യുപിയിൽ 3 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു കരിമ്പിൻ കാട്ടിൽ തള്ളി
ലഖ്നൗ; യുപിയിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ലഖിംപൂർ ഖേരിയിൽ വ്യാഴാഴ്ചയാണ് സംഭവം. ബുധനാഴ്ച മുതൽ കുട്ടിയെ കാണാതായിരുന്നു. തിരച്ചിലിനിടെ കുട്ടിയുടെ മൃതദേഹം സമീപത്തെ കരിമ്പിൻ കാട്ടിൽ നിന്നാണ് കണ്ടെത്തിയത്.
വീട്ടിൽ നിന്ന് അരകിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമാർട്ടത്തിൽ കുട്ടി ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം സംഭവത്തിൽ ഇതുവരെ പോലീസ് ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

അതിനിടെ ഗ്രാമത്തിലുള്ള ഒരാൾക്കെതിരെ പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി. ഗ്രാമത്തിലെ ലഖ്റാം എന്നയാൾ മുൻവൈരാഗ്യത്തിന്റെ പേരിൽ തന്റെ മകളെ തട്ടിക്കൊണ്ട് പോയതാണെന്ന് ഇയാൾ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്പി സത്യേന്ദ്ര കുമാർ സിംഗ് പറഞ്ഞു.
Recommended Video
അതേസമയം 20 ദിവസത്തിനിടെ മൂന്നാമത്തെ സംഭവമാണിത്. നേരത്തേ ലഖിംപൂരിൽ തന്നെ 17 കാരി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. സ്കോളർഷിപ്പ് ആപ്ലിക്കേഷൻ പൂരിപ്പിക്കാനായി വീട്ടിൽ നിന്ന് പുറത്ത് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗ്രാമത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള ഒരു കുളത്തിനടുത്ത് നിന്നായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
അതിന് മുൻപ് 13 വയസുകാരിയെ പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരുന്നു. തന്റെ വീടിന് സമീപത്തുള്ള പാടത്തേക്ക് പോയതായിരുന്നു പെൺകുട്ടി . കുട്ടി മടങ്ങി വരാതിരുന്നതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം സമീപത്തെ കരിമ്പിൻ കാട്ടിൽ നിന്നാണ് കണ്ടെത്തിയത്. തുടർച്ചയായുള്ള സംഭവങ്ങളിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications