Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍പ്രദേശില്‍ ശ്മാശനത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് 17 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ശ്മാശനത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് 17 പേര്‍ മരിച്ചു. മുറാദ് നഗറിലാണ് നാടിനെ നടുക്കിയ സംഭവം. പ്രദേശത്തെ ദയാനന്ദ് കോളനിയില്‍ മരണപ്പെട്ട ഒരാളുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയ നൂറോളം പേരാണ് അപകടത്തില്‍പ്പെട്ടത്. മേല്‍ക്കൂരയുടെ അടിയില്‍പ്പെട്ട 38ഓളം പേരെയാണ് രക്ഷപ്പെടുത്തിയത്.

up

സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മീററ്റ് ഡിവിഷണല്‍ കമ്മിഷണര്‍ അനിസ സി മെശ്രാം പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരെ ഗാസിയാബാദ് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ശ്മശാനത്തിന്റ കെട്ടിടത്തിന് അധികം പഴക്കമില്ല. പതിവായി വെള്ളം കയറുന്ന സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ചതിനാലാണ് അപകടം നടന്നതെന്നാണ് സൂചന.

മരണത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം എ.ഡി.ജി, മീററ്റ് സോണിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+