുത്ത തണുപ്പാണ് നേരിടുന്നത്. പോലീസിന്റെ കടുത്ത ഭീഷണിയും നേരിടുന്നുണ്ട്. എല്ലാം അവഗണിച്ചാണ് വനിതകള്‍ സമരവുമായി മുന്നോട്ട് പോകുന്നത്. വനിതകളുടെ ശക്തി തകര്‍ക്കാന്‍ ഒരു തണുപ്പിനും സാധിക്കില്ലെന്ന് ആസാദ് പറഞ്ഞു.

ഹം ദേഖേംഗേ

ഹം ദേഖേംഗേ

ആസാദ് എത്തുമ്പോള്‍ ഉര്‍ദു കവി ഫായിസ് അഹമ്മദ് ഫായിസിന്റെ ഹം ദേഖേംഗേ എന്ന കവിത ആലപിച്ചാണ് പ്രക്ഷോഭകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. അടുത്ത പത്ത് ദിവസത്തിനകം രാജ്യത്തെ 500 കേന്ദ്രങ്ങളില്‍ സമാനമായ സമരം തുടങ്ങുമെന്ന് ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ആസാദ് പ്രഖ്യപിച്ചു.

 അറസ്റ്റും ജാമ്യവും

അറസ്റ്റും ജാമ്യവും

കഴിഞ്ഞ മാസം ദില്ലിയിലെ ജമാമസ്ജിദില്‍ നടന്ന എന്‍ആര്‍സി, സിഎഎ വിരുദ്ധ സമരത്തില്‍ പ്രകോപനപരമായി പ്രസംഗിച്ചുവെന്ന പേരില്‍ ആസാദിനെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞാഴ്ചയാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ദില്ലി കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്നാണ് അദ്ദേഹം ഷഹീന്‍ബാഗിലെത്തിയത്.

ജാമ്യ വ്യവസ്ഥ ഇങ്ങനെ

ജാമ്യ വ്യവസ്ഥ ഇങ്ങനെ

ചികില്‍സ, തിരഞ്ഞെടുപ്പ് പ്രചാരണം എന്നിവയ്ക്ക് ദില്ലി സന്ദര്‍ശിക്കാമെന്നാണ് ആസാദിന് കോടതി നല്‍കിയ ഇളവ്. ഉത്തര്‍ പ്രദേശിലെ സഹാറന്‍പൂരിലുള്ള ഫത്തേപൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഒരു മാസത്തിനിടെ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പോലീസ് ശ്രമം തുടങ്ങി

പോലീസ് ശ്രമം തുടങ്ങി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരുമാസത്തിലധികമായി പ്രതിഷേധം തുടരുന്ന സ്ഥലമാണ് തെക്കന്‍ ദില്ലിയിലെ ഷഹീന്‍ ബാഗ്. ഇവിടെയുള്ള സമരക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തിയാണ് പ്രതിഷേധം നടക്കുന്നതെന്ന് പോലീസ് ആരോപിക്കുന്നു.

സമരക്കാര്‍ പറയുന്നത്

സമരക്കാര്‍ പറയുന്നത്

എന്നാല്‍ റോഡിന്റെ ഒരുഭാഗം ഗതാഗതത്തിന് ഉപയോഗിക്കാന്‍ പ്രതിഷേധക്കാര്‍ പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാനാണ് പോലീസ് പറയുന്നത്. സ്ത്രീകളും കുട്ടികളുമാണ് പ്രതിഷേധം നടത്തുന്നവരില്‍ കൂടുതല്‍. അതുകൊണ്ടുതന്നെ പോലീസിന് ബലം പ്രയോഗിക്കുന്നതിന് പരിധിയുണ്ട്.

 ക്രമസമാധാനം തകരുമോ

ക്രമസമാധാനം തകരുമോ

സിഎഎ, എന്‍ആര്‍സി എന്നിവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 15നാണ് ഷഹീന്‍ ബാഗില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. ചര്‍ച്ചയിലൂടെ പരിഹാരമുണ്ടായില്ലെങ്കില്‍ പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കാനാണ് സാധ്യത. എന്നാല്‍ ക്രമസമാധാനം തകരുമോ എന്ന ആശങ്ക പോലീസിനുണ്ട്.

കോടതി പറഞ്ഞത്

കോടതി പറഞ്ഞത്

വിഷയം ദില്ലി ഹൈക്കോടതിയുടെ പരഗിണനയില്‍ വന്നിരുന്നു. എങ്ങനെ സമരക്കാരെ നേരിടണമെന്ന് കോടതി പറഞ്ഞില്ല. ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദേശം കോടതി നല്‍കില്ലെന്ന് ജസ്റ്റിസുമാരായ ഡിഎന്‍ പാട്ടീല്‍, സി ഹരി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. നിങ്ങള്‍ക്ക് അനിയോജ്യമായ നടപടി സ്വീകരിക്കാം. എന്നാല്‍ ക്രമസമാധാനം തകരുകയും ചെയ്യരുതെന്നും കോടതി ഉണര്‍ത്തി.

English summary
In next 10 days, 5,000 more Shaheen Baghs across country: Azad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X