കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറി ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍ ഏറ്റെടുത്തു

ജമ്മുകാശ്മീരിലെ ഉറ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് പാതിസ്താനിലെ ലഷ്‌കറെ തയ്ബ ഭീകര സംഘടന പോസ്റ്ററുകള്‍ പതിപ്പിച്ചു.

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: ജമ്മുകാശ്മീരിലെ ഉറ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് പാതിസ്താനിലെ ലഷ്‌കറെ തയ്ബ ഭീകര സംഘടന പോസ്റ്ററുകള്‍ പതിപ്പിച്ചു.

ഇന്ത്യന്‍ സേനയും ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് അനസ്, അബു സാറാഖാ എന്നിവരുടെ സംസ്‌കാര ചടങ്ങിനിടെയാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു


ഉറി ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് ഇന്ത്യ ആരോപിച്ചതിന് പിന്നാലെയായി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലഷ്‌കര്‍ തയ്ബ ഭീകര സംഘടനകള്‍ പോസ്റ്റര്‍ പതിച്ചു.

 ആക്രമണം നടത്തിയത്

ആക്രമണം നടത്തിയത്


സെപ്റ്റംബര്‍ 18 നായിരുന്നു സൈനിക ക്യാമ്പില്‍ ആക്രമണം നടന്നത്. 20 ഇന്ത്യന്‍ സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഭീകര സംഘടനയായ ജെയ്ഷ ഇ മുഹമ്മദ് ആണെന്നായിരുന്നു ഇന്ത്യയുടെ സംശയം എന്നാല്‍ പാകിസ്താനല്ല ആക്രമണത്തിന് പിന്നില്‍ എന്നായിരുന്നു അവരുടെ വാദം.

 പോസ്റ്ററില്‍ പറയുന്നത്

പോസ്റ്ററില്‍ പറയുന്നത്

കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹം ലഭിച്ചില്ലെങ്കിലും ലഷ്‌കറിന്റെ മാതൃസംഘ
ടനയായ ജമാത് ഉദ് ദവയുടെ നേതൃത്വത്തില്‍ പാക് പഞ്ചാബ് പ്രവശ്യയിലെ ഗുജ്‌റന്‍വാലയിലും പാകിസ്താനിലും കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി മരണാനന്തര ചടങ്ങുകള്‍ നടത്തുമെന്നും ഇന്ത്യന്‍ സൈനികരെ വധിച്ചതിന് ശേഷം മാത്രമാണ് ഭീകരര്‍ വീരമൃത്യ വരിച്ചത് എന്നും പോസ്റ്ററില്‍ പറയുന്നു.

ചടങ്ങില്‍ പങ്കെടുത്തത്

ചടങ്ങില്‍ പങ്കെടുത്തത്


ജമാത് ഉദ് ദവ തലവനും മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സെയ്ദിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കുമെന്നും പോസ്റ്ററും പറയുന്നു.

English summary
Posters have appeared in Gujranwala town announcing that the Lashkar-e-Taiba will be holding last rites in absentia for one of the four terrorists who attacked the Indian Army’s 12 Brigade at Uri, killing 20 soldiers and sparking off the worst India-Pakistan crisis in years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X