കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റില്‍ ഇന്ന് രണ്ട് ബില്ലുകള്‍ അവതരിപ്പിക്കും, പ്രതിപക്ഷ പ്രതിഷേധം ഉറപ്പിച്ച് കേന്ദ്രം

Google Oneindia Malayalam News

ദില്ലി: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാര്‍ലമെന്റ് ഇന്ന് വീണ്ടും പുനരാരംഭിക്കുകയാണ്. തുടര്‍ച്ചയായി പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുന്നതിനിടെയാണ് വാരാന്ത്യ അവധിക്ക് പാര്‍ലമെന്റ് പിരിഞ്ഞത്. തുടര്‍ച്ചയായ അഞ്ച് ദിവസമായിരുന്നു പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയത്. പ്രധാനമായും 12 എംപിമാരുടെ സസ്‌പെന്‍ഷനായിരുന്നു പ്രതിപക്ഷം ചര്‍ച്ചാ വിഷയമാക്കിയത്. എന്നാല്‍ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനാവില്ലെന്ന നിലപാടിലായിരുന്നു. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാര്‍ ധര്‍ണ ഇരിക്കുകയാണ്. ശൈത്യകാല സമ്മേളനം അവസാനിക്കുന്നത് വരെ ഇവര്‍ ധര്‍ണ തുടരും.

1

അതേസമയം പ്രതിപക്ഷത്തിനെതിരെ ബിജെപിയും സമാന സ്ഥലത്ത് പ്രതിഷേധം നടത്തുന്നുണ്ട്. പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുന്നതും, പല വിഷയങ്ങളിലുള്ള ഇരട്ടത്താപ്പുമാണ് ബിജെപി എംപിമാര്‍ ഉയര്‍ത്തി കാണിക്കുന്നത്. ഈ അഞ്ച് ദിവസത്തിനിടെ കാര്‍ഷിക നിയമം അടക്കം പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പ്രതിപക്ഷ എംപിമാര്‍ മാപ്പുപറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യം പരിശോധിക്കാമെന്നാണ് രാജ്യസഭാ ചെയര്‍മാന്‍ അറിയിച്ചത്. എന്നാല്‍ മാപ്പുപറയുന്ന പ്രശ്‌നമില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. ഇന്ന് പാര്‍ലമെന്റ് രണ്ട് ബില്ലുകളാണ് മേശപുറത്ത് വെക്കുക. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചേക്കും.

അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി റെഗുലേഷന്‍ ബില്ലും, സറോഗസി റെഗുലേഷന്‍ ബില്ലുമാണ് ഇന്ന് സഭയുടെ മേശപ്പുറത്ത് വെക്കുക. ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യയാണ് ഇത് അവതരിപ്പിക്കുക. അതേസമയം പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെയുടെ ഓഫീസില്‍ യോഗം ചേരുന്നുണ്ട്. സഭയില്‍ എന്ത് തന്ത്രങ്ങള്‍ പ്രയോഗിക്കണം, സര്‍ക്കാരിനെ എങ്ങനെ നേരിടണം തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ ചര്‍ച്ച ചെയ്യുക.

Recommended Video

cmsvideo
ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്

English summary
in parliament today: two bill will be tabled, opposition roar expected in both houses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X