ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ഹിന്ദു സംഘടനയുടെ ഭീഷണിയും മുന്നറിയിപ്പും: നടപടിയെന്ന് തിട്ടൂരം!!

  • Written By:
Subscribe to Oneindia Malayalam

ലഖ്നൊ: ഉത്തര്‍പ്രദേശില്‍ ക്രിസ്തുുമസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തുമെന്ന ഭീഷണിയുമായി തീവ്ര ഹിന്ദു സംഘടന. ഹിന്ദു ജന ജാഗരണ്‍ മഞ്ചാണ് ക്രിസ്തുുമസ് ആഘോഷങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. മധ്യപ്രദേശില്‍ ക്രിസ്തുുമസിന് മുന്നോടിയായി വൈദികന് നേര്‍ക്കുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് തീവ്ര ഹിന്ദു സംഘടനയുടെ മുന്നറിയിപ്പ്. ക്രിസ്തുുമസ് ആഘോഷങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായി എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ഉന്നത പോലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്.

അപ്പോളോ ആശുപത്രിയില്‍ വച്ച് ജയലളിത കുടിച്ചതെന്ത്? വീഡിയോ വൈറല്‍, തിരഞ്ഞെടുപ്പിന് തിരിച്ചടി!!


കിടപ്പുമുറി വീടിന്‍റെ എവിടെയാവണം: കണ്ണാടിയും പെയിന്‍റിംഗും സ്ഥാപിച്ചാല്‍ ​എന്ത് സംഭവിക്കും!!

ക്രിസ്ത്യന്‍ സ്കൂളുകളില്‍ ക്രിസ്തുുമസ് ആഘോഷിക്കുന്നതിനെതിരെയും ഹിന്ദു ജാഗരണ്‍ മഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഘോഷങ്ങള്‍ നടത്തുന്നത് സ്കൂള്‍ അധികൃതരുടെ മാത്രം ഉത്തരവാദിത്തത്തില്‍ മാത്രമായിരിക്കുമെന്നും സംഘടന ചൂണ്ടിക്കാണിച്ചിരുന്നു. അലിഗഡിലും ക്രിസ്ത്യന്‍ സ്കൂളുകള്‍ ക്രിസ്തുുമസ് ആഘോഷിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഹിന്ദു ജാഗരണ്‍ മഞ്ച് രംഗത്തെത്തിയിരുന്നു.

 ക്രിസ്തുുമസ് ആഘോഷം മതംമാറ്റത്തിന്!!

ക്രിസ്തുുമസ് ആഘോഷം മതംമാറ്റത്തിന്!!

സ്കൂളില്‍ നടത്തുന്ന പരിപാടികള്‍ നടത്തരുതെന്നും കുട്ടികള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറരുതെന്നും സംഘടന സ്കൂള്‍ അധികൃതര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ഹിന്ദു വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഹിന്ദു ജാഗരണ്‍ മ‍ഞ്ച് വ്യക്തമാക്കുന്നു. എല്ലാ സ്കൂളുകള്‍ക്കും കത്ത് അയച്ചതായും സ്കൂളുകളില്‍ നിന്നുള്ള പ്രതികരണത്തിന്‍റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജനജാഗരണ്‍ മഞ്ച് സിറ്റി പ്രസിഡന്‍റ് സോനു സവിതയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

 പോലീസ് ജാഗ്രതയില്‍

പോലീസ് ജാഗ്രതയില്‍

ക്രിസ്തുുമസ് ആഘോഷങ്ങള്‍ നല്ല രീതിയില്‍ നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ പ്രശ്നമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

 സംസ്ഥാന സര്‍ക്കാര്‍ കൈമലര്‍ത്തി

സംസ്ഥാന സര്‍ക്കാര്‍ കൈമലര്‍ത്തി


ക്രിസ്ത്യന്‍ സ്കൂളുകളില്‍ ക്രിസ്തുുമസ് ആഘോഷങ്ങള്‍ നടത്തുന്നതിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വാദം. എല്ലാ മതങ്ങളും ബഹുമാനിക്കപ്പെടേണ്ടതാണെന്നും ഏത് മതത്തില്‍പ്പെട്ട ജനങ്ങള്‍ക്കും ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ അവകാശമുണ്ടെന്നും ബിഹാര്‍ ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മയാണ് ചൊവ്വാഴ്ച വ്യക്തമാക്കിയത്.

 മതംമാറ്റവും ക്രിസ്തുുമസും

മതംമാറ്റവും ക്രിസ്തുുമസും

കഴിഞ്ഞ ആഴ്ചയാണ് മധ്യപ്രദേശില്‍ നിന്ന് നിര്‍ബന്ധിത മതം മാറ്റത്തിന് ശ്രമിച്ച നാല് വൈദികരെ പോലീസ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ സത്നയില്‍ ക്രിസ്തുുമസിന് മുന്നോട്ടിയായുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ഈ നീക്കങ്ങള്‍. ബംജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ് സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Fringe right-wing groups are threatening to disrupt Christmas and New Year celebrations in sevethe small-towns of Uttar Pradesh this year. A series of warnings have come from such groups on the heels of an alleged attack on priests holding pre-Christmas celebrations in Madhya Pradesh.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്