കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടില്‍ പളനിസാമിക്കും ബിജെപിക്കും തിരിച്ചടി, പിന്തുണയേറി സ്റ്റാലിനും രാഹുലും

  • By Aami Madhu
Google Oneindia Malayalam News

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യത്യസ്തമായ നീക്കങ്ങളാണ് തമിഴ്നാട്ടില്‍ നടക്കുന്നത്. പ്രതിപക്ഷമായ ഡിഎംകെയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് നഷ്ടപ്പെട്ട പ്രതാപം തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളിലാണ്. അതേസമയം ബിജെപിയാകട്ടെ എഐഎഡിഎംകെയും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച നടന്‍ രജനീകാന്തുമായും സഖ്യത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു.

എന്നാല്‍ ദക്ഷിണേന്ത്യയില്‍ ബിജെപി ഏറ്റവുമധികം കണ്ണ് വെയ്ക്കുന്ന തമിഴ്നാട്ടില്‍ ബിജെപിക്ക് അനുകൂലമായേക്കില്ല കാര്യങ്ങള്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഭരണകകക്ഷിയായ എഐഎഡിഎംകെയ്ക്കെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരാണ് ഉയരുന്നതെന്ന് തെളിയിക്കുന്ന സര്‍വ്വേ ഫലം ഇന്ത്യാ ടുഡേ പുറത്തുവിട്ടു.രാജ്യത്തെ അടുത്ത പ്രധാനമന്ത്രിയായി മോദിയെ തള്ളി രാഹുല്‍ ഗാന്ധിയെയാണ് തമിഴ് ജനത പിന്തുണയ്ക്കുന്നതെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. സര്‍വ്വേയിലെ വിവരങ്ങള്‍ ഇങ്ങനെ

 ഭരണ വിരുദ്ധ വികാരം

ഭരണ വിരുദ്ധ വികാരം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ സര്‍ക്കാരിന് നേരെ ശക്തമായ ഭരണവിരുദ്ധ വികാരമാണ് ഉയരുന്നതെന്ന് ഇന്ത്യാ ടുഡേ പിഎസ്സി സര്‍വ്വേ വ്യക്തമാക്കുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത് 57 ശതമാനം പേരും പളനിസാമി സര്‍ക്കാരില്‍ അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. വെറും 17 ശതമാനം പേര്‍ മാത്രമാണ് സര്‍ക്കാരില്‍ സംതൃപ്തി അറിയിച്ചത്.

 ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

തമിഴ്നാട്ടില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട് ലോക്സഭ പിടിക്കാമെന്ന ബിജെപിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുന്നതാണ് സര്‍വ്വേ റിപ്പോര്‍ട്ട്. അതേസമയം പ്രധാനപ്രതിപക്ഷമായ ഡിഎംകെയുടെ ജനപ്രീതി നാള്‍ക്ക് നാള്‍ ഉയരുകയാണെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു.

 ഡിഎംകെയ്ക്ക് പിന്തുണ

ഡിഎംകെയ്ക്ക് പിന്തുണ

43 ശതമാനം പേര്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നതായി സര്‍വ്വേയില്‍ വ്യക്തമാക്കുന്നുണ്ട്. 43 ശതമാനം പേര്‍ പ്രതിപക്ഷ നേതാവായ എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകുന്നതിനെ അനുകൂലിക്കുന്നുണ്ട്.

 കമലഹാസന്

കമലഹാസന്

അതേസമയം സ്റ്റാലിന് പിന്നാലെ ഏറ്റവുമധികം ജനപ്രീതി ഉള്ള നേതാവായി സര്‍വ്വേ തിരഞ്ഞെടുത്തത് നടനും മക്കള്‍ നീതിമയ്യം പാര്‍ട്ടി തലവനുമായ കമലഹാസനെയാണ്. 10 ശതമാനം പേര്‍ കമലഹാസനെ പിന്തുണയ്ക്കുന്നുണ്ട്.

