കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കുഞ്ഞുങ്ങള്‍ക്കിടയില്‍ നാരങ്ങ, എത്രയെണ്ണമുണ്ടെന്ന് പറയാനാവുമോ? കുഴപ്പിച്ച് ഒപ്ടിക്കല്‍ ഇമേജ്

Google Oneindia Malayalam News

ഒപ്ടിക്കല്‍ ഇല്യൂഷ് ഇമേജ് ഇപ്പോള്‍ എല്ലായിടത്തും തരംഗമാണ്. ആ ഇമേജിലൂടെ നമ്മുടെ ബുദ്ധിശേഷിയെയും കൂടിയാണ് അളക്കുന്നത്. എന്തൊക്കെയാണ് ഓരോ ചിത്രത്തിലും ഒളിഞ്ഞിരിക്കുന്നത് എന്ന് കണ്ടെത്തുക പലപ്പോഴും ദുഷ്‌കരമായ കാര്യമാണ്. നമ്മുടെ മസ്തിഷ്‌കം എത്ര വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്താന്‍ ഈ ചിത്രങ്ങള്‍ നമ്മളെ സഹായിക്കും.

രാഹുലിനെ തൊട്ടു, ഉഷാറായി കോണ്‍ഗ്രസ്, ഇതുവരെയുള്ള തന്ത്രത്തിന് പിന്നില്‍ ഈ നേതാവ്രാഹുലിനെ തൊട്ടു, ഉഷാറായി കോണ്‍ഗ്രസ്, ഇതുവരെയുള്ള തന്ത്രത്തിന് പിന്നില്‍ ഈ നേതാവ്

ഓരോ ദിവസം പല പല ചിത്രങ്ങളാണ് ഇത്തരത്തില്‍ വൈറലാവുന്നത്. അതുപോലെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പുതിയ ചിത്രമാണ് കോഴിക്കുഞ്ഞുങ്ങള്‍ക്കിടയില്‍ നാരങ്ങകള്‍ ഉള്ളത്. പക്ഷേ ഈ നാരങ്ങകള്‍ കണ്ടെത്തുക അത്യന്തം ദുഷ്‌കരമായ കാര്യമാണ്.

1

നാരങ്ങ കയ്‌പേറിയതാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുന്നില്ലെങ്കില്‍ ഈ ഗെയിം കളിച്ച് നോക്കാവുന്നതാണ്. അത്ര പുളിയാവും മത്സരിച്ചാല്‍ നിങ്ങള്‍ക്ക് കിട്ടുക. സണ്‍ആസ്‌ക് യുവിലാണ് ഈ ചിത്രം പബ്ലിഷ് ചെയ്തിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള കോഴിക്കുഞ്ഞുങ്ങള്‍ക്കിടയില്‍ നിന്ന് മഞ്ഞ നിറത്തിലുള്ള നാരങ്ങകള്‍ കണ്ടെത്തുകയാണ് ടാര്‍ഗറ്റ്. അഞ്ച് നാരങ്ങകളാണ് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. നിങ്ങള്‍ക്ക് കഴുകനെ പോലൊരു കണ്ണുണ്ടെങ്കില്‍ ഇത് കണ്ടെത്താം. മിനുട്ടുകളെടുത്താലും കുറച്ച് ബുദ്ധിട്ടായിരിക്കും ഇക്കാര്യം.

2

ഒപ്ടിക്കല്‍ ഇമേജ് ഉണ്ടാക്കിയത് തന്നെ നിങ്ങളുടെ തലച്ചോറിനെ പരീക്ഷിക്കാനാണ്. ചിത്രങ്ങളില്‍ ദൃശ്യമല്ലാത്തതും എന്നാല്‍ അവിടെ തന്നെ ഉള്ളതുമായ കാര്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമ്പോഴാണ് യഥാര്‍ത്ഥ കാര്യങ്ങള്‍ ഇമേജില്‍ കണ്ടെത്താന്‍ സാധിക്കുക. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്നതിലൂടെ തലച്ചോറിനെ പരീക്ഷിക്കാനും സാധിക്കും. കണ്ണുകളെ മാത്രമല്ല, ക്ഷമയെ പരീക്ഷിക്കാനും ഒപ്ടിക്കല്‍ ഇല്യൂഷന്‍സ് ചിത്രങ്ങള്‍ ഉപകരിക്കും.

