ഫോബ്‌സ് പുറത്ത് വിട്ട ഇന്ത്യയിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ ആറ് വനിതകള്‍
ന്യൂഡല്‍ഹി: ഫോബ്‌സ് പുറത്തുവിട്ട ഇന്ത്യയിലെ 100 ധനികരുടെ പട്ടികയില്‍ ഇടം നേടി ആറ് വനിത സംരംഭകര്‍. ഒപി ജിന്റാള്‍ ഗ്രൂപ്പിന്റെ സാവിത്രി ജിന്റയാണ് പട്ടികയിലെ ഏറ്റവും സമ്പന്നയായ വനിത. 13.6 ലക്ഷം കോടിയാണ് ഇവരുടെ ആസ്തി. ഒരു വര്‍ഷംകൊണ്ട് 9.72 ലക്ഷം കോടിയാണ് വര്‍ധിച്ചത്. 71 വയസുള്ള സാവിത്രി ജിന്‍ഡാള്‍ പട്ടികയില്‍ ഏഴാം സ്ഥാനത്തും ഇടം പിടിച്ചിട്ടുണ്ട്. ഹവല്‍സ് ഇന്ത്യയുടെ വിനോദ് റായ് ഗുപ്തയാണ് രണ്ടാം സ്ഥാനത്ത്. പട്ടികയില്‍ 24 ആം സ്ഥാനത്താണിവര്‍. 76 കാരിയായ ഇവരുടെ ആസ്ഥി ഒരു വര്‍ഷം കൊണ്ട് 5.68 ലക്ഷം കോടി രൂപയാണ് വര്‍ധിച്ചത്.

മൂന്നാം സ്ഥാനത്ത് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍സ് ബയോടെക്‌നോളജി കമ്പിനിയായ യുഎസ് വി പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിയുടെ ലീന തിവാരിയാണ്. പട്ടികയില്‍ 43 ആം സ്ഥാനത്താണിവര്‍. 43കാരിയായ ഇവരുടെ ആകെ ആസ്തി 3.28 ലക്ഷം കോടിയാണ്.
ബൈജൂസിന്റെ സ്ഥാപകരിലൊരാളായ ദിവ്യ ഗോകുല്‍ നാഥാണ് നാലം സ്ഥാനത്ത്. പട്ടികയില്‍ 47-ാം സ്ഥാനത്താണിവര്‍. കോവിഡ് മൂലം സ്‌കൂളുകള്‍ അടച്ചതും, ക്ലാസുകളെല്ലാം ഓണ്‍ലൈനിലേക്ക് മാറിയതും ബൈജൂസ് പോലുള്ള ഓണ്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് വളരാന്‍ സാധിച്ചു. കഴിഞ്ഞ വര്‍ഷം വരെ 3.02 ലക്ഷം കോടിയായിരുന്നു ഇവരുടെ ആസ്തി. 7,477 കോടിയാണ് ഒരു വര്‍ഷത്തിനിടയില്‍ വര്‍ധിച്ചത്.
അഞ്ചാം സ്ഥാനത്ത് 68 കാരിയായ ബയോകോണിന്റെ കിരണ്‍ മസൂംദാര്‍ ഷായാണ്. പട്ടികയില്‍ 53-ാം സ്ഥാനത്താണ് ഇവര്‍. 2020ല്‍ 3.43 ലക്ഷം കോടിയുടെ ആസ്തിയുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം 2.91 ലക്ഷം കോടി രൂപ കുറയുകയായിരുന്നു. അമല്‍ഗാമേഷന്‍സ് കുടുംബത്തിലെ മല്ലിക ശ്രീനിവാസനാണ്
ആറാം സ്ഥാനത്ത്. ട്രാക്റ്ററുകളുടെയും കൃഷി ഉപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന കമ്പിനി ഉടമയാണ് മല്ലിക. 2.16 ലക്ഷം കോടിയാണ് അവരുടെ ആസ്തി. പട്ടികയില്‍ 73-ാം സ്ഥാനത്താണിവര്‍.
സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ
എല്ലാവര്‍ഷവും ഫോബ്‌സ് ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരുടെ പട്ടിക തയ്യാറാക്കാറുണ്ട്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അമ്പാനിയാണ്. തുടര്‍ച്ചയായി 14-ാം വര്‍ഷവും അദ്ദേഹം തന്നെയാണ് ഇന്ത്യയിലെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഈ വര്‍ഷം അദ്ദേഹത്തിന്റെ ആകെ ആസ്തിയില്‍ നിന്ന് 2.99 ലക്ഷം കോടി രൂപ വര്‍ധിച്ചു.
കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയിലെ സംരംഭകര്‍ അവരുടെ സമ്പത്ത് 50 ശതമാനത്തോളം വര്‍ധിപ്പിച്ചതായാണ് ഫോബ്‌സ് പുറത്ത് പട്ടികയില്‍ പറയുന്നത്.












Click it and Unblock the Notifications