ഉത്തര്‍പ്രദേശില്‍ പീഡനശ്രമത്തെ എതിര്‍ത്ത 16കാരിയെ ആക്രമികള്‍ വീട്ടില്‍ കയറി വെടിവച്ച് കൊന്നു
ലക്നൗ: ഉത്തര്‍പ്രദേശില്‍ പീഡന ശ്രമത്തെ എതിര്‍ത്ത 16കാരിയെ ആക്രമികള്‍ വെടിവച്ച് കൊന്നു. യുപിയിലെ ഫിറോസബാധിലാണ് നാടിനെ നടുക്കിയ സംഭവം. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആക്രമികള്‍ ഉറങ്ങിക്കിടക്കുന്ന മകളെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പിതാവ് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. മൂന്ന് പേരാണ് കൃത്യത്തിന് പിന്നില്‍.
പ്രതികളെ കണ്ടെത്തുന്നതിന് മൂന്ന് സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. ഫിറോസാബാദിലെ റസൂല്‍പൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ആക്രമികള്‍ വീട്ടില്‍ കയറി വെടിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, 11 ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂളിലേക്ക് പോകുന്ന വഴി മൂന്ന് പേര് വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഉപദ്രവിക്കാന്ഡ ശ്രമിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഈ ശ്രമത്തെ പരാജയപ്പെടുത്തി അവിടെ നിന്ന് രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ ഉപദ്വിക്കാന് ശ്രമിച്ചവര്‍ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്ന് പിതാവ് നല്കിയ പരാതിയില്‍ പറയുന്നു.
രാജ്യത്തെ നടുക്കിയ ഹത്രാസ് കൂട്ടബലാത്സംഗത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് ഉത്തര്‍പ്രദേശില്‍ ഇങ്ങനെ ഒരു സംഭവം നടന്നത്. ഉത്തര്‍ പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം കുറയുന്നില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
ആര് മുഖ്യമന്ത്രിയാവണം; നിതീഷ് കുമാര്‍ മതിയെന്ന് ഭൂരിപക്ഷം പേരും; ഞെട്ടിച്ച് ചിരാഗ്,സര്‍വേ ഫലം ഇങ്ങനെ
ബിജെപിയുടെ ചതിക്കുഴിയില്‍ വീഴരുത്; കോണ്‍ഗ്രസിന്റെ പ്രത്യേക നിര്‍ദേശം, ബിഹാറില്‍ ഫുള്‍ ലോക്കല്‍
രാഷ്ട്രീയ പ്രവേശനം എപ്പോള്‍? ഒടുവില്‍ തുറന്ന് പറഞ്ഞ് ദളപതി വിജയ്, തമിഴ് രാഷ്ട്രീയം മുള്‍മുനയില്‍