കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻഡിഎയിൽ പൊട്ടിത്തെറി, ബിജെപിക്കെതിരെ പടയൊരുക്കം, ഇനി മുന്നോട്ടില്ല...

കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായൺ റാണെ ബിജെപിയിൽ ചേരാൻ ഒരുങ്ങിയതാണ് ഇത്തവണ ശിവസേനയെ ചൊടിപ്പിച്ചിരിക്കുന്നത്

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

Recommended Video

cmsvideo
BJP വിടുമെന്ന ഭീഷണിയുമായി ശിവസേന

മുംബൈ: ബിജെപിക്കെതിരെ പ്രതിരോധം സൃഷ്ടിച്ച് ശിവസേന. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കുള്ള പിന്തുണ പിൻവലിക്കുമെന്നുള്ള ഭീഷണിയുമായി ശിവസേന രംഗത്തെത്തിയിട്ടുണ്ട്. ബിജെപിക്കെതിരെ ശക്തമായ വിമർശനവുമായി നേരത്തേയും ശിവസേന രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായൺ റാണെ ബിജെപിയിൽ ചേരാൻ ഒരുങ്ങിയതാണ് ഇത്തവണ ശിവസേനയെ ചൊടിപ്പിച്ചിരിക്കുന്നത്. ദസറക്കു മുമ്പേ ബിജെപിയിലേക്കെന്ന സൂചന നൽകിയ നാരായൺ റാണെ തന്‍റെ തട്ടകമായ കൊങ്കണിൽ റാലി സംഘടിപ്പിക്കും.

ദക്ഷിണേഷ്യയിലേക്കുള്ള വാതില്‍ തുറന്ന് ചൈനയുടെ നാലുവരിപ്പാത; സൈനികാവശ്യത്തിനു സജ്ജംദക്ഷിണേഷ്യയിലേക്കുള്ള വാതില്‍ തുറന്ന് ചൈനയുടെ നാലുവരിപ്പാത; സൈനികാവശ്യത്തിനു സജ്ജം

കൂടാതെ ഇന്ധനവില അടക്കമുളള ബിജെപിയുടെ നയങ്ങൾ ശിവസേനയ്ക്ക് അംഗീകരിക്കാനാകില്ലെന്നും ശിവസേന അറിയിച്ചിട്ടുണ്ട്. സേന എംഎൽഎമാരുടെ മണ്ഡലപ്രവർത്തനങ്ങളിൽ ബിജെപി സർക്കാർ തടസമാകുന്നുവെന്നും ശിവസേന ആരോപിക്കുന്നുണ്ട്. ചൊവ്വാഴ്​ച മുതൽ ഉദ്ധവ്​ താക്കറെ പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി കണ്ട് വിഷയം ചർച്ച ചെയ്യുമെന്ന് മന്ത്രി രാംദാസ് കദം പറഞ്ഞു

 ശിവസേനയുടെ ഭീഷണി

ശിവസേനയുടെ ഭീഷണി

പല അവസരങ്ങളിൽ ബിജെപിക്കെതിരെ വിമർശനവുമായി ശിവസേന രംഗത്തെത്തിയിരുന്നു. എന്നാൽ ഇത്തവണ കടുത്ത നിലപാട് സേന സ്വീകരിച്ചിരിക്കുന്നത്. ബിജെപിയുടെ സംഖ്യകക്ഷിയായ ശിവസേന പാർട്ടിയിലുള്ള പിന്തുണ പിൻവലിക്കുമെന്നാണ് ഭീഷണി

കോൺഗ്രസ് നേതാവിന്റെ ബിജെപി പ്രവേശനം

കോൺഗ്രസ് നേതാവിന്റെ ബിജെപി പ്രവേശനം

കോൺഗ്രസ് നേതാവിന്റെ ബിജെപി പ്രവേശനമാണ് ശിവസേനയെ ചെടിപ്പിച്ചിരിക്കുന്നത്. 2005 ൽ ശിവസേന വിട്ട് കോൺഗ്രസിൽ ചേർന്ന നാരായൺ റാണെയാണ് ഇപ്പോൾ ബിജെപിയിൽ ചേരാൻ പോകുന്നത്

എതിർപ്പ് അറിയിച്ച് ശിവസേന

എതിർപ്പ് അറിയിച്ച് ശിവസേന

നേരത്തെ തന്നെ റാണെയുടെ ബിജെപി പ്രവേശനത്തിനെതിരെ എതിർപ്പ് അറിയിച്ച് ശിവസേന രംഗത്തെത്തിയിരുന്നു. ഒപ്പം നിർത്തുകയാണെങ്കിൽ പ്രതികരിക്കുമെന്നും ശിവസേന ബിജെപിയ്ക്ക് മുന്നറിയിപ്പു നൽകിയിരുന്നു.

 ശിവസേനയുടെ ഒറ്റക്കെട്ടായ തീരുമാനം

ശിവസേനയുടെ ഒറ്റക്കെട്ടായ തീരുമാനം

ശിവസേന മന്ത്രിമാരും എംഎൽഎമാരും എംപിമാരും തക്കറെയുടെ വസതിയായ മാതോശ്രീ യിൽ എത്തുക്കകയും. അവർ കൂട്ടായാണ് ഈ തീരുമാനത്തിലെത്തിയത്. ശിവസേനയുടെ മുതിർന്ന നേതാവായ സഞജയ് റാവത്താണ് ട്വീറ്ററിലൂടെ വിവരം പുറത്ത് വിട്ടത്.

 അന്തിമ തീരുമാനം ഉദ്ധവ് തക്കറെയുടേത്

അന്തിമ തീരുമാനം ഉദ്ധവ് തക്കറെയുടേത്

ബിജെപിക്ക് പിന്തുണ പിൻവലിക്കുന്നത് സംബന്ധമായ അന്തിമ തീരുമാനം ശിവസോന അധ്യക്ഷൻ ഉദ്ധവ് തക്കറെ എടുക്കുമെന്നും റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.

റാണെയു പാർട്ടിയും തമ്മിൽ ശത്രുത

റാണെയു പാർട്ടിയും തമ്മിൽ ശത്രുത

ശിവസേന അംഗമായിരുന്ന നാരായൺ റണെയും ശിവസേനയും തമ്മിൽ ശത്രുക്കളാണ്. പാർട്ടിയുടെ നേതൃത്വത്തിൽ ബാൽ തക്കറെയുടെ പിൻകാമിയായി ഉദ്ധവ് തക്കറെയെ നിയോഗിച്ചതിൽ പ്രതിഷേധിച്ചാണ് റാണെ ശിവസേന വിട്ട് കോൺഗ്രസിൽ ചേക്കേറിയത്.

English summary
Shiv Sena has once again dangled the exit sword over the NDA as it hinted at snapping ties with the BJP-led alliance in Maharashtra in a Twitter post on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X