കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ ശ്മാശനത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് 17 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ശ്മാശനത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് 17 പേര്‍ മരിച്ചു. മുറാദ് നഗറിലാണ് നാടിനെ നടുക്കിയ സംഭവം. പ്രദേശത്തെ ദയാനന്ദ് കോളനിയില്‍ മരണപ്പെട്ട ഒരാളുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയ നൂറോളം പേരാണ് അപകടത്തില്‍പ്പെട്ടത്. മേല്‍ക്കൂരയുടെ അടിയില്‍പ്പെട്ട 38ഓളം പേരെയാണ് രക്ഷപ്പെടുത്തിയത്.

up

സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മീററ്റ് ഡിവിഷണല്‍ കമ്മിഷണര്‍ അനിസ സി മെശ്രാം പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരെ ഗാസിയാബാദ് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ശ്മശാനത്തിന്റ കെട്ടിടത്തിന് അധികം പഴക്കമില്ല. പതിവായി വെള്ളം കയറുന്ന സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ചതിനാലാണ് അപകടം നടന്നതെന്നാണ് സൂചന.

മരണത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം എ.ഡി.ജി, മീററ്റ് സോണിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 'അടിയന്തര ഘട്ടങ്ങളിൽ അനുവദനീയം': കൊവിഡ് വാക്സിൻ വിവാദത്തിൽ ജമാഅത്തെ ഇസ്ലാമി 'അടിയന്തര ഘട്ടങ്ങളിൽ അനുവദനീയം': കൊവിഡ് വാക്സിൻ വിവാദത്തിൽ ജമാഅത്തെ ഇസ്ലാമി

ഒവൈസി ബംഗാളില്‍ കളി തുടങ്ങി; മുസ്ലിം നേതാക്കളെ കാണുന്നു, നെഞ്ചിടിച്ച് മമതയും കോണ്‍ഗ്രസുംഒവൈസി ബംഗാളില്‍ കളി തുടങ്ങി; മുസ്ലിം നേതാക്കളെ കാണുന്നു, നെഞ്ചിടിച്ച് മമതയും കോണ്‍ഗ്രസും

കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ച് യുപിയില്‍ കര്‍ഷക ആത്മഹത്യ, ശൗചാലയത്തില്‍ തൂങ്ങിമരിച്ചു!!കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ച് യുപിയില്‍ കര്‍ഷക ആത്മഹത്യ, ശൗചാലയത്തില്‍ തൂങ്ങിമരിച്ചു!!

എന്തിനാണ് വാക്സിന് തടസ്സം നിൽക്കുന്നത്? ശശി തരൂരിനെതിരെ തിരിഞ്ഞ് വി മുരളീധരൻ, അനുമതി പരീക്ഷണങ്ങൾക്ക് ശേഷംഎന്തിനാണ് വാക്സിന് തടസ്സം നിൽക്കുന്നത്? ശശി തരൂരിനെതിരെ തിരിഞ്ഞ് വി മുരളീധരൻ, അനുമതി പരീക്ഷണങ്ങൾക്ക് ശേഷം

English summary
In Uttar Pradesh, 17 people died when the roof of a cremation ground collapsed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X