അയോധ്യയ്ക്ക് 500 കോടി അനുവദിച്ച് യോഗി സര്‍ക്കാര്‍; വിമാനത്താവളം വരുന്നു
ലഖ്നൗ: അയോധ്യയെ ജനശ്രദ്ധയാകര്‍ഷിക്കുന്ന നഗരമാക്കി മാറ്റാന്‍ ഉത്തര്‍ പ്രദേശിലെ ബിജെപി സര്‍ക്കാര്‍ ശ്രമം തുടങ്ങി. ബജറ്റില്‍ 500 കോടി രൂപയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഈ വര്‍ഷം മാറ്റിവയ്ക്കുന്നത്. വിമാനത്താവളം നിര്‍മിക്കുന്നതിനാണ് ഈ പണം പ്രധാനമായും വിനിയോഗിക്കുക.

കൂടാതെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന് 85 കോടിയും തുളസി സ്മാരക് ഭവന്റെ പുനരുദ്ധാരണത്തിന് 10 കോടിയും ബജറ്റില്‍ നീക്കിവച്ചു. അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് മേല്‍ന്നോട്ടം വഹിക്കാന്‍ പ്രത്യേക ട്രസ്റ്റ് കഴിഞ്ഞദിവസം കേന്ദ്രമന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു.
ശ്രീറാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് എന്നാണ് പേര് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിലാണ് പ്രഖ്യാപിച്ചത്. ട്രസ്റ്റിന്റെ ആദ്യ യോഗം ബുധനാഴ്ച ദില്ലിയില്‍ ചേരുമെന്നാണ് വിവരം. ജനങ്ങളുടെ അഭിലാഷം കണക്കിലെടുത്താണ് അയോധ്യ വികസനത്തിന് ഫണ്ട് അനുവദിച്ചിരിക്കുന്നതെന്ന് യോഗി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
അന്താരാഷ്ട്ര ടൂറിസം മാപ്പില്‍ അയോധ്യ ഇടംനേടണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് ഹനുമാന് ഗാര്‍ഹി ക്ഷേത്രത്തിലെ പൂജാരി രാജു ദാസ് പറഞ്ഞു. അയോധ്യയില്‍ വിമാനത്താവളം നിര്‍ബന്ധമാണെന്നും വിദേശികളെ നഗരത്തിലേക്ക് ആകര്‍ഷിക്കുന്നതിന് അത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications