കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവധം: ജാര്‍ഖണ്ഡില്‍ ആറ് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 53 കേസുകള്‍, എല്ലാവരും കുറ്റവിമുക്തര്‍!!

Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡില്‍ കന്നുകാലികളെ അറുത്ത സംഭവത്തില്‍ അറസ്റ്റിലായവരെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ പുറത്ത്. സംസ്ഥാനത്ത് 53 പേര്‍ക്കെതിരെയാണ് ഇത്തരത്തില്‍ പോലീസ് കേസെടുത്തിട്ടുള്ളത്. കന്നുകാലികള്‍ക്കെതിരെയുള്ള ക്രൂരത അവസാനിപ്പിക്കുന്നതിനുള്ള പ്രിവന്‍ഷന്‍ ഓഫ് ക്ര്വല്‍റ്റി ടു അനിമല്‍സ് ആക്ട് പ്രകാമാണ് കേസ്. എന്നാല്‍ 2018ന് ശേഷം 16 കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട നിരവധി കുറ്റവിമുക്തരാക്കിയിരുന്നു. ചില കേസുകളില്‍ സാക്ഷികള്‍ ഹാജരാകാത്തതിനാലും ചിലതില്‍ പിടിച്ചെടുത്ത മാംസം പരിശോധനക്ക് അയയ്ക്കാത്തതും കുറ്റവാളികളെ കുറ്റവിമുക്തരാക്കുന്നതിന് ഇടയാക്കിയിരുന്നു. രജിസ്റ്റര്‍ ചെയ്യപ്പെട്ട രണ്ട് കേസുകളില്‍ ബജ് റംഗ് ദള്‍ പ്രവ‍ര്‍ത്തകരാണ് കേസിലെ പ്രധാന സാക്ഷികള്‍.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അടപടലം തകര്‍ന്നതിന് പിന്നില്‍.. മൂല കാരണം കണ്ടെത്തി പാര്‍ട്ടി, ഇനി?കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അടപടലം തകര്‍ന്നതിന് പിന്നില്‍.. മൂല കാരണം കണ്ടെത്തി പാര്‍ട്ടി, ഇനി?

 തെറ്റായ വിവരത്തില്‍ ആക്രമണം...

തെറ്റായ വിവരത്തില്‍ ആക്രമണം...

2017 ആഗസ്റ്റില്‍ കുന്തിയിലെ ജല്‍ട്ടാന്ത ബസാറില്‍ വെച്ചാണ് ബാലി മുണ്ടെ ആക്രമിക്കപ്പെടുന്നത്. കന്നുകാലികളെ കൊലപ്പെടുത്തിയെന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ആക്രമിക്കപ്പെടുന്നത്. തുട‍ര്‍ന്ന് 89 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്. നിയമനടപടികള്‍ക്കുള്ള ചെലവ് വഹിക്കുന്നതിനായി 21 തവണയാണ് അദ്ദേഹം സ്വന്തം ഗ്രാമത്തിലേക്ക് സഞ്ചരിച്ചത്. 14,000 രുപയാണ് സുഹൃത്തുക്കളില്‍ നിന്നായി കടം വാങ്ങിയത്. തുട‍ന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജനുവരിയില്‍ കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു. എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിക്കുന്നതാണ് അടുത്ത കാലത്തെ സംഭവങ്ങള്‍. സെപ്തംബര്‍ 22 ന് രണ്ട് പേര്‍ കൂടി ഇതേ കുറ്റം ചുമത്തി അറസ്റ്റിലായിരുന്നു. ഇതേ സ്ഥലത്തുനിന്ന് എട്ട് കിലോമീറ്റര്‍ അകലെ വെച്ചാണ് മുണ്ടെ ആക്രമിക്കപ്പെട്ടത്.

എന്തുകൊണ്ട് കുറ്റവിമുക്തരാക്കുന്നു?

എന്തുകൊണ്ട് കുറ്റവിമുക്തരാക്കുന്നു?

ഒരു ആള്‍ക്കൂട്ട ആക്രമണത്തില്‍ എന്താണ് സംഭവിക്കുക എന്നെനിക്കറിയാം. ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ എന്നെ മര്‍ദ്ദിച്ച ശേഷം പോലീസിലേല്‍പ്പിച്ചു. ദൗര്‍ഭാഗ്യവശാലാണ് ഞാനിപ്പോള്‍ ജീവിച്ചിരിക്കുന്നതെന്നും മുണ്ടെ പറയുന്നു.
എന്നാല്‍ കുറ്റവിമുക്തരാക്കിയ 16 കേസുകളെക്കുറിച്ചുള്ള ചോദ്യത്തിന് ഡിഐജിയുടെ മറുപടിയിങ്ങനെ... എന്റെ പക്കല്‍ കോടതി ഉത്തരവോ കോടതി രേഖകളോ ഇല്ല, അതിനാല്‍ വിഷയത്തില്‍ പ്രതികരിക്കില്ലെന്നാണ്. രേഖകള്‍ പരിശോധിച്ച ശേഷം തുട‍ര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ‍ര്‍ലയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടത്തിയ മൂന്ന് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലാമന് വേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നുണ്ട്.

 ഇരയാക്കപ്പെടുന്നത് ആര്?

ഇരയാക്കപ്പെടുന്നത് ആര്?


പോലീസ് പിടിക്കാതിരിക്കാന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരെയാണ് പോലീസ് പിടികൂടി ജയിലില്‍ അടച്ചിട്ടുള്ളത്. യഥാ‌ര്‍ത്ഥ കുറ്റ വാളികള്‍ അതിനേക്കാള്‍ വലുതാണെന്നും മുണ്ടെയുടെ അഭിഭാഷകന്‍ അമിത് കുമാര്‍ പ്രതികരിച്ചു. തെളിവുകള്‍ കോടതിയില്‍ സമ‍ര്‍പ്പിക്കപ്പെട്ടെങ്കിലും ഇക്കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ ഒറ്റ കുറ്റവാളി പോലും ശിക്ഷിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറയുന്നു. മാംസം പരിശോധനക്ക് അയയ്കുകയോ സാക്ഷികള്‍ ഹാജരാകുകയോ ചെയ്യാറില്ല. ഇങ്ങനെയാണ് കേസുകള്‍ ദുര്‍ബലമായി മാറുന്നത്.

 നഷ്‍ടം നികത്താനാവില്ലെന്ന്

നഷ്‍ടം നികത്താനാവില്ലെന്ന്

കന്നുകാലികളെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ജയിലില്‍ അടക്കപ്പെടുന്നവര്‍ക്ക് കുറ്റവിമുക്തരാക്കുന്നുവെന്നത് വലിയ ആശ്വാസം നല്‍കുന്ന കാര്യമല്ല. ജയിലിലായിരിക്കെ എന്റെ ആരോഗ്യം നശിച്ചു. ഇപ്പോഴും അതില്‍ നിന്ന് മുക്തനായിട്ടില്ല. എത്രയും പെട്ടെന്ന് ചികിത്സ തേടാനാണ് ഡ‍ോക്ട‍ര്‍ നിര്‍ദേശിച്ചത്. പണവും പ്രശ്നമാണ്. ഗ്രാമത്തിലുണ്ടായിരുന്ന ബഹുമാനം ‍ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. എല്ലാം ദൈവത്തെ ആശ്രയിച്ചിരിക്കുന്നു മുണ്ടെ പറയുന്നുു..

English summary
In one Jharkhand district, 53 booked in cow slaughter cases in 6 years, all acquitted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X