കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച എംഎല്‍എയുടെ നില അതീവഗുരുതരം, വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച എംഎല്‍എയുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്. ഡിഎംകെ നേതാവും ട്രിപ്ലിക്കേന്‍ എംഎല്‍എയുമായ ജെ അന്‍പഴകനാണ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നത്. ശ്വസതടസം നേരിടുന്നതിനെ തുടര്‍ന്ന് ഇദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെന്നും ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ജൂണ്‍ രണ്ടിനാണ് എംഎല്‍എയെ സ്വകാര്യ ആശുപത്രിയായ ഡോ റെല ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്.

dmk

യുവരാജിന് മുട്ടന്‍ പണി..!! ചാഹലിനെ ജാതീയമായി അധിക്ഷേപിച്ചതില്‍ പൊലീസ് കേസെടുത്തു..യുവരാജിന് മുട്ടന്‍ പണി..!! ചാഹലിനെ ജാതീയമായി അധിക്ഷേപിച്ചതില്‍ പൊലീസ് കേസെടുത്തു..

61കാരനായ എംഎല്‍എയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹം ഇപ്പോള്‍ 80 ശതമാനവും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. 24 മണിക്കൂറിന് ശേഷമേ ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പറയാനാകുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അതേസമയം, എംഎല്‍എയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് മകന്‍ രാജായുമായി ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍ ചോദിച്ചറിഞ്ഞു. ട്രിപ്ലിക്കേന്‍ മണ്ഡലത്തില്‍ മൂന്ന് തവണയും എംഎല്‍എ ഡിഎംകെ ആയിരുന്നു. ഇദ്ദേഹം 25 വര്‍ഷം മുമ്പ് കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

ഇടുക്കിക്ക് ഇന്ന് ആശ്വാസം..!!പുതിയ കൊവിഡ് കേസുകളില്ല, ചികിത്സയിലുള്ളത് 18 പേര്‍ഇടുക്കിക്ക് ഇന്ന് ആശ്വാസം..!!പുതിയ കൊവിഡ് കേസുകളില്ല, ചികിത്സയിലുള്ളത് 18 പേര്‍

അതേസമയം, തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുകയാണ്. വൈകുന്നേരം ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം സംസ്ഥാനത്ത് 1384 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതാദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 27256 ആയി. ഇന്ന് മാത്രം തമിഴ്‌നാട്ടില്‍ 12 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 220 ആയി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ്‌നാട്ടില്‍ മരണനിരക്ക് കുറവാണ്.

English summary
In Tamil Nadu, Covid affected MLA is on ventilatory support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X