• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കർണാടകയിൽ സിദ്ധരാമയ്യ മയം; സിദ്ധരാമനഹുണ്ടിയിൽ 39 സിദ്ധരാമയ്യമാർ... രസകരം.. ഇത്!!

  • By Desk

ബെംഗളൂരു: കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പിന് ഇനി ഒരു മാസം. മെയ് 15ന് കർണാടക ആരുടെ കൈയ്യിലിരിക്കുമെന്നുമറിയാം. കോൺഗ്രസും ബിജെപിയും തമ്മിലുള്ള തീപാറുന്ന പോരാട്ടം തന്നെയായിരിക്കും തിരഞ്ഞെടുപ്പിൽ പ്രതിധ്വനിക്കുക. വൻ പ്രചരണമാണ് ഇരു മുന്നണികളും നടത്തുന്നത്. ഇതിനിടയിൽ ഒകരു രസകരമായ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു. കർണാടകിയിലെ മൈസൂരുവിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെയുള്ള സിദ്ധരാമനഹുണ്ടിയിലാണ് രസകരമായ സംഭവം.

മുഖ്യമന്ത്രി സിദ്ധരാമ്മയ്യയുടെ പേര് നാട്ടിലെ 39 പേർക്കുണ്ടെന്നതാണ് രസകരമായ സംഭവം. ഏഴ് വയസ്സുകാരനായ സിദ്ധരാമയ്യയ്ക്ക് അവന്റെ വീരപുരുഷനാണ് സിദ്ധരാമ്മയ്യ. അവന്റെ നാട്ടുകാരനാണ് എന്നതിലുപരി അവന്റെ പേര് കൂടിയാണ് മുഖ്യമന്ത്രിക്കുള്ളത് എന്നത് തന്നെയാണ് അവൻ ആരാധിക്കാൻ കാരണം. ഞാനും മുഖ്യമന്ത്രിയാകും എന്നാണ് അവനും പറയുന്നത്. അഞ്ച് തവണ വരുണ നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു സിദ്ധരാമയ്യ മത്സരിച്ച് ജയിച്ചത്. എന്നാൽ ഇപ്രാവശ്യം 1983ൽ മത്സരിച്ച ചാമുണ്ഡേശ്വരി നിയോജക മണണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.

ഗ്രാമത്തിലെ ആദ്യ ബിരുദ്ധധാരി

ഗ്രാമത്തിലെ ആദ്യ ബിരുദ്ധധാരി

സിദ്ധരാമയ്യയുടെ മകനാണ് ഇപ്രാവശ്യം വരുണ നിയോജക മണ്ഡലത്തിൽ ജനവിധി തേടുന്നത്. യതീന്ദ്രയാണ് ഞങ്ങളുടെ സിദ്ധരാമയ്യ അദ്ദേഹമാണ് അടുത്ത മുഖ്യമന്ത്രിയെന്നാണ് പ്രവീൺ എന്ന വ്യക്തിയുടെ അഭിപ്രായം. സിദ്ധരാമയ്യ പുസ്കങ്ങൾ, സൈക്കിൾ, ഭക്ഷണം തുടങ്ങിയ എല്ലാ വസ്തുക്കളും തങ്ങൾക്ക് തന്നു അതുകൊണ്ട് തന്നെ വീണ്ടും സിദ്ധരാമയ്യ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നാണ് ഒരു യുവാവ് അഭിപ്രായപ്പെട്ടത്. കളിക്കൻ കാരംബോർഡ് പഠിക്കാൻ കമ്പ്യൂട്ടർ എല്ലാം നൽകിയതുകൊണ്ട് തന്നെ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാവണമെന്ന് തന്നെയാണ് കുട്ടികളുടെയും അഭിപ്രായം. തങ്ങളുടെ ഗ്രാമത്തിലെ ആദ്യ ബിരുദ ധാരികൂടിയാണ് സിദ്ധരാമയ്യയെന്ന അഭിമാനവും ഒരോ ഗ്രാമ നിവാസികൾക്കുമുണ്ട്. സിദ്ധരാമ്മയ്യ തങ്ങളുടെ പ്രചേദനമാണെന്നും ഗ്രാമ വാസികൾ പറയുന്നു.

