കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

42 സീറ്റില്‍ ജയം നിര്‍ണയിക്കുന്നത് മുസ്ലിം വോട്ട്; ചാക്കിലാക്കാന്‍ കോണ്‍ഗ്രസ്, വൈദ്യുതി, ശമ്പളം....

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ന്യൂനപക്ഷങ്ങള്‍ക്ക്. പ്രത്യേകിച്ചും മുസ്ലിംകള്‍ക്ക്. സംസ്ഥാനത്തെ 119 നിയമസഭാ മണ്ഡലങ്ങളില്‍ ന്യൂനപക്ഷം ജയം തീരുമാനിക്കുന്ന 42 മണ്ഡലങ്ങളുണ്ട്. അതുകൊണ്ടുതന്നെയാണ് ഭരണകക്ഷിയായ ടിആര്‍എസ് മുസ്ലിം സംവരണ വിഷയത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നത്.

എന്നാല്‍ ടിആര്‍എസിനെ കടത്തിവെട്ടിയാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് വരുന്നത്. മുസ്ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും വാരിക്കോരി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാന്‍ പോകുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രകടനപത്രികയുടെ കരട് രൂപം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടി. വിശദാംശങ്ങള്‍ ഇങ്ങനെ....

സൗജന്യ വൈദ്യുതി, മാസ ശമ്പളം

സൗജന്യ വൈദ്യുതി, മാസ ശമ്പളം

മുസ്ലിം പള്ളികള്‍ക്കും, ചര്‍ച്ചുകള്‍ക്കും സൗജന്യ വൈദ്യുതി നല്‍കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഇമാമുമാര്‍ക്കും പാസ്റ്റര്‍മാര്‍ക്കും മാസ ശമ്പളം നല്‍കാനും കോണ്‍ഗ്രസ് ആലോചിക്കുന്നു. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മുസ്ലിം പ്രീണന തന്ത്രങ്ങള്‍ പൊളിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

ജനസംഖ്യയുടെ 12.5 ശതമാനം

ജനസംഖ്യയുടെ 12.5 ശതമാനം

തെലങ്കാന ജനസംഖ്യയുടെ 12.5 ശതമാനം ന്യൂനപക്ഷങ്ങളാണ്. ഇതില്‍ ഭൂരിഭാഗവും മുസ്ലിംകള്‍ തന്നെ. സംസ്ഥാനത്തെ 42 മണ്ഡലങ്ങളില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് ന്യൂനപക്ഷ വോട്ടുകളാണ്. സംസ്ഥാനത്തെ രണ്ടാംഭാഷയായി ഉര്‍ദുവിനെ അംഗീകരിക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.

മൂന്ന് ന്യൂനപക്ഷ കോര്‍പറേഷനുകള്‍

മൂന്ന് ന്യൂനപക്ഷ കോര്‍പറേഷനുകള്‍

അധികാരത്തിലെത്തിയാല്‍ എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും ഉര്‍ദുവിലും ഇറക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. സംസ്ഥാനത്ത് മൂന്ന് ന്യൂനപക്ഷ കോര്‍പറേഷനുകള്‍ രൂപീകരിക്കും. ഒന്ന് മുസ്ലിംകള്‍ക്ക്. മറ്റൊന്ന് ക്രൈസ്തവര്‍ക്ക്. മൂന്നാമത്തേത് മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാകുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നു.

മുസ്ലിംകള്‍ക്ക് വേണ്ടി

മുസ്ലിംകള്‍ക്ക് വേണ്ടി

മുസ്ലിംകള്‍ക്ക് വേണ്ടി ഒരുക്കുന്ന കോര്‍പറേഷന്‍ പ്രത്യേകിച്ചും മുസ്ലിം യുവാക്കളുടെ ക്ഷേമം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ കരാറുകള്‍ മുസ്ലിം യുവാക്കള്‍ക്ക് കിട്ടുന്നതിന് കോര്‍പറേഷന്‍ ശ്രമിക്കും. വീട് നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപ സഹായം ലഭിക്കും. പാവപ്പെട്ട മുസ്ലിം കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠനാവശ്യാര്‍ഥം 20 ലക്ഷം രൂപ വരെ സഹായംകിട്ടും.

വഖഫ് ബോര്‍ഡിന്

വഖഫ് ബോര്‍ഡിന്

വഖഫ് ബോര്‍ഡിന് ജുഡീഷ്യല്‍ അധികാരം നല്‍കും. പ്രത്യേക സ്‌കൂളുകളും ആശുപത്രികളും നിര്‍മിക്കുകയും ചെയ്യും. പബ്ലിക് സര്‍വീസ് കമ്മീഷനില്‍ ഒരു മുസ്ലിം അംഗമുണ്ടാകും. പള്ളികളിലെ ഇമാമുമാര്‍ക്കും ബാങ്ക് വിളിക്കുന്ന വ്യക്തിക്കും പ്രതിമാസം 6000 രൂപ ഹോണറേറിയം നല്‍കുമെന്നും പ്രകടനപത്രികയിലുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിജെപി രംഗത്ത്

ബിജെപി രംഗത്ത്

എന്നാല്‍ കോണ്‍ഗ്രസ് പ്രകടന പത്രികക്കെതിരെ ബിജെപി രംഗത്തെത്തി. മുസ്ലിംകളെ പ്രീണിപ്പിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. മതത്തിന്റെ പേരിലുള്ള പ്രത്യേക പരിഗണന ഭരണഘടന അനുവദിക്കാത്തതാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

വിവേചനമില്ലാത്ത വികസനം

വിവേചനമില്ലാത്ത വികസനം

മുസ്ലിം പ്രീണനമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് പറഞ്ഞു. ബിജെപി വികസനത്തിലാണ് വിശ്വസിക്കുന്നത്. വിവേചനമില്ലാത്ത വികസനമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. പ്രീണനമില്ലാതെ എല്ലാ വിഭാഗത്തെയും ശാക്തീകരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്താര്‍ അബ്ബാസ് പറഞ്ഞു.

മുസ്ലിംകളല്ലാത്തവരുടെ വോട്ടുകള്‍

മുസ്ലിംകളല്ലാത്തവരുടെ വോട്ടുകള്‍

തെലങ്കാനയില്‍ ബിജെപി തനിച്ചാണ് മല്‍സരിക്കുന്നത്. 119 സീറ്റിലും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. മുസ്ലിംകള്‍ക്ക് വന്‍ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ഥിയുണ്ട്. മുസ്ലിംകള്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരെ ബിജെപി ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. മുസ്ലിംകളല്ലാത്തവരുടെ വോട്ടുകള്‍ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം.

മുസ്ലിംകള്‍ ടിആര്‍എസിനൊപ്പം

മുസ്ലിംകള്‍ ടിആര്‍എസിനൊപ്പം

തെലങ്കാനയിലെ മുസ്ലിംകള്‍ കൂടുതലും ടിആര്‍എസിനൊപ്പമാണ്. മുസ്ലിംകള്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തുമെന്നത് ടിആര്‍എസിന്റെ ഏറെ കാലമായുള്ള വാഗ്ദാനമാണ്. മാത്രമല്ല, ടിആര്‍എസ് ഉവൈസിയുടെ പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ തന്നെയാണ് ടിആര്‍എസിനെതിരെ കോണ്‍ഗ്രസ് ആയുധമാക്കുന്നതും.

മുസ്ലിംകളെ വഞ്ചിച്ചു

മുസ്ലിംകളെ വഞ്ചിച്ചു

സംവരണം വാഗ്ദാനം ചെയ്ത് മുസ്ലിംകളെ വഞ്ചിക്കുകയാണ് ടിആര്‍എസ് ചെയ്തതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. അധികാരത്തിലെത്തി നാല് മാസത്തിനകം മുസ്ലിം സംവരണ പരിധി 12 ശതമാനം ആക്കി ഉയര്‍ത്തുമെന്നാണ് ടിആര്‍എസ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ബിജെപിയുമായുള്ള ടിആര്‍എസിന്റെ ബന്ധമാണ് മുസ്ലിം സംവരണം നടപ്പാക്കാതിരുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

ദളിത് ക്രൈസ്തവര്‍ക്ക്

ദളിത് ക്രൈസ്തവര്‍ക്ക്

ദളിത് ക്രൈസ്തവര്‍ക്ക് പട്ടിക ജാതിക്കാരുടെ ആനുകൂല്യം നല്‍കും. പാസ്റ്റര്‍മാര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷറന്‍സ് നല്‍കും. ഭവന വായ്പ, പഠന വായ്പ, പ്രത്യേക സ്‌കൂളുകള്‍ എന്നിവയും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് ബൃഹത്തായ പദ്ധതികള്‍ നടപ്പാക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.

രാഹുല്‍ ഗാന്ധിയുടെ ജാതിയും ഗോത്രവും ഇതാണ്... പുഷ്‌കര്‍ ക്ഷേത്രത്തില്‍ എഴുതിവച്ചു; പൂജാരി പറയുന്നു രാഹുല്‍ ഗാന്ധിയുടെ ജാതിയും ഗോത്രവും ഇതാണ്... പുഷ്‌കര്‍ ക്ഷേത്രത്തില്‍ എഴുതിവച്ചു; പൂജാരി പറയുന്നു

English summary
In Telangana, Congress to Woo Minorities With Free Power for Churches and Mosques, Urdu as Official Language
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X