3

തിളങ്ങുന്ന മഞ്ഞ കോഴിക്കുഞ്ഞുങ്ങള്‍ക്കിടയില്‍ നിന്ന് മഞ്ഞ നാരങ്ങകളെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലേ, എങ്കില്‍ കുറച്ച് മിനുട്ടുകള്‍ എടുത്ത് മറഞ്ഞിരിക്കുന്ന അഞ്ച് നാരങ്ങകള്‍ കണ്ടെത്താന്‍ ശ്രമിക്കുക. ആ സമയത്തിലും നിങ്ങള്‍ക്ക് നാരങ്ങളെ കണ്ടെത്താന്‍ സാധിച്ചില്ലേ, എങ്കിലും നിരാശപ്പെടേണ്ട. കുറച്ച് കൂടി സമയം എടുത്ത് കണ്ടെത്തുക. ഈ ശ്രമത്തിലും എന്തെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും, ധൃതി വെക്കേണ്ടതില്ല. സമയമെടുത്ത് അന്വേഷണം തുടരുക.

4

കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഞങ്ങള്‍ ചെറിയ സൂചന നല്‍കിയ സഹായിക്കാം. അഞ്ച് നാരങ്ങകള്‍ കോഴികളുടെ തലയിലെ തൂവല്‍ പോലെയാണ്. രണ്ടോ മൂന്നോ തവണ ശ്രമിക്കുക. ഭംഗിയുള്ള ചെറിയ കോഴികള്‍ക്കിടയില്‍ നിങ്ങള്‍ക്ക് തിളക്കമുള്ള മഞ്ഞ നാരങ്ങകള്‍ കണ്ടെത്താന്‍ സാധിക്കും. ചില കോഴികള്‍ തൊപ്പികളും സ്‌കാര്‍ഫുകളും ധരിച്ചിട്ടുണ്ട്. അതുകൊണ്ട് എളുപ്പത്തില്‍ പോയിട്ട്, ബുദ്ധി ഉപയോഗിച്ച് തിരഞ്ഞാല്‍ പോലും കണ്ടെത്താന്‍ സാധിക്കില്ല. പക്ഷേ കഠിനമായി പ്രയത്‌നിച്ചാല്‍ കണ്ടെത്താം.

5

ഈ ചിത്രത്തില്‍ ചുവന്ന വൃത്തത്തില്‍ ഉള്ളവയാണ് നാരങ്ങകള്‍. അതേസമയം കാര്‍ട്ടൂണിസ്റ്റായ ഗെര്‍ഡെല്ലി ഡൂഡാസാണ് ഈ ചിത്രം ഉണ്ടാക്കിയത്. ഡുഡോള്‍ഫ് എന്ന പേരില്‍ അതിപ്രശസ്തനാണ് അദ്ദേഹം. നമ്മുടെ ചിന്തകളെ കൂടുതലായി ഉണര്‍ത്തുന്ന ചിത്രങ്ങളാണ് അദ്ദേഹം ഉണ്ടാക്കാറുള്ളത്. പറയുന്നത് പോലെ എളുപ്പമല്ല അതില്‍ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തുകയെന്നത്. ഇത് മാത്രമല്ല നിരവധി ഒപ്ടിക്കല്‍ ഇല്യൂഷന്‍ ഇമേജുകള്‍ ഡുഡോള്‍ഫ് ഉണ്ടാക്കിയിട്ടുണ്ട്.

സോപ്പ് വിറ്റാണ് ജീവിക്കുന്നത്, സാമ്പത്തികമായി ഒന്നുമില്ല, നരസിംഹം നായികയുടെ ഞെട്ടിപ്പിക്കുന്ന ജീവിതംസോപ്പ് വിറ്റാണ് ജീവിക്കുന്നത്, സാമ്പത്തികമായി ഒന്നുമില്ല, നരസിംഹം നായികയുടെ ഞെട്ടിപ്പിക്കുന്ന ജീവിതം

Recommended Video

cmsvideo
P Sreeramakrishnan | സ്വപ്‌ന പറയുന്നതെല്ലാം കല്ലുവെച്ച നുണ

English summary
in this optical illusion image can you find 5 lemons among yellow chickens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X