കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണച്ചെലവില്ലാതെ ഉത്തമ പങ്കാളിയെ കണ്ടെത്താം: മന്ത്രവാദി ബാബ ആവശ്യപ്പെട്ടത് സ്വകാര്യ ചിത്രങ്ങള്‍!

Google Oneindia Malayalam News

ദില്ലി: മന്ത്രവാദിയെക്കുറിച്ച് വെളിപ്പെടുത്തലുമായി വനിതാ ലൈബ്രേറിയന്‍. മന്ത്രവാദി തന്റെ സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെട്ടുവെന്ന് ആരോപിച്ചാണ് വനിതാ ലൈബ്രേറിയന്‍ പോലീസിനെ സമീപിച്ചിട്ടുള്ളത്. വിവാഹം നടക്കാത്തതിനെ തുടര്‍ന്ന് മന്ത്രവാദിയെ സമീപിച്ച യുവതിയോടാണ് മന്ത്രവാദി ഇത്തരത്തില്‍ പെരുമാറിയിട്ടുള്ളത്. തന്റെ സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് 32 കാരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

യുവതിയുടെ പരാതിയില്‍ കേസെടുത്ത വസന്ത് കുഞ്ച് പോലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354എ വകുപ്പ് പ്രകാരം ലൈംഗിക അതിക്രമത്തിന്കേസെടുത്തിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന് കീഴിലാണ് കുറ്റക്കാരനെതിരെ കേസെടുക്കുകയെന്നാണ് സൈബര്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. പണം സ്വീകരിക്കാതെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാമെന്നാണ് പുരോഹിതന്‍ യുവതിയ്ക്ക് നല്‍കിയ വാഗ്ദാനം.

 സന്ദര്‍ശനം അമ്മയ്ക്കൊപ്പം

സന്ദര്‍ശനം അമ്മയ്ക്കൊപ്പം

അഞ്ച് മാസം മുമ്പ് താന്‍ അമ്മയ്ക്കൊപ്പം പുരോഹിതനെ സന്ദര്‍ശിച്ചുവെന്നാണ് യുവതി പറയുന്നത്. ശരിയായ പങ്കാളിയെ കണ്ടെത്താനും വിവാഹം കഴിക്കാനും ഒരു സുഹൃത്താണ് പുരോഹിതനെക്കുറിച്ച് പറഞ്ഞതെന്നും യുവതി പരാതിയില്‍ പറയുന്നു. മതപരമായ ചടങ്ങുകള്‍ക്ക് ശേഷം വിവാഹം നടക്കുമെന്ന് പുരോഹിതന്‍ ഉറപ്പുനല്‍കിയെന്നും യുവതി ചൂണ്ടിക്കാണിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഒരു അപരിചിത നമ്പറില്‍ നിന്ന് കോള്‍ ലഭിച്ചുവെന്നും ബയോഡാറ്റയുടെ പകര്‍പ്പും ഫോട്ടോയും നല്‍കണമെന്നാവശ്യപ്പെട്ട് ഫോണ്‍ ലഭിച്ചുവെന്നും യുവതി പറയുന്നു.

 ആദ്യം കൈ പിന്നീട്...

ആദ്യം കൈ പിന്നീട്...

ആദ്യം തന്റെ ഇടത് കയ്യിന്റെ ഫോട്ടോ ആവശ്യപ്പെട്ട പുരോഹിതന്‍ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചുനല്‍കാനും ആവശ്യപ്പെടുകയായിരുന്നു. ഏത് തരത്തിലുള്ള ഫോട്ടോയാണ് അയച്ചുനല്‍കേണ്ടത് എന്നതിനെക്കുറിച്ച് വിശദീകരിച്ച പുരോഹിതന്‍ പുരുഷ ലൈംഗികാവയവത്തിന്റെ ഫോട്ടോ അയച്ചുനല്‍കിയെന്നും യുവതി പരാതിയില്‍ പറയുന്നു. കുറ്റവാളിയുടെ ഭാഗത്തുനിന്നുള്ള ഈ സമീപനം മൂന്ന് മാസത്തോളം നീണ്ടുനിന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

 സ്ത്രീകളെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ല

സ്ത്രീകളെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ല

ആദ്യം പുരോഹിതനില്‍ നിന്നുള്ള പെരുമാറ്റത്തെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നില്ല. പിന്നീട് നടന്ന സംഭവങ്ങള്‍ കൃത്യമായി ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് യുവതികളെ ദുരുപയോഗം ചെയ്യാന്‍ പുരോഹിതനെ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ യുവതി പോലീസിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു.

 ഐടി ആക്ട് പ്രകാരം കേസ്!!

ഐടി ആക്ട് പ്രകാരം കേസ്!!

ബാബയ്ക്കെതിരെയുള്ള യുവതിയുടെ പരാതിയില്‍ കേസെടുത്ത വസന്ത് കുഞ്ച് പോലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354എ വകുപ്പ് പ്രകാരം ലൈംഗിക അതിക്രമത്തിന്കേസെടുത്തിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന് കീഴിലാണ് കുറ്റക്കാരനെതിരെ കേസെടുക്കുകയെന്നാണ് സൈബര്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. പണം സ്വീകരിക്കാതെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാമെന്നാണ് പുരോഹിതന്‍ യുവതിയ്ക്ക് നല്‍കിയ വാഗ്ദാനം.

English summary
Another case of a faith healer trying to sexually exploit women on the pretext of warding off evil has caught the attention of Delhi police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X