14 ദിവസത്തെ പോരാട്ടം; ഒഡീഷയില്‍ 83 വയസുകാരന്‍ കോവിഡ് മുക്തനായി, ഹൃദ്യമായ യാത്രയപ്പ്
ഭുവനേശ്വർ: 14 ദിവസത്തെ പോരാട്ടത്തിനൊടുവില്‍ കോവിഡിനെ കീഴടക്കി ഓഡീഷ സ്വദേശിയായ 89 വയസുകാരന്‍. കാന്ധമൽ ജില്ലയിലെ ബഡാഗോൺ കോവിഡ് കെയർ സെന്ററിൽ ചികിക്തയില്‍ കഴിയുകയായിരുന്ന ശ്യാംഘാൻ പാണ്ട എന്നയാളാണ് രാണ്ടാഴ്ച നീണ്ട് നിന്ന ചികിത്സയ്ക്ക് ശേഷം രോഗമുക്തനായത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശ്യാംഘാൻ പാണ്ടയ്ക്ക് ഡോക്ടര്‍മാരും നഴ്സുമാരും ചേര്‍ന്ന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി.
ഇത്രയും പ്രായമേറിയ ഒരാളെ ചികിത്സിച്ച് ഭേദമാക്കിയത് വളരെ വലിയ നേട്ടമാണെന്നും അതിനു വേണ്ടി പ്രയത്നിച്ച ഡോക്ടര്‍മാരും നഴ്സുമാരും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ജില്ലാ കളക്ടര്‍ കളക്ടർ ഡോ ഡി ബ്രൂണ്ട പറഞ്ഞു. രക്തത്തിലെ ഓക്സിജന്‍റെ അളവ് കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു ശ്യാംഘാൻ പാണ്ടയെ രണ്ടാഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .

അതേസമയം, കോവിഡ് പോസിറ്റീവായി ബ്രഹ്മൻപാഡ സിഎച്ച്സിയിൽ പ്രവേശിപ്പിച്ച ഗര്‍ഭിണിയായ യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. യുവതിയും കുഞ്ഞും ആരോഗ്യകരമായി നില്‍കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം നടത്തിയ പരിശോധനയിലായിരുന്നു യുവതിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കുഞ്ഞിനെ ഇന്‍സുലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
ആരാധകരെ ഞെട്ടിക്കുന്ന സെല്‍ഫി പുറത്തുവിട്ട് ജാക്വലിന്‍ ഫെര്‍ണാണ്ടസ്; ചിത്രങ്ങള്‍ കണാം












Click it and Unblock the Notifications