Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയിൽ ദേശീയ സുരക്ഷ നിയമം ചുമത്തിയവരിൽ ഏറെയും ഗോവധത്തിന് അറസ്റ്റിലായവർ, 139 ൽ 76 പേർ

ദില്ലി; യുപിയിൽ ഈ വർഷം ദേശീയ സുരക്ഷാ നിയമം ചുമത്തിയവരിൽ ഏറെയും ഗോവധത്തിന് അറസ്റ്റിലായവർ. ഓഗസ്റ്റ് 19 വരെ സംസ്ഥാനത്തെ 139 പേർക്കെതിരെയാണ് എൻ‌എസ്‌എ ചുമത്തിയത്. അതിൽ 76 പേർ ഗോവധത്തിന് അറസ്റ്റിലായവരാണെന്ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് കുമാർ അവസ്തി വ്യക്തമാക്കി.
ഓഗസ്റ്റ് 31 വരെ 44 കേസുകളാണ് ബറേലി മേഖലയിൽ മാത്രം ഉള്ളത്. ഇക്കഴിഞ്ഞ ഞായറാഴ്ചയും ബഹ്റൈച്ച് മേഖലയിൽ ഗോവധത്തിന് ഒരാൾക്കെതിരെ എൻഎസ്എ ചുമത്തിയിട്ടുണ്ട്.

up

ഈ വർഷം ആഗസ്റ്റ് അവസാനം വരെ ബറേലി മേഖലയിലെ ബദൂണിൽ നിന്നുള്ള 12 പേർക്കെതിരായണ് എൻഎസ്എ ചുമത്തിയത്. ബിജ്നോർ മേഖലയിൽ 11 പേർക്കെതിരേയും.
അതേസമയം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 6 പേർക്കെതിരേയും ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തിയ 37 പേർക്ക് എതിരേയും മറ്റ് കേസുകളിൽ ഉൾപ്പെട്ട 20 പേർക്കെതിരേയും എൻഎസ്എ ചുമത്തിയിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത 13 പേർക്കെതിരേയും എൻഎസ്എ ചുമത്തിയിട്ടുണ്ട്.

പൗരത്വ നിയമത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ നടന്ന സംസ്ഥാനമായിരുന്നു യുപി. എൻഎസ്എ പ്രകാരം ദേശീയ സുരക്ഷയ്‌ക്കോ ക്രമസമാധാനപാലനത്തിനോ ഭീഷണിയാണെന്ന് അധികാരികൾക്ക് തോന്നിയാൽ ഒരു വ്യക്തിയെ 12 മാസം വരെ തടങ്കലിൽ വയ്ക്കാനാകും.

പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്നവർക്കെതിരെ എൻസിഎ ചുമത്തണമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നൽകിയ നിർദ്ദേശം. എന്എസ്എസ് ചുമത്തുന്നതോടെ കുറ്റവാളികൾക്കിടയിൽ ഭയവും പൊതുജനങ്ങൾക്കിടയിൽ സുരക്ഷിതത്വബോധവും ഇത് സൃഷ്ടിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്, ആഭ്യന്തര സെക്രട്ടറി അവാസ്തി പ്രതികരിച്ചു.

Recommended Video

cmsvideo
    Yogi Adityanath asks UP officials to stop ‘love jihad’ as police say cases rising

    അതേസമയം ഈ വർഷം ഓഗസ്റ്റ് 26 വരെ പശു കശാപ്പ് നിരോധന നിയമപ്രകാരം സംസ്ഥാനത്ത് 1,716 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 4,000 ത്തിലധികം പേരാണ് സംഭവങ്ങളിൽ അറസ്റ്റിലായിട്ടുള്ളത്. കുറ്റാരോപിതർക്കെതിരെ മതിയായ തെളിവുകൾ കണ്ടെത്താൻ പോലീസിന് സാധിക്കാതിരുന്ന 32 കേസുകളിൽ അന്വേഷണം അവസാനിപ്പിച്ചു. യുപി ഗ്യാങേസ്റ്റേഴ്സ് ആക്റ്റ് പ്രകാരം 2384 പേർക്കെതിരേയും ഗുണ്ടാ ആക്റ്റ് പ്രകാരം 1742 പേർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+