Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍; ദുരന്തകാലത്തെ മുതലെടുപ്പായി പിഎം കെയേഴ്സ് ഫണ്ട്

ദില്ലി: കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊറോണ കാലഘട്ടത്തില്‍ ഒഴിഞ്ഞ പാചക പാത്രത്തില്‍ പാചകം ചെയ്യുക മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കൊറോണ വൈറസ്, തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥ, ഇന്ത്യ-ചൈന പ്രശ്നം തുടങ്ങി രാജ്യം നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ച 5 പദ്ധതികള്‍ പരാജയമായിരുന്നെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെടുന്നു.

കൊറോണ വൈറസ് വ്യാപനം 21 ദിവസത്തിനുള്ളില്‍ പിടിച്ചു കെട്ടും. ആരോഗ്യ സേതു ആപ്പ് സുരക്ഷ ഉറപ്പ് വരുത്തും, 20 ലക്ഷം കോടിയുടെ പാക്കേജ്, ആത്മ നിര്‍ഭര്‍ പദ്ധതി, രാജ്യത്തിന്‍റെ അതിര്‍ത്തിക്കുള്ളില്‍ കടന്നു കയറ്റം ഉണ്ടായിട്ടില്ല, സ്ഥിതിഗതികള്‍ ഉയര്‍ന്നു എന്നൊക്കെയായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ സത്യാവസ്ഥ മറ്റൊന്നായിരുന്നെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെടുന്നു. പിഎം കെയേഴ്സ് ഫണ്ട് ദുരന്തകാലത്തെ മുതലെടുപ്പായി മാറിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

 rahul-gandhi-

അതേസമയം, കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ചോദ്യങ്ങൾ ചോദിക്കാനോ ചർച്ചകൾ നടത്താനോ അനുവദിക്കാത്ത ഒരു പ്രത്യേക ജനാധിപത്യ രാജ്യമായി ഇന്ത്യ മാറിയെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. ലോക്സഭയിൽ ലഡാക് വിഷയത്തിൽ കോൺഗ്രസിന് ചോദ്യങ്ങൾ ചോദിക്കാനുള്ള അനുമതി നിഷേധിച്ചതിനെതിരെയായിരുന്നു ചിദംബരത്തിന്റെ വിമർശനം.

Recommended Video

cmsvideo
    Rahul Gandhi again questions government on Chinese aggression in Ladakh | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+