ഗോമാത മുതൽ ഡികെ ശിവകുമാർ വരെ, കർണാടകത്തിലെ ചില എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇങ്ങനെ
ബെംഗളൂരു: ദൈവ നാമത്തിലും ഭരണഘടനയുടെ പേരിലുമെല്ലാം ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാറുണ്ട്. എന്നാല്‍ കര്‍ണാടക നിയമസഭയില്‍ ഇക്കുറി അല്‍പം വ്യത്യസ്തമായിരുന്നു കാര്യങ്ങള്‍. ആദ്യമായി നിയമസഭയില്‍ എത്തിയ എംഎല്‍എമാരില്‍ ചിലര്‍ സത്യപ്രതിജ്ഞ ചെയ്തത് ഹിന്ദുത്വയുടെ പേരിലും ചിലര്‍ അവരുടെ ആത്മീയ ഗുരുക്കളുടെ പേരിലുമൊക്കെയാണ്.
രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരാകട്ടെ സത്യപ്രതിജ്ഞ ചെയ്തത് അവരുടെ രാഷ്ട്രീയ ഗുരുവായ ഡികെ ശിവകുമാറിന്റെ പേരിലായിരുന്നു. ദൈവനാമത്തിലോ ഭരണഘടനയുടെ പേരിലോ ആകണം സത്യപ്രതിജ്ഞ എന്നുളള പ്രോ ടെം സ്പീക്കറുടെ നിര്‍ദേശം മറികടന്നായിരുന്നു ഈ എംഎല്‍എമാരുടെ നടപടി.

്ശ്രീരാമന്റെ പേരിലും ഗോമാതയുടെ പേരിലും ഉഡുപ്പി ശ്രീകൃഷ്ണന്റെ പേരിലും ഛത്രപതി ശിവജിയുടെ പേരിലും 12ാം നൂറ്റാണ്ടിലെ സാമൂഹ്യപരിഷ്‌ക്കര്‍ത്താവായ ബസവണ്ണയുടെ പേരിലുമൊക്കെയായിരുന്നു എംഎല്‍എമാരുടെ സത്യപ്രതിജ്ഞ. എച്ച് ഡി ദേവഗൗഡയുടെ പേരിലും ഡികെ ശിവകുമാറിന്റെ പേരിലും സത്യപ്രതിജ്ഞ നടന്നു.
ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത് ആത്മീയ ഗുരു ഗംഗാധര്‍ അജ്ജയുടെ പേരിലായിരുന്നു. അതേസമയം മുഖ്യമന്ത്രി സിദ്ധരാമയ്യ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. 224 ആണ് കര്‍ണാടക നിയമസഭയിലെ അംഗബലം. ഇവരില്‍ 182 എംഎല്‍എമാര്‍ മെയ് 22നും 34 പേര്‍ മെയ് 23നും സത്യപ്രതിജ്ഞ ചെയ്തു.
എന്നാല്‍ 9 എംഎല്‍എമാര്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി ധൃതി പിടിച്ചാണ് സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കിയത്. സത്യപ്രതിജ്ഞയ്ക്ക് അതായിരുന്നു നല്ല സമയം എന്നതായിരുന്നു കാരണം. ഈ 9 എംഎല്‍എമാരില്‍ ഭൂരിപക്ഷം പേരും ജെഡിഎസില്‍ നിന്നുളളവരായിരുന്നു. അക്കൂട്ടത്തില്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ജെഡിഎസ് എംഎല്‍എ എച്ച് ഡി കുമാരസ്വാമി, അദ്ദേഹത്തിന്റെ സഹോദരനും മുന്‍ മന്ത്രിയും കൂടിയായ എച്ച് ഡി രേവണ്ണ എന്നിവരും ഉണ്ടായിരുന്നു.
നേരത്തെ സത്യപ്രതിജ്ഞ ചെയ്യാത്ത എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചില്ല. 5 തവണ എംഎല്‍എമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് യു ടി ഖാദറിനെ ആണ് ഐക്യകണ്‌ഠേന കര്‍ണാടക സ്പീക്കറായി തിരഞ്ഞെടുത്തത്. യു ടി ഖാദര്‍ മലയാളിയാണ്.












Click it and Unblock the Notifications