കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ സറഗസി ബോര്‍ഡ് സ്ഥാപിക്കുന്നത് ചര്‍ച്ച ചെയ്യും, ഇന്ന് പാര്‍ലമെന്റില്‍ കൊണ്ടുവരിക ഈ ബില്ലുകള്‍

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റ് ഇന്നലെ വലിയ ബഹളങ്ങള്‍ക്കാണ് സാക്ഷിയായത്. നാഗാലാന്‍ഡിലെ സൈനിക വെടിവെപ്പില്‍ സാധാരണക്കാര്‍ കൊലപ്പെട്ടതായിരുന്നു ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രധാന ചര്‍ച്ചാ വിഷയം. ഒപ്പം സന്‍സദ് ടിവിയില്‍ നിന്ന് ശശി തരൂരിന്റെ രാജിയും അമ്പരപ്പിക്കുന്നതായിരുന്നു. ഇന്നും ശക്തമായ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉയരുമെന്ന് ഉറപ്പാണ്. ഒപ്പം നിരവധി ബില്ലുകളും അവതരിപ്പിച്ചേക്കും. പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ ഇന്നും ശക്തമായി ഉയര്‍ന്ന് വരുമെന്ന് ഉറപ്പാണ്. ഇന്നലെ മല്ലികാര്‍ജുന്‍ ഗാര്‍ഗെ അടക്കം ഈ വിഷയം ഉന്നയിച്ചെങ്കിലും ചെയര്‍മാനും ഭരണപക്ഷ എംപിമാരും വേണ്ടത്ര ഗൗരവം അതിന് നല്‍കിയിരുന്നില്ല.

1

പ്രതിപക്ഷം പാര്‍ലമെന്റ് ചര്‍ച്ചകളില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയാണ്. അവരോട് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ബിജെപി അംഗങ്ങളും കേന്ദ്ര മന്ത്രിമാരും ആവശ്യപ്പെട്ടിരുന്നെങ്കിലും വഴങ്ങിയിരുന്നില്ല. ലോക്‌സഭയില്‍ നിന്ന് ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളവും സര്‍വീസും സംബന്ധിച്ചുള്ള ബില്ലില്‍ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രം ശ്രമക്കുന്നുണ്ട്. കിരണ്‍ റിജിജു ഈ ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നിയന്ത്രണ ബില്ലുകളാണ് ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യ രാജ്യസഭയില്‍ കൊണ്ടുവരിക. ഒപ്പം വളരെ നിര്‍ണായകപ്പെട്ട ഒരു ബില്ലും രാജ്യസഭയുടെ പരിഗണനയില്‍ വരും.

ദേശീയ സറഗസി ബോര്‍ഡ് സ്ഥാപിക്കുന്ന കാര്യമാണ് ഇന്ന് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുക. ഒപ്പം സംസ്ഥാനങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിക്കാനും, വാടക ഗര്‍ഭധാരണ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാനും വേണ്ട നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് ഈ ബോര്‍ഡുകള്‍ക്ക് അധികാരമുണ്ടാവുക. അതിനായി വേണ്ട ആളുകളെ നിയമിക്കാനും സര്‍ക്കാര്‍ ശ്രമിക്കും. വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട തെറ്റായ കാര്യങ്ങള്‍ അവസാനിപ്പിക്കാനും നിയന്ത്രിക്കാനുമാണ് ഈ ബോര്‍ഡിനെ നിയമിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നല്ല രീതിയില്‍ തന്നെ നടക്കാനാണ് സാധ്യത.

Recommended Video

cmsvideo
ഒമിക്രോണ്‍ പാരയാകും മൂന്നാം ഡോസ് വാക്‌സിന്‍ അടിയന്തരമായി നല്‍കും | Oneindia Malayalam

English summary
in parliament today: rajya sabha will discuss national surrogacy board setting up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X