രണ്ട് സ്ഥലങ്ങളിൽ മത്സരിക്കാൻ സാധ്യത

രണ്ട് സ്ഥലങ്ങളിൽ മത്സരിക്കാൻ സാധ്യത

അതേസമയം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിക്ക് പുറമേ മറ്റൊരു മണ്ഡലത്തില്‍ നിന്ന് കൂടി ജനവിധി തേടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ചാമുണ്ഡേശ്വരി മണ്ഡലം സുരക്ഷിതമല്ലെന്ന അഭ്യുദയകാംക്ഷികളുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് ഉത്തരകര്‍ണാടകത്തിലെ ബദാമി മണ്ഡലത്തില്‍ നിന്ന് കൂടി മത്സരിക്കാന്‍ സിദ്ധരാമയ്യ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ട്. 2019ല്‍ ദേശീയ തലത്തില്‍ വര്‍ഗീയ ശക്തികള്‍ക്കെതിരെ എല്ലാ മതേതര കക്ഷികളും ഒറ്റക്കെട്ടായി നിന്ന് അവരുടെ പരാജയം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടക തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ബാക്കിനില്‍ക്കേ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെയും സ്ഥാനാര്‍ത്ഥി പട്ടിക കുറ്റമറ്റതാക്കുന്നതിന്റെയും തിരക്കിലാണ് അദ്ദേഹം. ഡോ. ദേവരാജിനുശേഷം ഏറ്റവും കൂടുതല്‍ക്കാലം മുഖ്യമന്ത്രിസ്ഥാനത്തിരുന്ന വ്യക്തിയെന്ന നിലയില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിലാണ് സിദ്ധരാമയ്യ.

ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമുള്ള ഭീഷണി

ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമുള്ള ഭീഷണി

ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമുള്ള ഭീഷണിയാണ് ഈ തിരഞ്ഞെടുപ്പ് നേരിടുന്ന ഏറ്റവും വലിയ ഭാഷണിയെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെടുന്നു. തങ്ങള്‍ അധികാരത്തിലെത്തിയിരിക്കുന്നത് ഭരണഘടന തിരുത്താനാണെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഡ്‌ഗേ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഈ രാജ്യത്തിന്റെ മതേതര ചട്ടക്കൂട്ട് തകര്‍ക്കുകയാണ് ബിജെപി ജനാധിപത്യം പുനസ്ഥാപിക്കപ്പെടണമെങ്കില്‍ ഭരണഘടന ആദരിക്കപ്പെടണമെങ്കില്‍ ബി.ജെ.പിയെ തുടരാന്‍ അനുവദിച്ചുകൂടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സാഹചര്യം മാറണമെങ്കില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തേണ്ടതുണ്ട്. രാജ്യത്ത് വര്‍ഗീയ ശക്തികള്‍ എങ്ങനെയാണ് അപസ്വരം വ്യാപിക്കുന്നതെന്ന് നോക്കൂ. ന്യൂനപക്ഷങ്ങളും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളും മറ്റു പിന്നോക്ക വിഭാഗക്കാരുമെല്ലാം ഭീതിയിലാണ് കഴിയുന്നതെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെടുന്നു.

ബിജെപിയെ ഭയമില്ല...

ബിജെപിയെ ഭയമില്ല...

