കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക പ്രഖ്യാപനങ്ങളുമായി രാഹുല്‍ ഗാന്ധി.... കര്‍ഷകര്‍ക്കുള്ള വൈദ്യുത നിരക്ക് വര്‍ധിപ്പിക്കില്ല!

Google Oneindia Malayalam News

ജയ്പൂര്‍: കര്‍ഷകര്‍ക്ക് വേണ്ടി പുതിയ പദ്ധതികളും പ്രഖ്യാപനങ്ങളുമായി രാഹുല്‍ ഗാന്ധി. രാജസ്ഥാനില്‍ കര്‍ഷക പ്രതിസന്ധി കോണ്‍ഗ്രസിനെതിരെ തിരിഞ്ഞ സാഹചര്യത്തില്‍ രാഹുല്‍ നേരിട്ട് കളത്തിലിറങ്ങിയിരിക്കുന്നത്. ഇതിലൂടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ് രാഹുല്‍. കര്‍ഷകരുടെ നേരിട്ട് പഠിച്ച് മനസ്സിലാക്കാനും പ്രത്യേക യോഗങ്ങളും അദ്ദേഹം ചേരുന്നുണ്ട്.

സര്‍ക്കാരിന്റെ താക്കോല്‍ ഇപ്പോള്‍ തന്റെ കൈയ്യിലാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് രാഹുല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ തന്റെ തന്ത്രങ്ങള്‍ എല്ലാ സംസ്ഥാനത്തും നടപ്പാക്കണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. അതേസമയം വമ്പന്‍ പ്രഖ്യാപനങ്ങള്‍ തന്നെയാണ് രാഹുലില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് കര്‍ഷകര്‍ തന്നെയായിരിക്കുമെന്ന് ഇതിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

രാഹുലിന്റെ സന്ദര്‍ശനം

രാഹുലിന്റെ സന്ദര്‍ശനം

മൂന്ന് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ ജയം നല്‍കിയ ആത്മവിശ്വാസത്തോടെയാണ് രാഹുല്‍ വീണ്ടും രാജസ്ഥാനിലെത്തിയത്. കോണ്‍ഗ്രസിന്റെ കാര്‍ഷിക വായ്പ എഴുതി തള്ളുന്ന തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായി എതിര്‍ക്കുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ സന്ദര്‍ശനം. മോദി സര്‍ക്കാര്‍ കര്‍ഷക വായ്പയ്ക്ക് ബദലായി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നുവെന്ന് സൂചിപ്പിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ കൂടിയാണ് രാഹുലിന്റെ സന്ദര്‍ശനം.

കര്‍ഷക പ്രഖ്യാപനങ്ങള്‍

കര്‍ഷക പ്രഖ്യാപനങ്ങള്‍

കര്‍ഷകര്‍ക്കായി തിരഞ്ഞെടുപ്പിന് മുമ്പ് വന്‍ പ്രഖ്യാപനങ്ങളാണ് രാഹുല്‍ നടത്തിയിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് കര്‍ഷകര്‍ക്കുള്ള വൈദ്യുതിയുടെ നിരക്ക് വര്‍ധന ഉണ്ടാവില്ലെന്നാണ് പ്രഖ്യാപനം. കാര്‍ഷിക മേഖലയില്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് കടുത്ത വൈദ്യുതി ക്ഷാമമുണ്ടായിരുന്നു. കടുത്ത നിരക്കുമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. അതേസമയം ഈ വര്‍ഷം ജൂണോടെ പുതിയ ഒരു ലക്ഷം വൈദ്യുതി കണക്ഷനുകളും കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രഖ്യാപനം.

രാഹുലിന്റെ ടീം റിപ്പോര്‍ട്ട്

രാഹുലിന്റെ ടീം റിപ്പോര്‍ട്ട്

കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഉണ്ടെന്ന് രാഹുലിന്റെ ടെക്‌നിക്കല്‍ ടീം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തരം പുതിയ കാര്യങ്ങളായിരിക്കണം രാഹുല്‍ ഉള്‍പ്പെടുത്തേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇത് ബിജെപിയെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായിട്ടാണ് രാഹുല്‍ കാണുന്നത്. അതേസമയം ശക്തി ആപ്പ് വഴി പ്രവര്‍ത്തകരുമായി സംവദിച്ചപ്പോള്‍ നിരവധി പ്രശ്‌നങ്ങള്‍ അവര്‍ നേരിട്ട് രാഹുലിനെ അറിയിച്ചിരുന്നു.

പ്രഖ്യാപനങ്ങള്‍ ഇനിയും

പ്രഖ്യാപനങ്ങള്‍ ഇനിയും

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഭക്ഷണ പദാര്‍ത്ഥങ്ങളായി മാറ്റാനുള്ള കേന്ദ്രങ്ങള്‍ ഓരോ കാര്‍ഷിക മേഖലയിലും സ്ഥാപിക്കുമെന്നാണ് രാഹുലിന്റെ അടുത്ത പ്രഖ്യാപനം. ഇതുവഴി കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇത്തരം കേന്ദ്രങ്ങളിലൂടെ വാങ്ങുന്നയാളും കര്‍ഷകരും തമ്മില്‍ ഏറ്റവും അടുത്ത ബന്ധം സ്ഥാപിക്കാനും ഇതുവഴി ചൂഷണം ഇല്ലാതാക്കാനും സാധിക്കും. രാഹുലിന്റെ വിപ്ലകരമായ പരീക്ഷണമാണ് ഇത്. ബിജെപിക്ക് ഇത് വലിയ തലവേദനയാകും.

ഭൂമി വിട്ടുനല്‍കേണ്ട

ഭൂമി വിട്ടുനല്‍കേണ്ട

ഇത്തരം യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് കര്‍ഷക ഭൂമി നികത്തേണ്ട ആവശ്യമില്ലെന്ന് രാഹുല്‍ പറഞ്ഞു. പത്ത് ഹെക്ടറുകള്‍ വരെയുള്ള ഭൂമിക്കാണ് ഈ പ്രശ്‌നമില്ലാത്തത്. അതിന് ശേഷം വരുന്ന ഭൂമിക്ക് വായ്പ നല്‍കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടും വ്യക്തമാക്കി. ഇതുവഴി താങ്ങുവില ഉറപ്പാക്കാനാണ് രാഹുലിന്റെ ശ്രമം. നിലവില്‍ 1750 രൂപയാണ് താങ്ങുവില ഇത് 2500 ആയി ഉയര്‍ത്താനാണ് രാഹുലിന്റെ ശ്രമം. പക്ഷേ ഇതിനെ ബിജെപി എതിര്‍ത്ത് കൊണ്ടിരിക്കുകയാണ്.

രാഹുല്‍ എത്തിയത് എന്തിന്

രാഹുല്‍ എത്തിയത് എന്തിന്

കര്‍ഷക വായ്പ എഴുതി തള്ളിയ പട്ടികയില്‍ അഴിമതി ഉണ്ടായത് അടക്കമുള്ള കാര്യങ്ങളില്‍ കര്‍ഷകര്‍ കോണ്‍ഗ്രസിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇവരെ വീണ്ടും കോണ്‍ഗ്രസുമായി അടുപ്പിക്കണമെങ്കില്‍ രാഹുല്‍ നേരിട്ട് എത്തണമെന്ന് അശോക് ഗെലോട്ട് തന്നെ പറഞ്ഞിരുന്നു. അതേസമയം കര്‍ഷക വായ്പയില്‍ ആകെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് ഉള്ളതെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ടും സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ സഹകരണ ബാങ്കുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക്‌സഭാ പ്രചാരണം

ലോക്‌സഭാ പ്രചാരണം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇതോടെ തുടങ്ങിയിരിക്കുകയാണ് രാഹുല്‍. മോദി എല്ലായിടത്തും എത്തുന്ന സാഹചര്യത്തിലാണ് രാഹുല്‍ നീക്കങ്ങള്‍ വേഗത്തിലാക്കുന്നത്. രാജസ്ഥാനില്‍ കര്‍ഷക മേഖലകളില്‍ പ്രത്യേക യോഗങ്ങള്‍ ചേരാനാണ് രാഹുലിന്റെ തീരുമാനം. ഇതിന് പുറമേ മുന്നോക്ക വിഭാഗക്കാരിലെ ദരിദ്രര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെയും രാഹുല്‍ തുറന്നു കാണിക്കും. രാജസ്ഥാനില്‍ റായ്ക, ബഞ്ചാര, ഗാഡിയ ലുഹാര്‍ തുടങ്ങിയ ഗുജ്ജാര്‍ വിഭാഗങ്ങള്‍ ഈ വിഷയത്തില്‍ കടുത്ത അമര്‍ഷത്തിലാണ്. ഇവര്‍ കോണ്‍ഗ്രസിന്റെ സുപ്രധാന വോട്ട് ബാങ്കുമാണ്.

കോണ്‍ഗ്രസിനെ ഒതുക്കാന്‍ അഖിലേഷ് യാദവിന്റെ നീക്കം.... ആര്‍എല്‍ഡിയുമായി രഹസ്യ കൂടിക്കാഴ്ച്ച!!കോണ്‍ഗ്രസിനെ ഒതുക്കാന്‍ അഖിലേഷ് യാദവിന്റെ നീക്കം.... ആര്‍എല്‍ഡിയുമായി രഹസ്യ കൂടിക്കാഴ്ച്ച!!

ശിവസേനയോട് കളിച്ചാൽ ബിജെപിയെ ചാമ്പലാക്കും; അമിത് ഷായുടെ ഭീഷണിക്ക് മറുപടിയുമായി മഹാരാഷ്ട്ര മന്ത്രിശിവസേനയോട് കളിച്ചാൽ ബിജെപിയെ ചാമ്പലാക്കും; അമിത് ഷായുടെ ഭീഷണിക്ക് മറുപടിയുമായി മഹാരാഷ്ട്ര മന്ത്രി

English summary
In second round of sops for farmers in rajasthan congresss power play for 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X