ഫഡ്‌നാവിസിന് ശിവസേനയുടെ അപൂര്‍വ ക്ഷണം; നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നീക്കം

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് ശിവസേനയുടെ ക്ഷണം. ശിവസേനയുടെ 53ാം സ്ഥാപക ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന പരിപാടിയിലേക്കാണ് ക്ഷണിച്ചത്. ശിവസേനയുടെ പാര്‍ട്ടി പരിപാടിയില്‍ ആദ്യമായിട്ടാണ് മറ്റൊരു പാര്‍ട്ടി നേതാവ് പങ്കെടുക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ സഖ്യം കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്ന് കരുതുന്നു. ബുധനാഴ്ച രാത്രി മുംബൈയിലെ ഷണ്‍മുഖാനന്ദ് ഓഡിറ്റോറിയത്തിലാണ് ശിവസേനയുടെ ആഘോഷം.

De

അടുത്ത തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ശിവസേനയുടെ പ്രതിനിധി മുഖ്യമന്ത്രിയാകുമെന്ന് പാര്‍ട്ടി പത്രമായ സാമ്‌ന മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ബിജെപി-ശിവസേന സഖ്യം ജയിച്ചാല്‍ മുഖ്യമന്ത്രി പദം ശിവസേന ആവശ്യപ്പെടുമെന്ന് സൂചനയാണിത്. രണ്ടര വര്‍ഷം വീതംവയ്ക്കാമെന്ന നിബന്ധനയാണ് ശിവസേന മുന്നോട്ട് വെക്കുക എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം, ബിജെപിയും സുപ്രധാന ഘട്ടങ്ങളില്‍ ശിവസേനാ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. അമിത് ഷാ ഗാന്ധി നഗര്‍ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന വേളയില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ ക്ഷണിച്ചിരുന്നു. തന്റെ സഹോദരനാണ് ഉദ്ധവ് താക്കറെ എന്നാണ് മോദി അടുത്തിടെ പറഞ്ഞത്.

ഇരുപാര്‍ട്ടികളും ബന്ധം ദൃഢമാക്കുന്നുവെന്ന സൂചനകളാണിതെല്ലാം. എല്ലാവര്‍ഷവും ശിവസേന സ്ഥാപകദിനം ആഘോഷിക്കാറുണ്ട്. എന്നാല്‍ ആദ്യമായിട്ടാണ് മറ്റൊരു പാര്‍ട്ടി നേതാവിനെ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നത്. 1966ല്‍ ബാല്‍താക്കറെയാണ് ശിവസേന സ്ഥാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+