കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയ്ക്ക് 500 കോടി അനുവദിച്ച് യോഗി സര്‍ക്കാര്‍; വിമാനത്താവളം വരുന്നു

Google Oneindia Malayalam News

ലഖ്‌നൗ: അയോധ്യയെ ജനശ്രദ്ധയാകര്‍ഷിക്കുന്ന നഗരമാക്കി മാറ്റാന്‍ ഉത്തര്‍ പ്രദേശിലെ ബിജെപി സര്‍ക്കാര്‍ ശ്രമം തുടങ്ങി. ബജറ്റില്‍ 500 കോടി രൂപയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഈ വര്‍ഷം മാറ്റിവയ്ക്കുന്നത്. വിമാനത്താവളം നിര്‍മിക്കുന്നതിനാണ് ഈ പണം പ്രധാനമായും വിനിയോഗിക്കുക.

Yo

കൂടാതെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന് 85 കോടിയും തുളസി സ്മാരക് ഭവന്റെ പുനരുദ്ധാരണത്തിന് 10 കോടിയും ബജറ്റില്‍ നീക്കിവച്ചു. അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് മേല്‍ന്നോട്ടം വഹിക്കാന്‍ പ്രത്യേക ട്രസ്റ്റ് കഴിഞ്ഞദിവസം കേന്ദ്രമന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു.

ട്രംപ് എത്തുമ്പോള്‍ ഗുജറാത്തില്‍ വന്‍ പ്രതിഷേധം; കോണ്‍ഗ്രസ് പ്രഖ്യാപനത്തില്‍ ബിജെപിക്ക് ആശങ്കട്രംപ് എത്തുമ്പോള്‍ ഗുജറാത്തില്‍ വന്‍ പ്രതിഷേധം; കോണ്‍ഗ്രസ് പ്രഖ്യാപനത്തില്‍ ബിജെപിക്ക് ആശങ്ക

ശ്രീറാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് എന്നാണ് പേര് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിലാണ് പ്രഖ്യാപിച്ചത്. ട്രസ്റ്റിന്റെ ആദ്യ യോഗം ബുധനാഴ്ച ദില്ലിയില്‍ ചേരുമെന്നാണ് വിവരം. ജനങ്ങളുടെ അഭിലാഷം കണക്കിലെടുത്താണ് അയോധ്യ വികസനത്തിന് ഫണ്ട് അനുവദിച്ചിരിക്കുന്നതെന്ന് യോഗി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

അന്താരാഷ്ട്ര ടൂറിസം മാപ്പില്‍ അയോധ്യ ഇടംനേടണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രത്തിലെ പൂജാരി രാജു ദാസ് പറഞ്ഞു. അയോധ്യയില്‍ വിമാനത്താവളം നിര്‍ബന്ധമാണെന്നും വിദേശികളെ നഗരത്തിലേക്ക് ആകര്‍ഷിക്കുന്നതിന് അത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
In Uttar Pradesh budget, Rs 595 crore for Ayodhya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X