കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ മുസ്ലിംകളും ദളിതുകളും ഒന്നിക്കുന്നു; കോണ്‍ഗ്രസിനും ബിജെപിക്കും വോട്ടില്ല, കൂറ്റന്‍ റാലി

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ ശക്തി വളരുന്നു. മുസ്ലിംകളും ദളിതുകളുമാണ് സംഘടിക്കുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും വോട്ടില്ലെന്നാണ് അവരുടെ പ്രഖ്യാപനം. മുഖ്യധാരാ പാര്‍ട്ടികള്‍ വര്‍ഷങ്ങളായി രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങളെ അവഗണിക്കുന്നുവെന്നും അവര്‍ ആരോപിക്കുന്നു. രണ്ടു പേരാണ് പുതിയ കക്ഷിക്ക് നേതൃത്വം നല്‍കുന്നത്.

അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി, ബാരിപ ബഹുജന്‍ മഹാസംഘ് നേതാവ് പ്രകാശ് അംബേദ്കര്‍ എന്നിവരാണ് നേതാക്കള്‍. ശനിയാഴ്ച മുംബൈയിലെ ശിവജി പാര്‍ക്കില്‍ ഇവര്‍ നടത്തിയ റാലിക്ക് ആയിരങ്ങളാണ് പങ്കെടുത്തത്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനും ബിജെപി-ശിവസേനാ സഖ്യത്തിനും പുതിയ കക്ഷി തലവേദന സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍....

വഞ്ചിത് ബഹുജന്‍ അഗതി

വഞ്ചിത് ബഹുജന്‍ അഗതി

വഞ്ചിത് ബഹുജന്‍ അഗതി (വിബിഎ) എന്നാണ് ഇരുനേതാക്കളും രൂപീകരിച്ച കക്ഷിയുടെ പേര്. ദളിതുകളെയും ന്യൂനപക്ഷങ്ങളെയും ചൂഷണം ചെയ്ത് വോട്ട് നേടാമെന്ന് ഇനി കരുതേണ്ടെന്ന് ഉവൈസിയും അംബേദ്കറും വ്യക്തമാക്കി. വിബിഎയുമായി കോണ്‍ഗ്രസ് അകലം പാലിക്കുകയാണ്. ഇവരുമായി ചേര്‍ന്നാല്‍ ഹിന്ദുവോട്ടുകള്‍ നഷ്ടമാകുമോ എന്നാണ് കോണ്‍ഗ്രസിന്റെ ഭയം.

ഉവൈസിയെയും എംഎന്‍എസിനെയും അകറ്റി കോണ്‍ഗ്രസ്

ഉവൈസിയെയും എംഎന്‍എസിനെയും അകറ്റി കോണ്‍ഗ്രസ്

മഹാരാഷ്ട്രയില്‍ ചെറിയ കക്ഷികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും ശ്രമിച്ചുവരികയാണ്. എന്നാല്‍ ഉവൈസിയുടെ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമിക്കുന്നില്ല. ഉവൈസിയുടെ പാര്‍ട്ടിയെ കൂടെ ചേര്‍ത്താല്‍ ഹിന്ദു വോട്ടുകള്‍ നഷ്ടമാകുമോ എന്നാണ് കോണ്‍ഗ്രസിന് ഭയം. സമാന നിലപാട് തന്നെയാണ് ശിവസേനയില്‍ നിന്ന് വിഘടിച്ച എംഎന്‍എസിനോടും കോണ്‍ഗ്രസ് നയം.

കോണ്‍ഗ്രസിന് 70 വര്‍ഷം തന്നു

കോണ്‍ഗ്രസിന് 70 വര്‍ഷം തന്നു

കോണ്‍ഗ്രസിന് ജനങ്ങള്‍ 70 വര്‍ഷം അവസരം തന്നു. മുസ്ലിംകലും ദളിതുകളും അതിന്റെ ഫലം നേരിട്ടു. ഇപ്പോള്‍ തിരമാലകള്‍ തിരിച്ചുവരികയാണ്. എന്താണ് രാജ്യത്തിന്റെ അവസ്ഥ. രാജ്യത്തിന്റെ മൂല്യങ്ങള്‍ പൂര്‍ണായും ഇല്ലാതാകുന്ന കാഴ്ചയാണിപ്പോഴെന്നും അംബേദ്കര്‍ റാലിയെ അഭിസംബോധന ചെയ്തു പറഞ്ഞു.

ബദല്‍ ശക്തി വന്നിരിക്കുന്നു

ബദല്‍ ശക്തി വന്നിരിക്കുന്നു

കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ ബദല്‍ ശക്തിയാണ് തങ്ങള്‍ രൂപീകരിച്ചിരിക്കുന്നതെന്ന് വിബിഎ നേതാക്കള്‍ പറയുന്നു. 48 ലോക്‌സഭാ മണ്ഡലങ്ങളാണ് മഹാരാഷ്ട്രയില്‍. പകുതി മണ്ഡലങ്ങളില്‍ മല്‍സരിക്കാനാണ് വിബിഎയുടെ പദ്ധതി. കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകും വിബിഎയുടെ സാന്നിധ്യം എന്നാണ് വിലയിരുത്തല്‍.

ആര്‍എസ്എസിനെ നിരോധിക്കണം

ആര്‍എസ്എസിനെ നിരോധിക്കണം

മുസ്ലിംകളെയും ദളിതുകളെയും കൂടുതല്‍ അകറ്റി നിര്‍ത്തുകയാണ് ബിജെപിയും കോണ്‍ഗ്രസും. ഹിന്ദുത്വം പിന്തുടരുന്ന ബിജെപിയെ ഞങ്ങള്‍ എതിര്‍ക്കുന്നു. മറുഭാഗത്ത് കോണ്‍ഗ്രസ് മൃദു ഹിന്ദുത്വമാണ് നടപ്പാക്കുന്നത്. അവര്‍ എങ്ങനെയാണ് മതേതര കക്ഷിയാകുക. ആര്‍എസ്എസിനെ നിരോധിക്കണമെന്ന തന്റെ ആവശ്യത്തോട് കോണ്‍ഗ്രസ് മൗനം പാലിക്കുകയാണെന്നും അംബേദ്കര്‍ പറഞ്ഞു.

മുസ്ലിംകളുടെ അവസ്ഥയ്ക്ക് കാരണം

മുസ്ലിംകളുടെ അവസ്ഥയ്ക്ക് കാരണം

മുസ്ലിംകളുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസാണെന്ന് ഉവൈസി ആരോപിച്ചു. ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാതിരുന്നത് കോണ്‍ഗ്രസാണ്. മധ്യപ്രദേശില്‍ പശു കശാപ്പിന്റെ പേരില്‍ മുസ്ലിംകള്‍ക്കെതിരെ ദേശസുരക്ഷാ നിയമ പ്രകാരം കേസെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ് എന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.

 തിരഞ്ഞെടുപ്പ് വന്നാല്‍

തിരഞ്ഞെടുപ്പ് വന്നാല്‍

തിരഞ്ഞെടുപ്പ് വന്നാല്‍ മുസ്ലിംകളും ദളിതുകളും വോട്ട് ഭിന്നിപ്പിക്കുകയാണ് എന്നാണ് കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ പറയുന്നത്. മോദി നമ്മെ കാണുന്നത് ശത്രുക്കളെ പോലെയാണ്. ഇവിടെ നിങ്ങള്‍ ശക്തമായ നിലപാട് സ്വീകരിക്കണം. എല്ലാ വോട്ടുകളും പ്രകാശ് അംബേദ്കര്‍ക്ക് ചെയ്യണമെന്നും ഉവൈസി പറഞ്ഞു.

 പാകിസ്താനെതിരെ ഉവൈസി

പാകിസ്താനെതിരെ ഉവൈസി

ഇസ്ലാം സമാധാനമാണ്. എന്നാല്‍ ജയ്‌ഷെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹര്‍ പണ്ഡിതനല്ല. അദ്ദേഹവും പാകിസ്താനും വിനാശമാണ് ചെയ്യുന്നതെന്നും ഉവൈസി പറഞ്ഞു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കളെ നിങ്ങള്‍ പരിശോധിക്കൂ. അവരെല്ലാം വ്യവസായികളും നിര്‍മാണ രംഗത്തുള്ളവരുമാണ്. അവരാണ് നമ്മുടെ ഭൂമി ഇല്ലാതാക്കുന്നത്. അവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് അംബേദ്കര്‍ ആവശ്യപ്പെട്ടു.

സൗദിക്ക് വനിതാ അംബാസഡര്‍; ബിന്‍ സല്‍മാന്റെ സഹോദരന്‍ മന്ത്രിയായി, കിഴക്കും പടിഞ്ഞാറും പിടിക്കാന്‍...സൗദിക്ക് വനിതാ അംബാസഡര്‍; ബിന്‍ സല്‍മാന്റെ സഹോദരന്‍ മന്ത്രിയായി, കിഴക്കും പടിഞ്ഞാറും പിടിക്കാന്‍...

English summary
In show of strength, Ambedkar and Owaisi take on Congress in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X