നിതീഷിനെ ചൊടിപ്പിച്ച് ശരത് യാദവ് !!! ലാലുവിന്റെ മഹാറാലിയിൽ പങ്കെടുക്കും!!! ലക്ഷ്യം.......!!!
ലാലു പ്രസാദ് യാദവിന്റെ ബിജെപിക്ക് എതിരായ മഹാറാലിയിൽ പങ്കെടുക്കും
പാട്ന: ബീഹാറിൽ പുതിയ രാഷ്ട്രീയ മാറ്റത്തിന് കളമൊരുങ്ങുന്നു.ജെഡിയുവിൽ പ്രതിസന്ധി സൃഷ്ടിക്കാനായി ശരത് യാദവ് പദ്ധതിയിടുന്നതായി റിപ്പോർട്ട്.തന്നെ പാർട്ടിയിൽ നിന്ന് പുറാത്താക്കാനുള്ള പുതു തന്ത്രം പയറ്റുകയാണ് നേതാവ്. നതീഷ് കുമാറിന്റെ സഖ്യമാറ്റത്തിതിനെതിരെ രൂക്ഷ വിമർശനം യാദവ് ഉന്നയിച്ചിരുന്നു. താൻ ഇപ്പോഴും പ്രതിപക്ഷത്തോടൊപ്പമാണെന്നും ശരത് യാദവ് വ്യക്തമാക്കിയിരുന്നു. ഇത് നിതീഷ് കുമാറിനെതിരെ യാദവ് തൊടുത്ത ആയുധം തന്നെയാണ്.

പാര്‍ട്ടിയില്‍ നിന്ന് നിതീഷ് കുമാര്‍ പുറത്താക്കുകയാണെങ്കില്‍ ശരത് യാദവിന്റെ രാജ്യസഭാ സീറ്റിന് ഇളക്കം തട്ടില്ല. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെങ്കില്‍ എംപി സ്ഥാനം രാജിവെയ്ക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിനൊപ്പം നിന്ന് നിതീഷ് കുമാറിനെ പരമാവധി പ്രകോപിപ്പിക്കുകയാണ് ശരത് യാദവ് തിരുമാനിച്ചിരിക്കുന്നത്. ഇതിനായി ലാലു പ്രസാദ് യാദവിന്റെ ബിജെപിക്ക് എതിരായ മഹാറാലി ഉപയോഗിക്കാനാണ് യാദവിന്റെ നീക്കം.

നിതീഷ് കുമാറിനെ ചൊടിപ്പ് ശരത് യാദവ്
ഗുജറാത്ത് രാജ്യസഭ തിരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിന് അഭിനന്ദനമറിയിച്ച് യാദവ് രംഗത്തെത്തിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം രാജ്യസഭയിൽ പ്രതിപക്ഷനിരയോടൊപ്പമാണ് യാദവ് ഇരുപ്പുറപ്പിച്ചത്. ഇതെല്ലാം നിതീഷ് കുമാറിനെ ചൊടിപ്പിച്ചിരുന്നു

അരുണ്‍ ശ്രീവാസ്തവക്കെതിരെയുള്ള നടപടി
രാജ്യസഭ തിരഞ്ഞെടുപ്പിൽ പട്ടേലിനെ പിന്തുണച്ചതിന് ഗുജറാത്തിലെ ജെഡിയു സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ ശ്രീവാസ്തവയെ തിരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാര്‍ പുറത്താക്കിയിരുന്നു.ശരത് യാദവിനെതിരെയുള്ള താക്കീതായാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായി ആയിട്ടുള്ള ശ്രീവാസ്തവയെ നിതീഷ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

ലാലുവിനോടൊപ്പം
ആർജെഡി-ജെഡിയും സഖ്യം പിരിഞ്ഞപ്പോഴും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനോടൊപ്പമായിരുന്നു ശരത് യാദവ്. സഖ്യം പിരിഞ്ഞതിനു ശേഷവും യാദവ് ലാലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

മഹാറാലിയിൽ ശരത് യാദവും
ലാലുവിന്റെ ബിജെപിക്കെതിരായ റാലിയില്‍ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കാനാണ് യാദവിന്റെ തീരുമാനം. യാദവിനോടൊപ്പം ജെഡിയുവിലെ നല്ലൊരു ശതമാനം പ്രവര്‍ത്തകരും റാലിയിൽ പങ്കെടുക്കും .

കേന്ദ്രമന്ത്രി സ്ഥാനം
എൻഡിഎ മന്ത്രിസഭയില്‍ കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു കൊണ്ട് അരുണ്‍ ജയ്റ്റ്ലിയാണ് ശരത് യാദവിനെ സമീപിച്ചിരുന്നു. എന്നാല്‍ മോദി മന്ത്രിസഭയിലേക്ക് താനില്ലെന്ന് യദവ് ജെയ്റ്റ്ലിയെ അറിയിച്ചു. എന്നാൽ മന്ത്രിസ്ഥാനത്തിനു പുറമേ പ്രത്യേക ക്യാബിനറ്റ് പദവി വാഗ്ദാനം ചെയ്തെങ്കിലും ആ ശ്രമവും വിജയിച്ചില്ല.

മോദിയുടെ കടുത്ത വിമര്ശകന്
മോദിയുടെ കടുത്ത വിമര്‍ശകരില്‍ ഒരാളാണ് ശരത് യാദവ്. പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പോരാടുമെന്ന് ശരത് യാദവ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ മൃദു സമീപനമാണ് നിതീഷ് കുമാര്‍ ആദ്യം മുതലെ പുലര്‍ത്തിയിരുന്നത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications