കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയിൽ ദേശീയ സുരക്ഷ നിയമം ചുമത്തിയവരിൽ ഏറെയും ഗോവധത്തിന് അറസ്റ്റിലായവർ, 139 ൽ 76 പേർ

Google Oneindia Malayalam News

ദില്ലി; യുപിയിൽ ഈ വർഷം ദേശീയ സുരക്ഷാ നിയമം ചുമത്തിയവരിൽ ഏറെയും ഗോവധത്തിന് അറസ്റ്റിലായവർ. ഓഗസ്റ്റ് 19 വരെ സംസ്ഥാനത്തെ 139 പേർക്കെതിരെയാണ് എൻ‌എസ്‌എ ചുമത്തിയത്. അതിൽ 76 പേർ ഗോവധത്തിന് അറസ്റ്റിലായവരാണെന്ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് കുമാർ അവസ്തി വ്യക്തമാക്കി.
ഓഗസ്റ്റ് 31 വരെ 44 കേസുകളാണ് ബറേലി മേഖലയിൽ മാത്രം ഉള്ളത്. ഇക്കഴിഞ്ഞ ഞായറാഴ്ചയും ബഹ്റൈച്ച് മേഖലയിൽ ഗോവധത്തിന് ഒരാൾക്കെതിരെ എൻഎസ്എ ചുമത്തിയിട്ടുണ്ട്.

up

ഈ വർഷം ആഗസ്റ്റ് അവസാനം വരെ ബറേലി മേഖലയിലെ ബദൂണിൽ നിന്നുള്ള 12 പേർക്കെതിരായണ് എൻഎസ്എ ചുമത്തിയത്. ബിജ്നോർ മേഖലയിൽ 11 പേർക്കെതിരേയും.
അതേസമയം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 6 പേർക്കെതിരേയും ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തിയ 37 പേർക്ക് എതിരേയും മറ്റ് കേസുകളിൽ ഉൾപ്പെട്ട 20 പേർക്കെതിരേയും എൻഎസ്എ ചുമത്തിയിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത 13 പേർക്കെതിരേയും എൻഎസ്എ ചുമത്തിയിട്ടുണ്ട്.

പൗരത്വ നിയമത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ നടന്ന സംസ്ഥാനമായിരുന്നു യുപി. എൻഎസ്എ പ്രകാരം ദേശീയ സുരക്ഷയ്‌ക്കോ ക്രമസമാധാനപാലനത്തിനോ ഭീഷണിയാണെന്ന് അധികാരികൾക്ക് തോന്നിയാൽ ഒരു വ്യക്തിയെ 12 മാസം വരെ തടങ്കലിൽ വയ്ക്കാനാകും.

പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്നവർക്കെതിരെ എൻസിഎ ചുമത്തണമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നൽകിയ നിർദ്ദേശം. എന്എസ്എസ് ചുമത്തുന്നതോടെ കുറ്റവാളികൾക്കിടയിൽ ഭയവും പൊതുജനങ്ങൾക്കിടയിൽ സുരക്ഷിതത്വബോധവും ഇത് സൃഷ്ടിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്, ആഭ്യന്തര സെക്രട്ടറി അവാസ്തി പ്രതികരിച്ചു.

Recommended Video

cmsvideo
Yogi Adityanath asks UP officials to stop ‘love jihad’ as police say cases rising

അതേസമയം ഈ വർഷം ഓഗസ്റ്റ് 26 വരെ പശു കശാപ്പ് നിരോധന നിയമപ്രകാരം സംസ്ഥാനത്ത് 1,716 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 4,000 ത്തിലധികം പേരാണ് സംഭവങ്ങളിൽ അറസ്റ്റിലായിട്ടുള്ളത്. കുറ്റാരോപിതർക്കെതിരെ മതിയായ തെളിവുകൾ കണ്ടെത്താൻ പോലീസിന് സാധിക്കാതിരുന്ന 32 കേസുകളിൽ അന്വേഷണം അവസാനിപ്പിച്ചു. യുപി ഗ്യാങേസ്റ്റേഴ്സ് ആക്റ്റ് പ്രകാരം 2384 പേർക്കെതിരേയും ഗുണ്ടാ ആക്റ്റ് പ്രകാരം 1742 പേർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

 പ്രതീക്ഷ കൈവിടാതെ ആസ്ട്ര സെനെക, കൊവിഡ് പ്രതിരോധ വാക്സിൻ ഈ വർഷം അവസാനത്തോടെ തന്നെ പ്രതീക്ഷ കൈവിടാതെ ആസ്ട്ര സെനെക, കൊവിഡ് പ്രതിരോധ വാക്സിൻ ഈ വർഷം അവസാനത്തോടെ തന്നെ

രോഗലക്ഷണങ്ങൾ ഉള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക മുറികൾ അനുവദിക്കില്ല;പുതിയ മാർഗം നിർദ്ദേശം പുറത്തിറക്കിരോഗലക്ഷണങ്ങൾ ഉള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക മുറികൾ അനുവദിക്കില്ല;പുതിയ മാർഗം നിർദ്ദേശം പുറത്തിറക്കി

കൊവിഡ് ആശങ്കയൊഴിയാതെ ഇന്ത്യ; 96551 പുതിയ രോഗികള്‍; രോഗ ബാധിതര്‍ 45 ലക്ഷം കടന്നുകൊവിഡ് ആശങ്കയൊഴിയാതെ ഇന്ത്യ; 96551 പുതിയ രോഗികള്‍; രോഗ ബാധിതര്‍ 45 ലക്ഷം കടന്നു

അലനും താഹയ്ക്കും ജാമ്യം നല്‍കിയ ഉത്തരവില്‍ സ്റ്റേ ആവശ്യപ്പെടാന്‍ എന്‍ ഐ എ; ഹൈക്കോടതിയില്‍ അപ്പീല്‍അലനും താഹയ്ക്കും ജാമ്യം നല്‍കിയ ഉത്തരവില്‍ സ്റ്റേ ആവശ്യപ്പെടാന്‍ എന്‍ ഐ എ; ഹൈക്കോടതിയില്‍ അപ്പീല്‍

English summary
In UP, most of those charged under the NSA have been arrested for cow slaughter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X