കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനയ്യ കുമാറിനെതിരെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം

Google Oneindia Malayalam News

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെതിരെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. വ്യാഴാഴ്ച രാവിലെയാണ് കനയ്യ കുമാര്‍ സഞ്ചരിച്ച കാറിനു നേരെ ആക്രമണം നടത്തിയത്. പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് യൂത്ത് ആക്ഷന്‍ കമ്മറ്റി സംഘടിപ്പിച്ച അംബേദികര്‍ ജന്മദിന വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെ ആയിരുന്നു ആക്രമണം.

സംഘപരിവാറിനും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ കനയ്യ കുമാര്‍ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിന്നു. ആതാകാം ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ വെച്ച് നടന്ന ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അഞ്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Kanhaiya Kumar

നേരത്തെ പലപ്പോഴായി കനയ്യ കുമാറിന് നേരെ വധഭീഷണി ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ആക്രമണം ഉണ്ടാകുന്നത് ആദ്യമാണ്. 2016 ഫെബ്രുവരി 12ന് രാജ്യദ്രോഹക്കുറ്റം ചുമത്തി ദില്ലി പോലീസ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. രാജ്യ ദ്രോഹകുറ്റം ചുമത്തിയാണ് പോലീസ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്.

പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സല്‍ ഗുവിന്റെ അനുസ്മരണ ചടങ്ങില്‍ പ്രസംഗിക്കവെ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചു എന്നായിരുന്നു കുറ്റം. പിന്നീട് കനയ്യ കുമാര്‍ ജാമ്യത്തിലിറങ്ങി. ഇറങ്ങിയ ഉടനെ തന്നെ കനയ്യ കുമാറിനെതിരെ വദഭീഷണിയുമായി ദില്ലിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടിരുന്നു.

English summary
Sedition-charged Jawaharlal Nehru University (JNU) students’ union leader Kanhaiya Kumar's car was on Thursday allegedly attacked by Bajrang Dal activists soon after he arrived here to address a public gathering.According to ANI, the JNUSU leader was attacked by a group of Bajrang Dal activists who pelted stones at his car.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X