 രജനിയെ തള്ളി

രജനിയെ തള്ളി

എന്നാല്‍ കമലഹാസനൊപ്പം രാഷ്ട്രീയ പ്രവേശനം നടത്തിയ നടന്‍ രജനീകാന്തിനെ വെറും അഞ്ച് ശതമാനം പേര്‍ മാത്രമാണ് പിന്തുണയ്ക്കുന്നത്. രജനീകാന്തിനേയും കമലഹാസനേയും താരതമ്യം ചെയ്താല്‍ മികച്ച രാഷ്ട്രീയക്കാരാനയി കമലഹാസനെയാണ് സര്‍വ്വേയില്‍ പങ്കെടുത്ത 31 ശതമാനം പേരും പിന്തുണച്ചത്.

 നിലം തൊടീക്കില്ല

നിലം തൊടീക്കില്ല

27 ശതമാനം പേരുടെ പിന്തുണമാത്രമാണ് രജനീകാന്തിന് ലഭിച്ചത്. നേരത്തേ തന്നെ ബിജെപിയെ നിലംതൊടീക്കാന്‍ താത്പര്യം കാണിക്കാതെ ദ്രാവിഡ മണ്ണ് വരും തിരഞ്ഞെടുപ്പിലും നിലപാട് തിരുത്തില്ലെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു.

 രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

ദില്ലിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇപ്പോഴും പ്രധാനമന്ത്രിയായി മോദിയെ പിന്തുണയ്ക്കുമ്പോള്‍ തമിഴ്നാട്ടില്‍ വെറും 28 ശതമാനം പേര്‍ മാത്രമാണ് മോദിയെ അനുകൂലിക്കുന്നത്. തമിഴ്നാട്ടില്‍ പ്രധാനമന്ത്രിയായി രാഹുല്‍ ഗാന്ധിയ്ക്കാണ് പിന്തുണ കൂടുതല്‍

 എന്‍ഡിഎയെ തള്ളി

എന്‍ഡിഎയെ തള്ളി

39 ശതമാനം പേരാണ് പ്രധാനമന്ത്രിയായി രാഹുല്‍ ഗാന്ധിയെ അനുകൂലിക്കുന്നത്. അതേസമയം 28 ശതമാനം കേന്ദ്രസര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തുന്നു,

 ബിജെപിയുടെ പതിപ്പ്

ബിജെപിയുടെ പതിപ്പ്

കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിന്‍റെ ചെറുരൂപമാണ് നിലവില്‍ തമിഴ്നാട് ഭരിക്കുന്ന എഐഎഡിഎംകെ സര്‍ക്കാര്‍ എന്ന് സര്‍വ്വേ വ്യക്തമാക്കുന്നു.കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും അനുകൂലമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടേയില്ലെന്ന് സര്‍വ്വേയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

 കോണ്‍ഗ്രസിന് അനുകൂലം

കോണ്‍ഗ്രസിന് അനുകൂലം

കര്‍ഷക വിഷയങ്ങളും, തൊഴിലില്ലായ്മയും കുടിവെള്ളവുമാണ് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമാകുകയെന്നും സര്‍വ്വേയില്‍ വ്യക്തമാക്കുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷ ഐക്യത്തിലൂടെ മോദി സര്‍ക്കാരിനെ പരാജയപ്പെടുത്താനുള്ള കിണഞ്ഞ പരിശ്രമിക്കുന്ന കോണ്‍ഗ്രസിന് അനുകൂലമാണ് സര്‍വ്വേ ഫലം.

 അസ്ഥാനത്ത്

അസ്ഥാനത്ത്

രാഷ്ട്രീയ പ്രവേശനം നടത്തിയ നടന്‍ രജനീകാന്തിനെ കൂടെ കൂട്ടി എഐഎഡിഎംകെയുമായി സഖ്യത്തിലേറി തമിഴ്നാട് പിടിക്കാമെന്ന ബിജെപിയുടെ പദ്ധതികള്‍ അസ്ഥാനത്താകുമെന്ന സൂചനയാണ് സര്‍വ്വേ നല്‍കുന്നത്.

English summary
In Tamil Nadu, Rahul Gandhi beats Modi as PM choice for 2019, Stalin trumps Palaniswami, finds PSE poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X