മോദിയുടെ തിരഞ്ഞെടുപ്പ് ക്യാംപെയിനെയും കർണാടകയിൽ കോൺഗ്രസും സിദ്ധരാമയ്യയും ഭയപ്പെടുന്നില്ല. മോദി ഇതിനകം അഞ്ചുതവണ കര്‍ണാടക സന്ദര്‍ശിച്ചു. ഒന്നും സംഭവിച്ചിട്ടില്ല. നിങ്ങള്‍ക്കൊരു മന്ത്രിവടി വീശി തെരഞ്ഞെടുപ്പിലെ കാര്യങ്ങള്‍ മാറ്റിമറിക്കാനാവില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഞങ്ങളുടെ ആവനാഴിയില്‍ ആവശ്യത്തിലധികം അമ്പുകളുണ്ട്. ആവശ്യം വന്നാല്‍ ഞങ്ങല്‍ പാശുപതാസ്ത്രം വരെ ഉപയോഗിക്കുമെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. സിദ്ധരാമയ്യയുടെ നേർക്ക് നിവധി ആരോപണങ്ങൾ വരുന്നുണ്ടെങ്കിലും തന്റെ ഗ്രാമത്തിലെ മുഴുവൻ ജനങ്ങളും സിദ്ധരാമയ്യയോടൊപ്പമാണ്. സിദ്ധരാമയ്യയ്ക്ക് രണ്ട് സഹോദരങ്ങളാണുള്ളത്. രണ്ട് പേരും ഇപ്പോഴും ഗ്രാമത്തിൽ ലളിത ജീവിതം തന്നെയാണ് നയിക്കുന്നത് എന്നത് ഏവരെയും അതിശയപ്പെടുത്തതുന്ന ഒന്നാണ്.

സഹോദരങ്ങൾ.. ലലിത ജീവിതം!

സഹോദരങ്ങൾ.. ലലിത ജീവിതം!

സിദ്ധഗൗഡയും മേഡ്ഗൗഡയും ജീവിതം മുന്നോട്ട് നീക്കുന്നത് കന്നുകാലിവളർത്തലും കൃഷിയും കൊണ്ടാണ്. തങ്ങളുടെ സഹോദരനാണ് കർൻണാടകയിലെ മുഖ്യമന്ത്രിയെന്ന ചിന്തപോലും അവർക്കില്ല. 'ഞങ്ങൾ സഹോദരനെ സ്നേഹിക്കുന്നു' എന്ന ഒറ്റവാക്കിൽ സിദ്ധരാമയ്യയെ കുറിച്ച് ചോദിച്ചാൽ അവരുടെ വാക്കുകൾ ഒതുക്കും. സിദ്ധരാമയ്യയുടെ പഠിത്തതിന് വേണ്ടി അദ്ദേഹത്തിന്റെ പിതാവ് ഓരോ ചില്ലി കാളും ശേഖരിച്ചു വച്ചു. അവസാനം സിദ്ധരാമയ്യ അഭിഭാഷകനായി. പ്രൊഫസർ നഞ്ചുണ്ടസ്വാമിയെ പരിചയപ്പെട്ടതോടെ അഭിഭാഷകൻ കർമാടക രാദ്യ രയിത സംഘത്തിന്റെ നേതാവായി മാറുകയായിരുന്നു. പിന്നീട് കണ്ടത് യുവ സിദ്ധരാമയ്യയുടെ കഴിവുകളായിരുന്നു.

ഫേസ്ബുക്കിനെ കെട്ടുകെട്ടിക്കും, ഓര്‍ക്കൂട്ട് വീണ്ടും ഇന്ത്യയിലേക്ക്!! 'ഹലോ' പറയാന്‍ റെഡിയായിക്കോ!!

ഉന്നാവോ കേസ്: ഇരയ്ക്ക് ബിജെപി സര്‍ക്കാരിന്‍റെ 'സ്പോണ്‍സേഡ്' തടവ്.. കുടിവെള്ളം പോലും തരുന്നില്ലെന്ന്

English summary
At Siddaramanahundi village, located 20 km from Mysuru in Karnataka, the very mention of the name ‘Siddaramaiah’ could elicit a response from as many as 39 people who share their names with the state’s chief minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more