കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛന്റെ സര്‍ക്കാര്‍ ജോലി സ്വന്തമാക്കണം, അമ്മയും സഹോദരനും 'ഓകെ'' പറഞ്ഞു, അച്ഛനെ കൊന്നുതള്ളി മകന്റെ ക്രൂരത..!!

Google Oneindia Malayalam News

ഹൈദരാബാദ്: ആശ്രിത നിയമനത്തിലൂടെ സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിന് മകന്‍ അച്ഛനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അമ്മയും സഹോദരനും സമ്മതം മൂളിയതിനെ തുടര്‍ന്നായിരുന്നു ക്രൂര കൊലപാതകം നടത്തിയത്. തെലങ്കാനയിലെ കോതൂര്‍ എന്ന ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 25കാരനായ മകന്‍ സര്‍ക്കാര്‍ സര്‍വീസിലിരിക്കുന്ന അച്ഛനെ കൊലപ്പെടുത്തുകയായിരുന്നു.

crime

മേസ് 26നായിരുന്നു സംഭവം. ബന്ധുക്കളോടും നാട്ടുകാരോടും അച്ഛന്‍ ഹൃദയാഘാതം വന്ന് മരിച്ചെന്നാണ് അറിയിച്ചത്. എന്നാല്‍ മരണദിവസം വീട്ടിലെത്തിയ ബന്ധുക്കളില്‍ ചിലര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് തെളിഞ്ഞതോടെയാണ് മകന്റെയും കുടുംബാംഗങ്ങളുടെയും ക്രൂര കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ പമ്പ് ഓപ്പറേറ്ററായി ജോലി ചെയ്യുന്ന അച്ഛന്റെ ജോലി സ്വന്തമാക്കുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് മൂത്ത മകനായ 25 കാരന്‍ പൊലീസിനോട് പറഞ്ഞു. അമ്മയും സഹോദരനും സമ്മതം മൂളിയതുകൊണ്ടാണ് കൊല നടത്തിയതെന്നും മൂത്തമകന്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തില്‍ ഇവര്‍ മൂന്ന് പേരും പ്രതികളാണ്. മൂത്തമകനെയും സഹോദരനെയും അറസ്റ്റ് ചെയ്‌തെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവരുടെ അമ്മ ഇപ്പോള്‍ ഒളിവിലാണ്. ഉടന്‍ തന്നെ അവരെ കണ്ടപിടിക്കുമെന്നും പൊലീസ് അറിയിച്ചു.

ഷീബ വധത്തില്‍ വന്‍ ട്വിസ്റ്റ്; വീട്ടിലെ കോളിംഗ് ബെല്ലടിച്ചതും ബൈക്കില്‍ എത്തിയതും ആര്? ബിലാലിന്റെ മൊഴി ഇങ്ങനെ...!!!ഷീബ വധത്തില്‍ വന്‍ ട്വിസ്റ്റ്; വീട്ടിലെ കോളിംഗ് ബെല്ലടിച്ചതും ബൈക്കില്‍ എത്തിയതും ആര്? ബിലാലിന്റെ മൊഴി ഇങ്ങനെ...!!!

 കഠിനംകുളം കൂട്ടലബലാത്സംഗം ആസൂത്രിതമോ? നിർണായക തെളിവുകൾ പുറത്ത്, നടപ്പിലാക്കിയത് തയ്യാറാക്കിയ പദ്ധതി കഠിനംകുളം കൂട്ടലബലാത്സംഗം ആസൂത്രിതമോ? നിർണായക തെളിവുകൾ പുറത്ത്, നടപ്പിലാക്കിയത് തയ്യാറാക്കിയ പദ്ധതി

English summary
In Telengana, A Man Kill His Father For Secure Government Job
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X