കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണം നേടി 2 മണിക്കൂറിനുള്ളില്‍ കര്‍ഷകര്‍ക്ക് 2600 രൂപ! ഒഡീഷയെ ഇളക്കി മറിച്ച് രാഹുല്‍

  • By
Google Oneindia Malayalam News

Recommended Video

cmsvideo
രാഹുലിൽ പ്രതീക്ഷയർപ്പിച്ച് ഒഡിഷ | Oneindia Malayalam

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇടക്കാല ബജറ്റില്‍ മോദി സര്‍ക്കാര്‍ കര്‍ഷകര്‍രെയും സാധാരക്കാരേയും ലക്ഷ്യം വെച്ച് പുതിയ വാഗ്ദാനങ്ങളും പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്‍റെ ഈ നടപ്പാക്കാത്ത' പ്രഖ്യാപനങ്ങളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

15 ലക്ഷം രൂപ തനിക്ക് വാഗ്ദാനം ചെയ്യാന്‍ കഴിയില്ലെന്നും എന്നാല്‍ പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ വാഗ്ദാനം നല്‍കാമെന്ന തന്‍റെ പ്രഖ്യാപനം തീര്‍ച്ചയായും നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒറീസയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. മോദിയുടെ പല നടപ്പാകാത്ത വാഗ്ദാനങ്ങളേയും രാഹുല്‍ കണക്കിന് വിമര്‍ശിച്ചു.

കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം

കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം

കര്‍ഷകര്‍ ബിജെപിയെ കയ്യൊഴിഞ്ഞതോടെയാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങള്‍ അവര്‍ക്ക് നഷ്ടമായത്. കര്‍ഷകരെ ജനതയെ മുന്നില്‍ കണ്ടാണ് അധികാരത്തിലെത്തുന്ന സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന വാഗ്ദാനം രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ചത്.

വാഗ്ദാനം പാലിച്ചു

വാഗ്ദാനം പാലിച്ചു

കോണ്‍ഗ്രസ്സിന്റെ പ്രചരണം ശ്രദ്ധകേന്ദ്രീകരിച്ചതും കര്‍ഷക പ്രശ്‌നങ്ങളിലായി. ഈ പ്രചരണങ്ങളെല്ലാം ഗുണം ചെയ്തു എന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചത്. അധികാരം ലഭിച്ച സംസ്ഥാനങ്ങളില്‍ കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളി കോണ്‍ഗ്രസ് വാഗ്ദാനം പാലിക്കുകയും ചെയ്തു.

ഒഡീഷയില്‍

ഒഡീഷയില്‍

ഇപ്പോള്‍ ഒഡീഷയില്‍ പുതിയ പ്രഖ്യാപനമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് ഒഡീഷയില്‍ അധികാരത്തില്‍ വന്നാല്‍ രണ്ടര മണിക്കൂറിനുള്ളില്‍ കര്‍ഷകര്‍ക്ക് 2600 രൂപ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ഷകരോട്

കര്‍ഷകരോട്

കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയ ചത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലുമൊക്കെ വരുത്തിയ മാറ്റം അവിടുത്തെ കര്‍ഷകരോട് നേരിട്ട് ചോദിച്ചറിയാമെന്നും അദ്ദേഹം പറഞ്ഞു.

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

ഭവാനിപട്നയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുകയായിരുന്നു രാഹുല്‍. പ്രസംഗത്തില്‍ ഉടനീളം മോദി സര്‍ക്കാരിന്‍റെ വാഗ്ദാന ലംഘനങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു.

കുറ്റപ്പെടുത്തി

കുറ്റപ്പെടുത്തി

10 ദിവസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് രാഹുല്‍ ഗാന്ധി ഒഡീഷയില്‍ എത്തുന്നത്. മോദിയും ഒഡീഷ ഭരിക്കുന്ന ബിജെഡി സര്‍ക്കാരും വ്യവസായികളുടേയും കോര്‍പ്പറേറ്റുകളുടേയും താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

കോര്‍പ്പറേറ്റുകള്‍ക്ക്

കോര്‍പ്പറേറ്റുകള്‍ക്ക്

മോദി സര്‍ക്കാര്‍ കര്‍ഷകരെ മറന്നു. വ്യവസായികളുടെ 3.5 കോടിയുടെ ലോണുകളാണ് സര്‍ക്കാര്‍ എഴുതി തള്ളിയത്. അതേസമയം കാര്‍ഷിക കടം എഴുതി തള്ളാന്‍ തയ്യാറല്ലെന്നും രാഹുല്‍ ആരോപിച്ചു.

ഭൂമി തിരിച്ചുപിടിക്കും

ഭൂമി തിരിച്ചുപിടിക്കും

മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ ഏറിയതിന്‍റെ അടുത്ത ദിവസം കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷക കടങ്ങള്‍ എഴുതി തള്ളി. ഒഡീഷയില്‍ അധികാരത്തില്‍ വന്ന കര്‍ഷകരുടെ ഭൂമി തിരിച്ചുപിടിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

കര്‍ഷകര്‍ക്ക്

കര്‍ഷകര്‍ക്ക്

വ്യവസായിക ആവിശ്യത്തിനായി പിടിച്ചെടുത്ത ഭൂമിയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ വ്യവസായം തുടങ്ങിയില്ലേങ്കില്‍ ആ ഭൂമി കര്‍ഷകര്‍ക്ക് തന്നെ മടക്കി നല്‍കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഒഡീഷയില്‍

ഒഡീഷയില്‍

21 ലോക്‌സഭാ മണ്ഡലങ്ങളാണ് ഒഡീഷയിലുള്ളത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക്് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ബാക്കി 20 സീറ്റുകളും ബിജെഡി സ്വന്തമാക്കി. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ഇവിടെ ലഭിച്ചിരുന്നുമില്ല.

English summary
In Odisha, Rahul Accuses PM Modi, CM Naveen Patnaik of 'Snatching' Tribal Lands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X