കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നും രാവിലെ 8 മണിക്ക് ഇവിടെ ദേശീയഗാനം മുഴങ്ങും!! എല്ലാവരും എഴുന്നേറ്റില്ലെങ്കില്‍...?

Google Oneindia Malayalam News

ഹൈദരാബാദ്: പുലര്‍ച്ചെ ദേശീയഗാനം മുഴങ്ങുന്നതു കേള്‍ക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റു നില്‍ക്കുന്ന മധുരമനോഹര പട്ടണം. അതാണ് തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലുള്ള ജമ്മികുണ്ട പട്ടണത്തിലെ നിവാസികള്‍ സ്വപ്‌നം കാണുന്നത്. പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു. രാവിലെ എട്ട് മണിക്ക് പട്ടണത്തില്‍ ദേശീയഗാനം മുഴങ്ങും. എല്ലാവരും എഴുന്നേറ്റ് നിന്ന് താത്പര്യമുള്ളവര്‍ ദേശീയഗാനം ആലപിക്കണം.

ജമ്മികുണ്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് റെഡ്ഡിയാണ് ഈ ആശയത്തിനു പിന്നില്‍. ആളുകള്‍ എഴുന്നേറ്റ് നില്‍ക്കുന്നതിനു പുറമേ ദേശീയഗാനം കേള്‍ക്കുമ്പോള്‍ വാഹനങ്ങള്‍ നിര്‍ത്തിയിടണം. സ്‌കൂള്‍ കുട്ടികളും നിരത്തില്‍ തന്നെ നില്‍ക്കണം. ഏതെങ്കിലും വിധത്തിലുള്ള ജോലികള്‍ ചെയ്തു കൊണ്ടിരിക്കുന്നവര്‍ അവ നിര്‍ത്തിവെച്ച് ദേശീയഗാന ത്തോടുള്ള ആദരസൂചകമായി എഴുന്നേറ്റു നില്‍ക്കണം. രാജ്യത്തിന്റെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനമായ ചൊവ്വാഴ്ച മുതല്‍ പദ്ധതി നിലവില്‍ വന്നു.ആദ്യഘട്ടത്തില്‍ നഗരത്തിലെ 16 ഇടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക.

tricolor

തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു മുന്‍പ് ദേശീയഗാനം പ്ലേ ചെയ്യുന്നത് നിര്‍ബന്ധമാക്കിയിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജമ്മികുണ്ട പട്ടണത്തില്‍ എന്നും രാവിലെ ദേശീയഗാനം ആലപിക്കുന്ന ആശയം പ്രശാന്ത് റെഡ്ഡി അവതരിപ്പിക്കുന്നത്. പുതിയ തലമുറയില്‍ ദേശത്തോടും ദേശഭക്തിഗാനത്തോടുമുള്ള ബഹുമാനം വര്‍ദ്ധിപ്പിക്കാനാണ് നീക്കമെന്ന് അദ്ദേഹം പറയുന്നു.

English summary
If this new practice launched in a small town in Karimnagar on Independence Day works out, the entire town will stand up in a display of patriotic fervour for 52 seconds as the national anthem plays every day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X