ഉത്തര്‍പ്രദേശിനെ നടുക്കി വന്‍ വാഹനാപകടം; ആറ് കുട്ടികളടക്കം 14 മരണം, കാര്‍ പൂര്‍ണമായും തകര്‍ന്നു
ലക്നൗ: ഉത്തര്‍പ്രദേശില്‍ നടന്ന വാഹനാപകടത്തില്‍ ആറ് കുട്ടികളടക്കം 14 മരണം. വ്യാഴാഴ്ച വൈകീട്ടോടെ പ്രതാപ്ഗാര്ഹില് കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ദേശരാജ് ഇനാറ ഗ്രാമത്തിന് സമീപമുള്ള പ്രയാഗ്രാജ്-ലഖ്നൗ ഹൈവേയിലാണ് വ്യാഴാഴ്ച രാത്രി 11.45 ഓടെ അപകടമുണ്ടായത്.

അപകടത്തില്‍പ്പെട്ട മഹീന്ദ്ര ബൊലേറോ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ലോറിയുടെ പുറകുവശത്ത് ഇടിച്ച വാഹനത്തെ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. അമിത വേഗത്തിലെത്തിയ ബോലേറൊ ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ പകുതിയില്‍ അധികം ഭാഗവും ലോറിയുടെ അടി ഭാഗത്താണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.
Recommended Video
കാറിലുള്ളവര്‍ ഒരു കല്യാണ പാര്‍ട്ടിയില്‍ പങ്കെടുത്ത് തിരിച്ച് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുണ്ട് ജില്ലയിലെ ഒരു ഗ്രാമത്തിലുള്ളവരാണ് മരണപ്പെട്ട മുഴുവന്‍ പേരും. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഏഴ് മുതല്‍ 15 വരെ പ്രായമുള്ള ആറ് കുട്ടികളാണ് മരണപ്പെട്ടത്. ബാക്കി എട്ട് പേരും 20 മുതല്‍ 60 വയസ് വരെ പ്രായമുള്ളവരാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വെള്ളിയാഴ്ചയോടെ കുടുംബങ്ങള്‍ക്ക് കൈമാറും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications